തിരിഞ്ഞ് നിൽക്കുന്ന അമ്മയെ ഞാൻ പതിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് ചോദിച്ചു.
കഴിക്കാൻ ആയോ…
ഠപ്പേ…
ഞാൻ ചോദിച്ചതും എന്റെ കരണം പൊട്ടുന്ന പോലൊരു അടിയും ഒരുമിച്ചായിരുന്നു.
സങ്കടം കൊണ്ട് കണ്ണൊക്കെ നിറഞ്ഞ് വരാൻ തുടങ്ങി. അടി കൊണ്ട കവിൾ പൊത്തി പിടിച്ച് ഞാൻ അമ്മയെ തന്നെ കുറച്ച് നേരം നോക്കി നിന്നു.
മോനെ ഞാൻ…
അമ്മ എന്തോ പറയാൻ തുടങ്ങുകയായിരുന്നു.
കേൾക്കാൻ തോന്നിയില്ല…
തിരിഞ്ഞു നടന്നു.. നേരെ റൂമിൽ കേറി വാതിൽ വലിച്ചടച്ചു..
അപ്പോയേക്കും അമ്മ വാതിലിൽ വന്ന് തട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാൻ വയ്യ… എന്റെ മനസ് ചത്ത് വെറും ശരീരം മാത്രമായി മാറിയിരുന്നു ഞാൻ…
കുറച്ച് നേരം അടികൊണ്ട കവിളും തടവി നിന്നു. പിന്നെ വേഗം ഡ്രസ് മാറി ബാഗും എടുത്ത് പുറത്തിറങ്ങി. അമ്മ പുറത്ത് തന്നെ ഉണ്ട്. ഞാൻ അമ്മയെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു…
അമ്മ വന്ന് എന്റെ കയ്യിൽ പിടിച്ച് എന്തോ പറഞ്ഞു. എനിക്ക് ഒന്നും കേൾക്കാൻ വയ്യ എനിക്ക് എങ്ങനെയെങ്കിലും ഇവിടന്ന് ഇന്ന് പുറത്ത് കടന്നാൽ മതി എന്നെ ഒള്ളു..
ഞാൻ അമ്മയുടെ കൈ കുടഞ്ഞ് മാറ്റി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു…
ഇന്നിനി ക്ലാസിൽ പോയാൽ ശെരിയാവില്ലെന്ന് തോന്നിയത് കൊണ്ട് നേരെ പോയത് ഗ്രൗണ്ടിലേക്കാണ്. ഒരു മൂലയിൽ പോയി ഇരുന്നു.ഇടയ്ക്ക് ആരൊക്കെയോ വന്നു എന്തൊക്കെയോ ചോദിച്ചു. ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു…
ഇന്ന് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല… നന്നായി വിശക്കുന്നുണ്ട്… കയ്യിൽ പൈസ ഉണ്ട് പക്ഷെ ഒന്നും കഴിക്കാൻ തോന്നുന്നില്ല…
അമ്മ എന്തിനാവും എന്നെ അടിച്ചത്. ഞാൻ ഒന്ന് തൊട്ടതിന് അമ്മ എന്നെ അടിക്കുമോ… എന്നെ അത്രയ്ക്ക് വെറുത്തോ അമ്മയ്ക്ക്… ഓർക്കും തോറും സങ്കടം കൂടി കൂടി വരുന്നു…
ഒരു കണക്കിൽ ആ അടി ഞാൻ അർഹിക്കുന്നത് തന്നെയാണ്. പക്ഷെ കുറച്ച് മുന്നെ കിട്ടേണ്ടിയിരുന്നത് ആയിരുന്നു എന്ന് മാത്രം.