പുറത്തിറങ്ങി ചോക്ലേറ്റ് മഞ്ജുവിന് കൊടുത്ത് ബൈക്ക് എടുത്ത് വന്ന്
ഞാൻ : കേറണില്ലേ? മഞ്ജു : ഇതെവിടെന്ന മിസ്സ് തന്നതാ ഞാൻ : ആ.. മഞ്ജു : എനിക്കെന്തിനാ നിനക്ക് തന്നതല്ലേ നീ തന്നെ തിന്നോ ഞാൻ : ഓ അസൂയ വന്ന് കേറടി
മഞ്ജുവിനേയും കൊണ്ട് ഷോപ്പിലേക്ക് പോവുന്നേരം
ഞാൻ : അല്ല നീ എന്തോ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് മഞ്ജു : ആ.. നീ മയൂഷ എന്ന് പറഞ്ഞ ആർക്കെങ്കിലും റിക്വസ്റ്റ് അയച്ചിരുന്നോ? ഞാൻ : ആ.. അയച്ചിരുന്നു നീ അറിയോ മഞ്ജു : ഹമ് എന്റെ അമ്മായിയാണ് ഞാൻ : അമ്മായിയോ ഏത്? മഞ്ജു : അച്ഛന്റെ ഇളയ പെങ്ങൾ ഞാൻ : ആണോ വല്ല കുഴപ്പവും ആയോ? മഞ്ജു : ഏയ് കുഴപ്പമൊന്നുമില്ല അമ്മായി ഇന്നലെ വൈകിട്ടു വീട്ടിൽ വന്നപ്പോ ചോദിച്ചു അർജുൻ ആരാന്ന് അങ്ങനെയാ നീ റിക്വസ്റ്റ് വിട്ട കാര്യം പറഞ്ഞത് ഞാൻ : എന്നിട്ട് നീ എന്ത് പറഞ്ഞു മഞ്ജു : എന്ത് പറയാൻ എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു ഞാൻ : മം..നിങ്ങളുടെ കൂടെയാ താമസം മഞ്ജു : ഏയ് അമ്മായിടെ കല്യാണം കഴിഞ്ഞു ഞങ്ങളുടെ അവിടെന്ന് കുറച്ചു മാറിയാ താമസം ഞാൻ : ഭർത്താവ് എന്തു ചെയ്യുവാ? മഞ്ജു : നേരത്തെ ഗൾഫിൽ ആയിരുന്നു ഇപ്പൊ ഇവിടെയുണ്ട് ഞാൻ : അതെന്താ പിന്നെ പോയില്ലേ? മഞ്ജു : ഏയ് ആൾക്ക് അവിടെ വെച്ച് ഒരു ആക്സിഡന്റ് പറ്റി ഒരു കാലിന് സ്വാധീനം ഇല്ല ഇപ്പൊ ഞാൻ : ഓഹ് കഷ്ടമായല്ലോ മഞ്ജു : മം..ഇപ്പൊ ലോട്ടറി കച്ചവടമാണ് ഞാൻ : മം.. കുട്ടികൾ മഞ്ജു : രണ്ടിൽ പഠിക്കുന്ന ഒരു മോനുണ്ട് ഞാൻ : അമ്മായി ജോലിക്കൊന്നും പോവുന്നില്ലേ മഞ്ജു : അറിയില്ല ഇടക്ക് നോക്കുനുണ്ടായിരുന്നു ഇനിയിപ്പോ എന്താന്ന് അറിയില്ല ഞാൻ : പഠിപ്പുണ്ടോ അമ്മായിക്ക് മഞ്ജു : അതൊക്കെയുണ്ട് ഞാൻ : എങ്കിൽ ഷോപ്പിലേക്ക് വരാൻ പറയ് ബില്ലിങ്ങിലേക്ക് ഒരാള് കൂടെ വേണം നീ അമ്മായിയോട് ചോദിക്ക് താല്പര്യം ഉണ്ടോന്ന് മഞ്ജു : ആ.. ഞാൻ ചോദിച്ചു നോക്കട്ടെ ഞാൻ : മം..