ഞാൻ :ഓഹോ എന്റെ ചുന്ദരി (പയ്യെ രണ്ടു കവിളും പിടിച്ചു )
ഐഷു :ഊ നോവുന്നു വിട് ചെക്കാ (കുറച്ചു ദേഷ്യം കുറഞ്ഞു )
ഞാൻ :അല്ല എന്താ മുഖം ഇങ്ങനെ ഇരിക്കുന്നെ വഴക്കിട്ടോ ആരോടെങ്കിലും
ഐഷു :ആ വഴക്കിട്ടു
ഞാൻ :ആരോട്? എന്തിനു?
ഐഷു :നിന്നോട് (നെഞ്ചിൽ ഒരു കുത്തു) കാരണം നീ ഇങ്ങോട്ട് പറയാതെ വന്നതിനു പിന്നെ ഫോൺ എടുക്കാത്തത്തിനും പിന്നെ ഇപ്പൊ ആ ഇത്രേ ഉള്ളൂ (എന്റെ കയ്യിൽ നുള്ളി പയ്യെ ആണ് പറഞ്ഞത്)
ഞാൻ :ആ നല്ല വേദന (ഞാൻ കയ്യ് തടവി ചെറിയ വേദന ഉണ്ട്) ഞാൻ പെട്ടന്ന് തീരുമാനിച്ചത് ആണ് പിന്നെ മറന്നു ഫോൺ എടുക്കാൻ വീട്ടിൽ ആണ് അല്ലാതെ മനപ്പൂർവം വിളക്കാൻ മറന്നതല്ല
(തടവി കൊണ്ട് പറഞ്ഞു)
ഐഷു :അയ്യോ സോറി പോട്ടെ നോക്കട്ടെ (മുഖത്തു തെളിച്ചം വന്നു തടവുന്നു)
ഞാൻ :അല്ല പിന്നെ എന്തോ പറയാൻ വന്നല്ലോ അതെന്താ
പറഞ്ഞു കഴിഞ്ഞതും മുഖഭാവം മാറി എന്നെ ഒന്ന് നോക്കി പിന്നെ അപ്പുറത്തേക്കും ഞാനും അങ്ങോട്ട് നോക്കി ജ്യോതിയെ ആണ് നോക്കുന്നത് ഓ അപ്പൊ അവളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ നോക്കുന്നത് കണ്ടു ഞങളുടെ അടുത്തേക്ക് അവൾ വന്നു. പിന്നെ എന്താ എന്തു പറ്റി എന്നൊക്കെ ചോദിച്ചു അതിനൊക്കെ ചേച്ചി മറുപടി പറഞ്ഞു എന്നെ പറയാൻ അനുവദിച്ചില്ല.പിന്നെ ജ്യോതിക വന്നതും പിന്നെ ഇനി ഇവിടെയാണ് പഠിക്കാൻ പോകുന്നെത്തെന്നും പറഞ്ഞു. എന്തോ ചേച്ചിക്ക് അത്ര പിടിച്ചിട്ടില്ല എന്നു തോന്നുന്നു മുളുന്നതല്ലാതെ ഒന്നും പറയുന്നില്ല എടക്ക് എന്നെ നോക്കും.
ഐഷു :പോകാം നമുക്ക് വാടാ (സ്കൂട്ടി യുടെ ബാക്കിൽ കയറി)
ഞാൻ :(സ്കൂട്ടി നേരെ ആക്കി സ്റ്റാൻഡ് എടുത്തു)
ജ്യോതിക :അല്ല ചേച്ചി പൊക്കോ ഞങ്ങൾ ടാക്സിൽ വന്നോളാം എന്റെ കുറച്ചു സാധനം ഹോട്ടലിൽ നിന്നും എടുക്കാൻ ഉണ്ട് ഒറ്റക്ക് എങ്ങനെ പോകാൻ ആണ് അതാ വാ അർജുൻ