ഞാൻ :പ്ലീസ് അങ്ങനെ പറയല്ലേ എനിക്ക് ഇഷ്ട്ടമാണ് (കയ്യിൽ പിടിച്ചു )
ഐഷ് :കയ്യ് എടുക്കട (കുതറി മാറി ) എന്നെ തൊട്ടു പോവരുത് പിന്നെ ഞാൻ പറഞ്ഞത് കേട്ടല്ലോ ഞാനായിട്ട് ആരോടും പറയില്ല ഐ ഹേറ്റ് യു ബൈ
ഐഷ് പോവല്ലേ ഞാൻ പറയുന്നത് കേൾക്കു അപ്പോഴേക്കും വാതിൽ അടുത്ത് എത്തി പെട്ടന്ന് ഞാൻ കട്ടിൽ നിന്ന് എണീറ്റത്തും എന്തിലോ തെന്നി താഴെ വീണു തയിൽ നല്ല വേദന എടുത്തു തലയിലേക്ക് തടവി വാതിലേക്ക് നോക്കിയപ്പോ ഐഷിനെ കണ്ടില്ല.നല്ല വേദന ഉണ്ട് ഊൗൗ പയ്യെ തടവി പെട്ടന്ന് ഡാ എന്ന് ഒരു വിളിയും വാതിലും ഒരേ സമയം തുറന്നു നോക്കിയപ്പോ ഐഷ് ആണ്.ഞാൻ അവളെ കണ്ടപ്പോ ഞെട്ടി നേരത്തെ അവൾ ഇട്ടിരുന്ന ഡ്രസ്സ് ഇതല്ലല്ലോ അവൾ നിലത്തുന്നു തല തടവുന്ന എന്നെ കണ്ടു ഓടി എന്റെ അടുത്ത് വന്നു “എന്താടാ എന്താ പറ്റിയെ “എന്നും പറഞ്ഞു എന്നെ എഴുന്നേൽപ്പിച്ചു. ഞാൻ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു ഇവളുടെ മുഖം കരഞ്ഞത് പോലെ ഇല്ലല്ലോ “എന്താടാ എന്തു പറ്റി”ഇതും പറഞ്ഞു ഞാൻ തടവുന്ന തലയുടെ വശത്ത് തടവി തന്നു എനിക്ക് അത്ഭുതം തോന്നി എന്താ എവിടെ ഇപ്പൊ നടക്കുന്നെ.
ഐഷ് :എന്താടാ വല്ല സ്വപ്നം കണ്ടു പേടിച്ചു നിലത്തുവീണതാവും അല്ലെ (ചിരിച്ചു)
ഞാൻങേ സ്വപ്നം ആയിരുന്നോ അങ്ങനെ വരാൻ വഴിയില്ലല്ലോ മുഖം തിരിച്ചു നോക്കിയത് കണ്ണാടിയിൽ ഞാൻ ഉടുപ്പ് ഇട്ടിട്ടില്ല കിടന്നിരുന്ന അതെ വേശം ഇതും സ്വപ്നം ആയിരുന്നോ
ഐഷ് :ഡാ വേദന മാറിയോ (തടവൽ നിർത്തി)
ഞാൻ :ആഹാ കുഴപ്പം ഇല്ല(എഴുന്നേറ്റ്)
ഐഷ് :നീ പെട്ടെന്ന് റെഡി ആകു നമുക്ക് പുറത്തൊക്കെ ഒന്ന് പോകാം
ഞാൻ :മം
നേരെ ബാത്രൂമിൽ പോയി എന്താണ് ഇന്ന് തൊട്ട് നടക്കുന്നത് ഒന്നും വേക്തമാകുന്നില്ല അവളോട് എന്റെ ഇഷ്ട്ടം പറയണോ അതോ വീണ്ടും മറക്കാണോ ഓഹ് വട്ടു പിടിക്കുന്നു എന്താ ചെയ്യാ ദേവി ഒരു വഴി കാട്ടിത്തയോ ആഹ് ദേവി അമ്പലത്തിൽ പോയി നോക്കാം പ്രാർത്ഥിക്കാം ദേവി ഞാൻ വരുവാ വഴി കാട്ടിത്തയോ വേഗം കുളിച്ചു പുറത്തിറങ്ങി അവൾ അവിടെ ഇല്ല ഒരു ഷർട്ടും പാന്റും ഇട്ടു മുടിയൊക്കെ ചീകി സ്പ്രൈ ഒക്കെ അടിച്ചു മൊബൈലും ഓക്കേ എടുത്തു താഴേക്കു പോയി. അവിടെ എല്ലാവരും ഉണ്ട് ചർച്ചയിൽ ആണ് ഞാനും അവരുടെ അടുത്തിരുന്നു