ജ്യോതിക :ഡാ കുറെ നാളായി അല്ലെ കണ്ടിട്ട് ഒരു ഫങ്ക്ഷന് കണ്ടതാ അല്ലെ (എന്റെ അടുത്ത് ഇരുന്നു)
ഞാൻ :മം. അല്ല നീ എന്താ ഇപ്പൊ ഇവിടെ ബാംഗ്ലൂർ അല്ലെ നീ പഠിച്ചിരുന്നേ ഡിഗ്രി അല്ലെ
ജ്യോതിക :ആ അതെ അവിടെ പഠിത്തം നിർത്തി ഇപ്പൊ നാട്ടിൽ പഠിക്കാം എന്നു പറഞ്ഞു അപ്പൊ അച്ഛൻ അങ്കിൾനെ വിളിച്ചു പറഞ്ഞു പിന്നെ എന്നെ ഇവിടെത്തെ കോളേജിൽ ചേർത്ത്
ഞാൻ :ഏത് കോളേജ് (ഞാൻ പഠിക്കുന്ന കോളേജ് ആന്നോ എന്ന് അറിയാൻ ആണ് )
ജ്യോതിക :അതെന്തു ചോദ്യമാ നീ പഠിക്കുന്ന കോളേജ് തന്നെ അതുമാത്രം അല്ല നിങ്ങളുടെ വീട്ടിലാണ് സ്റ്റേ(അവൾ ചിരിച്ചു)
ഞാൻ :നീ എന്നു വന്നു അല്ല നിന്റെ ബാഗോ
ജ്യോതിക :ഞാൻ ഇന്നലെ രാത്രയിൽ പിന്നെ ദുരെ ഉള്ള ഹോട്ടലിൽ റൂം എടുത്തു ബാഗ് എവിടെയാ പോയി എടുക്കണം
എന്റെ ദേവി പെട്ടെല്ലോ ഇനി ഈ മാരണം കൂടെ കാണും എപ്പോഴും ഇവളുടെ ചില നേരത്തെ കൊഞ്ചലും വാർത്തമാനവും ഒക്കെ എനിക്ക് ഇഷ്ട്ടം അല്ല.അങ്ങനെ അവൾ എന്തൊക്കെയോ പറയുന്നു എല്ലാം മൂളി കേട്ടു തല ചൊറിഞ്ഞും പിന്നെ അങ്ങോട്ട് നോക്കിയും ഒക്കെ കുറച്ചു സമയം തള്ളി നീക്കി. പെട്ടെന്ന് ആൽത്തറയുടെ മുന്നിൽ സ്കൂട്ടി വന്നു നിന്നു നോക്കിയപ്പോ ഐഷു (ഇടക്ക് ഐഷിനെ ഐഷു എന്നൊക്കെ വിളിക്കും). ഞാൻ ചിരിച്ചു “ഓഹോ ഭക്യം”എന്നു മനസ്സിൽ പറഞ്ഞു ഇറങ്ങി സ്കൂട്ടിയിൽ പിടിച്ചതും “ഇത് പിടിക്ക് തൊഴിട്ടു വരാം “എന്നും പറഞ്ഞു ഫോണും തന്നു സ്കൂട്ടി ചെറുതായി ഒന്ന് തള്ളി ഏന്നിട്ട് അമ്പലത്തിൽ കയറി “ങേ ഇതെന്താ ദേഷ്യം ആണല്ലോ” അവൾ ഫോട്ടോയൊക്കെ എടുക്കുന്നു.
സ്കൂട്ടി കയറി ഇരുന്നു ഫോൺ ഓൺ ആക്കിയപ്പോ വാൽപ്പാപ്പർ ഞാനും ഐഷു ഇന്ന് ഫക്ഷന് എടുത്ത പിക് ഇട്ടേക്കുന്നു (എന്റെ ഫോണിലും അതാണ് ) പിന്നെ വാട്സ്ആപ്പ് ഓപ്പൺ ആക്കി പ്രതേകിച്ചു മെസ്സേജ് ഒന്നും ഇല്ല പിന്നെ ബാക്ക് ഇറങ്ങി ഓഫ് ആക്കാൻ പോയപ്പോൾ “മൈ ലൈഫ് സ്വീറ്റ് മോമെൻറ്സ്” ഒരു ഫോൾഡർ തുറക്കാൻ നോക്കിയതും ആ ഫോൺ തട്ടിപ്പറിച്ചു “ശേ “എന്നു പറഞ്ഞു നോക്കിയത് “ഐഷുന്റെ മുഖത്തു ചെറിയ ദേഷ്യം ഉണ്ട്. ചിരിച്ചു കാണിച്ചു ഒരു എക്സ്പ്രഷനും ഇല്ല ചന്ദനം എടുത്തു എന്റെ നെറ്റിയിൽ തൊട്ടു പിന്നെ കഴുത്തിലും ചിരിക്കുന്നതേ ഇല്ല ഞാൻ രണ്ടു കവിളിലും പിടിച്ചു