“നിർത്തിക്കോളു…..ദേ ഇതാണ് വീട്.”
“ഞാനും വന്നോട്ടെ..എനിക്ക് കുട്ടികളെ വലിയ ഇഷ്ടാണ്. കേട്ടോ..”
“ആ വന്നോളൂ, പക്ഷെ ഗിഫ്റ് ഉണ്ടോ കയ്യിൽ.?” ചിരിച്ചോണ്ട് ചോദിച്ചു.
“അത്..ആഹ് ദേ ഉണ്ടല്ലോ..”
“അതെന്റെ ഗിഫ്റ് അല്ലെ..”
“നമ്മുടെ ആക്കാമോ പ്ലീസ്..”
“ശരി വായോ…” അവന്റെ നിഷ്കളങ്കമായ ആ ചോദ്യം കേട്ടതും എനിക്ക് മനസ് തുറന്നു ഒന്ന് ചിരിക്കണമെന്നു തോന്നി. ഞാനും മിഥുനും ചേർന്നു നന്ദനകുട്ടിയെ വിഷ് ചെയ്തു, സെൽഫി എടുത്തു, ഒന്നിച്ചു ലഞ്ച് കഴിച്ചു.
തിരിച്ചു മിഥുൻ എന്നെ കോർട്ടേസിൽ ഡ്രോപ്പ് ചെയ്യുമ്പോ, കുറച്ചു നേരം എന്റെയൊപ്പം ഇരിക്കാമോ എന്ന് ചോദിക്കണം എന്ന് എന്റെ മാനസിലുണ്ടായിരുന്നു,പക്ഷെ ചോദിച്ചില്ല, മോഹങ്ങളെയും ആഗ്രഹങ്ങളെയും മറച്ചു ശീലിച്ച എനിക്ക് അതിനു വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
പക്ഷെ എന്റെ മനസ് മിഥുൻ വായിച്ചെടുത്തു, ഞാൻ കൂടെ വന്നോട്ടെ. എന്ന് അവൻ എന്നോട് ഇങ്ങോട്ട് അനുവാദം ചോദിച്ചപ്പോൾ എനിക്കവനെ കെട്ടിപിടിച്ചു കരയാൻ തോന്നി. അവനെങ്ങനെ കഴിയുന്നു ഞാൻ മനസ്സിൽ ഓർത്ത ഈ കാര്യം മനസിലാക്കാൻ. രണ്ടു തവണയേ തമ്മിൽ കണ്ടിട്ടുള്ളു ഏതാനും മണിക്കൂര് മാത്രമേ ഞങ്ങൾ തമ്മിൽ ബന്ധം ഉള്ളു. പക്ഷെ മനസ് എത്ര അടച്ചു പിടിച്ചാലും ഉള്ളിലെന്തെന്നു കാണാൻ കഴിയുന്ന ചിലർ അടുത്തെത്തുമ്പോ അവരെ നാം, എങ്ങനെ പിണക്കും തിരിച്ചയ്ക്കും?
“വായോ..”
ബൈക്ക് പാർക്കിംഗ് ലോട്ടിൽ വെച്ചുകൊണ്ട് മുറിയിലേക്ക് അവൻ വന്നു. ഇന്ന് ഞാൻ ഇട്ട ബ്ലൗസിന്റെ ഡിസൈൻ കൊള്ളാം എന്നു പറഞ്ഞതിനോടപ്പം, കുറച്ചൂടെ നല്ല ഡിസൈൻ ഞാൻ സജസ്റ് ചെയ്തോട്ടെ എന്നവൻ ചോദിച്ചു.
സാംസങ് ഫ്ളിപ് ഫോണിൽ അവൻ പുതിയ പ്രിൻസസ് കട്ട് ലോ നെക് വരുന്ന ബ്ലൗസ് ഡിസൈൻ കാണിച്ചോണ്ട് പറഞ്ഞു. ഇത് നന്നായിരിക്കും എന്ന്, എനിക്കും അത് വല്ലാതെ ഇഷ്ടപ്പെട്ടു, ദാസിന് എന്തായാലും അതിഷ്ടമാകില്ല എന്ന് അറിയാമെങ്കിലും, മിഥുന്റെ സന്തോഷത്തിനായി ഞാൻ അത് സമ്മതിച്ചു.
ബെഡ്റൂമിലെ കാപോഡ് തുറന്നു ഒരു ബ്ലൗസ് അളവിനായി എടുത്തു കൊടുത്തു. മിഥുൻ എന്നോട് അപ്പോൾ പ്രൊഫഷണലായി ചോദിച്ചു ഞാൻ വൈഗയുടെ മെഷര്മെന്റ് എടുത്തോട്ടെ എന്ന്! പെർഫെക്റ്റ് ആയി തയ്പ്പിക്കണം എങ്കിൽ അത് നിർബന്ധം ആണ് എന്ന് മിഥുൻ പറഞ്ഞത് കൺവിൻസ് ആയപ്പോൾ ഞാനും അതിനു സമ്മതിച്ചു, കൂടാതെ ക്ലോത് കട്ട് ചെയുന്നത് കംപ്യൂട്ടറൈസ് മെഷീൻ ആണ്, അതിലേക്കാണ് മെഷര്മെന്റ് കൊടുക്കുന്നതും.