മോനെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. നീ വാതിൽ തുറക്ക്…
അഭീ…
ഞാൻ അറിയാതെ അടിച്ചതാണ് നീ വാതിൽ തുറക്ക് എനിക്ക് നിന്നോട് സംസാരിക്കണം…
അൽപ്പം സമയത്തിനുള്ളില് അവൻ വാതിൽ തുറന്ന് എന്നെ ഒന്ന് തുറിച്ച് നോക്കിയിട്ട് ബാഗും തോളിൽ ഇട്ട് പുറത്തേക്ക് നടന്നു…
ഞാൻ അവന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.
നീ എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്. ഞാൻ അറിയാതെ..
എന്നെ പറയാൻ അനുവദിക്കാതെ അവൻ എന്റെ കൈ കുടഞ്ഞ് മാറ്റി പെട്ടന്ന് പുറത്തേക്ക് പോയി…
എന്റെ കണ്ണ് നിറഞ്ഞ് ഒലിക്കാൻ തുടങ്ങി. ഒറ്റ ദിവസം കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്.
അവന് ഇപ്പൊ എന്നോട് വെറുപ്പായിട്ടുണ്ടാവും…
രാവിലെ അവൻ ഒന്നും കഴിക്കാതെയാണ് പോയത്. കഴിക്കാൻ ആയോ എന്ന് ചോദിച്ചു വന്നവന്റെ കരണം ഞാൻ തന്നെയല്ലെ അടിച്ച് പൊട്ടിച്ചത്. ഇനി ആ വിഷമത്തിൽ അവൻ ഉച്ചയ്ക്ക് എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ… അതൊക്കെ ആലോചിച്ചിട്ട് എനിക്ക് തല ചുറ്റുന്ന പോലെ തോന്നി. അവൻ ഒന്ന് വേഗം വന്നാൽ മതി എന്ന് മാത്രമായിരുന്നു ഉള്ളിൽ.
**********
ഞാൻ രാവിലെ ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ അമ്മ അടുത്തില്ലായിരുന്നു. ഇന്നലെ എപ്പോയോ അമ്മ വന്ന് കിടന്നത് ഞാൻ അറിഞ്ഞിരുന്നു.
സമയം നോക്കിയപ്പോൾ എട്ടര മണിയായിട്ടുണ്ട്. അമ്മ നേരത്തെ എണീറ്റ് കുളി കഴിഞ്ഞ് വന്നാൽ എന്നെയും വിളിച്ചുണർത്തും അതാണ് പതിവ്. ഇന്ന് നേരം ഇത്രയായിട്ടും അമ്മ എന്നെ വിളിക്കാത്തത് എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കും…
ഹ്മ്മ്.. ഇന്ന് ക്ലാസിൽ കേറാൻ സമയം വൈകിയത് തന്നെ. 9 മണിക്ക് ഒരു ബസ് ഉണ്ട് അതിനാണ് എന്റെ സ്ഥിരം പോക്ക്. പിന്നെ ഒന്നും നോക്കിയില്ല നേരെ ബാത്റൂമിലേക്ക് കേറി പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം എട്ടെ മുക്കാൽ. ചായ കുടിക്കാൻ വേണ്ടി അടുക്കളയിൽ പോയപ്പോൾ അമ്മ തിരിഞ്ഞ് നിന്ന് എന്തോ പണിയിൽ ആണ്.
ഇനിയിപ്പോ കഴിഞ്ഞതിനെ പറ്റിയൊന്നും ഓർക്കാനും പറയാനും നിൽക്കേണ്ട. ഞാൻ ഞാനായി തന്നെ അങ്ങ് നിന്നാൽ മതി. അമ്മ എന്നെ മനസിലാക്കിക്കോളും… ഇങ്ങനെ ചിന്തിച്ച് ഞാൻ അമ്മയുടെ അടുത്തെത്തി.