തൊട്ടടുത്തു ചെന്നപ്പോൾ ആ മുഖം തെളിയുന്നത് കണ്ടു…
സണ്ണി..!!!
ങ്ങും… അതെ…
പെട്ടന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു… തുളുമ്പിയ കണ്ണുനീർ തോളിൽ കിടന്ന പഴയ തോർത്തു കൊണ്ട് ഒപ്പിഎടുത്തിട്ട് പറഞ്ഞു…
വാ.. കയറി വാ…
ഞാൻ പിച്ചവെച്ചു വളർന്ന വീട്… ഞാൻ വീണും എഴുന്നേറ്റും നടക്കാൻ പഠിച്ച മുറ്റം…
അമ്മച്ചിയുടെ മുഖം മനസ്സിൽ ഓടിയെത്തി.. പക്ഷേ കണ്ണു നിറഞ്ഞില്ല.. നിറയാൻ പാടില്ല..
ചാച്ചൻ..??
അകത്തുണ്ട്..
നരച്ചു മുഷിഞ്ഞ ഒരു ഷീറ്റ് വിരിച്ച കട്ടിലിൽ നീണ്ടു കിടക്കുന്ന രൂപം… മുറിയിൽ എന്തൊക്കെയോ മരുന്നിന്റെയോ കൊഴമ്പിന്റെയോ ഒക്കെ മണം…
തന്റെ പുറകിൽ നിൽക്കുന്ന ചെറിയമ്മയെ നോക്കി സണ്ണി…
ആൾക്കാരെ ഒക്കെ മനസിലാകും സംസാരിക്കാൻ കഴിയുന്നില്ല…
ചെറിയമ്മയുടെ ശബ്ദം കേട്ട് മുഖം തിരിച്ചു നോക്കി..
സണ്ണിയാ.. നമ്മുടെ സണ്ണി..
സണ്ണിയെ അല്പനേരം തുറിച്ചു നോക്കിയ കണ്ണുകൾ നിറഞ്ഞ് ചെവിയുടെ ഭാഗത്തേക്ക് ഒഴുകാൻ തുടങ്ങി…
ഇപ്പോൾ നിന്നെ മനസിലായി.. അതാ കരയുന്നത്…
സണ്ണി പിന്നെ അവിടെ നിന്നില്ല.. പുറത്തേക്ക് ഇറങ്ങിയ അവൻ കൈയിലുള്ള ബാഗിൽ നിന്നും കുറേ നൂറു രൂപ നോട്ടുകൾ വാരിയെടുത്ത് ചെറിയമ്മയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു…
പൈസക്ക് ആവശ്യം വരുമ്പോൾ അറിയിക്കണം….രവി ഇല്ലേ..കടവിൽ താമസിക്കുന്ന മണൽ വരാൻ പോകുന്ന രവി.. ആ രവി യോട് പറഞ്ഞാൽ മതി… ആവശ്യം ഉള്ളതൊക്കെ ഇവിടെ എത്തിക്കൊ ള്ളും…
ചെറിയമ്മ അത്ഭുതത്തോടെ കൈയിൽ നിറഞ്ഞിരിക്കുന്ന നോട്ടിലേക്ക് നോക്കികൊണ്ട് നിക്കുന്നത് കണ്ടുകൊണ്ട് സണ്ണി തിരിച്ചു നടന്നു…
ജീപ്പെടുത്ത് നേരെ പാലാ ടൗണിലേക്ക് വിട്ടു… രാജധാനി ബാറിന്റെ പാർക്കിങ്ങിൽ വണ്ടിനിർത്തിയിട്ട് ബാറിനുള്ളിലേക്ക് നടന്നു…
ഉച്ച സമയം ആയതുകൊണ്ട് തിരക്ക് തീരെയില്ല…
രവിച്ചേട്ടന് വേണ്ടത് ഓർഡർ ചെയ്തോ… ങ്ങാഹ് എനിക്ക് അങ്ങനെയൊന്നും ഇല്ലടാഊവേ.. നീ അടിക്കുന്നത് തന്നെ എനിക്കും മതി…
ഞാൻ കഴിക്കില്ല ചേട്ടാ..
യ്‌യോ… സത്യം.. സത്യമായിട്ടും കഴിക്കില്ലേ…
ഇല്ല ചേട്ടാ… കുടിയും ഇല്ല.. വലിയും ഇല്ല..
പിന്നെ എന്തിനാണ് ബാറിലേക്ക് നമ്മൾ വന്നത്…
അതുപിന്നെ രവിച്ചേട്ടനെ വളരെ നാൾ കൂടി കണ്ടതല്ലേ… ഒരു ചിലവ് ചെയ്തേക്കാം എന്ന് വെച്ചു…