ഞാൻ :എന്താണ് ഒരു ചർച്ച
അച്ഛൻ :ആഹാ അല്ല നിങ്ങൾ എവിടെ പോകുന്നെ
ഞാൻ :എനിക്ക് അറിയില്ല ഐഷ് പറഞ്ഞില്ലേ
അമ്മ :മോളെ എവിടെ പോകുന്നെ
ഐഷ് :കുറച്ചു സാധനം വാങ്ങാനും പിന്നെ ഒരു കൂട്ടുകാരിയെ കാണാനും പോണം
അങ്ങനെ ഞാനും അവളും കൂടെ ഹിമാലയുടെ ബുള്ളറ്റിൽ യാത്ര തുടങ്ങി എന്റെ മനസ്സിലൂടെ പല കാര്യങ്ങളും മിന്നി മറഞ്ഞു പോയി ഇന്ന് നടന്നതെല്ലാം അവൾ എന്തോ കാര്യങ്ങൾ എന്നോട് പറയുന്നുണ്ട് എന്നാൽ അത് ശ്രദ്ധിക്കാൻ കഴിയുന്നില്ല.ചേച്ചി എനിക്ക് നിന്നെ ഇഷ്ട്ടമാ എന്നു പറയാൻ മനസ്സ് പറയുന്നു പെട്ടെന്ന് തോളിൽ ഒരു അടി തന്നു.
ഞാൻ :ഊ എന്താ എന്തിനാ അടിച്ചേ (ബൈക്ക് നിർത്തി )
ഐഷ് :ആ അത് കൊള്ളാം നീ ഏങ്ങോട്ട എന്നെ കൊണ്ട് പൊന്നെ
ഞാൻ :ങേ നിനക്ക് അല്ലെ പറഞ്ഞെ എന്തോ സാധനം വേടിക്കാൻ ഉണ്ടെന്ന് (അവളെ നോക്കിയപ്പോ നേരെ നോക്കാൻ പറഞ്ഞു അങ്ങോട്ട് നോക്കി സ്ഥലം കഴിഞ്ഞുപോയി )
ഐഷ് :എന്താ ഇപ്പൊ മനസ്സിലായോ അല്ല അപ്പൊ നീ ഇതുവരെ ഉറങ്ങിയാന്നോ വണ്ടി ഓടിച്ചത് ഞാൻ പറഞ്ഞതിന് മറുപടി തരാഞ്ഞത് അതുനത്കൊണ്ടാണ് അല്ലെ. ഇപ്പൊ നീ ഒരു സ്വപ്ന ലോകത്താണ് ആരാണ് ആ റാണി
ഞാൻ :നീ… ചുമ്മ… അങ്ങനെ… ഞ
ഐഷ് :മതി വണ്ടി തിരിക്കു
അങ്ങനെ വണ്ടി തിരിച്ചു കടയിൽ കയറി ആലോചിച്ച റാണി നീ ആണ് എന്നു പറയാണമെന്ന് ഉണ്ടായിരുന്നു അവളുടെ പുറകെ നടന്നു. ഐശ്വര്യം ഒത്തിരിയുണ്ട് ഫ്രണ്ട് ആയാലും ബാക്ക് ആയാലും ആരും കൊതിക്കും ഇവളെ. അങ്ങനെ പർച്ചസ് ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി രാത്രി എന്നത്തേയും പോലെ കഴിച്ചു അമ്പലത്തിൽ പോകാൻ 5 മണിക്ക് അലാറം വെച്ച് കിടന്നു.അലാറം അടിച്ചു ഓഫ് ചെയ്ത് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഞാൻ അമ്പലത്തിൽ പോകാൻ റെഡി ആയി ഗ്രെ കളർ ഷർട്ടും ഗോൾഡ് കാസവുള്ള മുണ്ടും ഉടുത്തു താഴേക്ക് ചെന്ന് ആരും എഴുന്നേറ്റില്ല പയ്യെ വാതിൽ തുറന്നു ഹോ ഭയങ്കര തണുപ്പ് കുളിക്കണ്ടായിരുന്നു എന്നു തോന്നി പയ്യെ പുറത്തിറങ്ങി ഗേറ്റ് തുറന്നു അമ്പലത്തിലേക്ക് നടന്നു. വയലിൽ കൂടി നടക്കാൻ എന്തു രസം ആണ് ആകാശം കാണാൻ നല്ല ഭംഗി. വയലുകളിലുള്ള പുല്ലുകളിൽ ചെറിയ വെള്ള തുള്ളികൾ നല്ല തണുപ്പും ചെറിയ കാറ്റും മൊത്തത്തിൽ നല്ല കോരിതരിപ്പ്. എല്ലാം ആസ്വദിച്ചു നടന്നു. ദൂരെ നിന്നും അമ്പലത്തിൽ നിന്നുള്ള പാട്ടു കേൾക്കുന്നുണ്ട് നല്ല ഈണത്തിൽ അതിനൊത്തു ആൽമരത്തിന്റെ ഇലകൾ നൃത്തം ചെയ്യുന്ന പോലെ. ഇത്രയ്ക്കും ഫീൽ ഞാൻ പണ്ട് 10 വയസ്സുള്ളപ്പോഴൊക്കെ അനുഭവിച്ചതായി ഓർക്കുന്നു പിന്നെ പോയിട്ടില്ല.പിന്നെ ഇപ്പം ദേവിയെ എനിക്ക് ഇഷ്ട്ടം ആണ് അതിന്റെ കാര്യം അറിയാമല്ലോ.അമ്പലത്തിൽ എത്തി സമയം എത്ര ആയി എന്നറിയില്ല മൊബൈൽ എടുക്കാനും മറന്നു ഷർട്ട് ഊരി അകത്തു കയറി കുറെ സ്ത്രീകൾ നിൽക്കുന്നു.ദേവിയുടെ മുന്നിൽ കയ്യ് കുപ്പി നിന്ന് ഞാൻ പ്രാർത്ഥിച്ചു