കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു
വീണ : ഞാൻ കരുതി താൻ വല്ല ബൈക്കിലാവും വരുന്നതെന്ന് ഇങ്ങനെ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ഞാൻ : ഒരു മാനേജർ ആയ ഞാൻ ബൈക്കിലൊക്കെ എങ്ങനെയാ വരുന്നേ വീണ : അയ്യട… ഒരു മാനേജർ വന്നിരിക്കണ് ഞാൻ : ഹ ഹ ഹ ഹ ഇത്തിരി അഹങ്കാരം കൂടിയല്ലേ വീണ : ഇത്തിരിയൊന്നുമല്ല ഹമ്.. ഞാൻ : നമ്പർ മേടിച്ചിട്ട് ഇത്രയും ദിവസം വിളിക്കാതായപ്പോ ഞാൻ കരുതി മറന്നു കാണുമെന്ന് വീണ : എന്തെങ്കിലും ആവശ്യം വരുമ്പോഴല്ലേ വിളിക്കേണ്ടത് ഞാൻ : ഓഹോ ആവിശ്യതിന്നു മാത്രം വിളിക്കൂളൂ… വീണ : ആ.. അല്ലാതെ വിളിക്കാൻ താൻ എന്താ എന്റെ കാമുകനോ ഞാൻ : ഓ.. എന്നാ പിന്നെ കാമുകനെ വിളിച്ചാ പോരായിരുന്നോ വീണ : ഹ ഹ ഹ എനിക്ക് കാമുകനൊന്നുമില്ല ഞാൻ : കള്ളം വീണ : സത്യമായും ഞാൻ : ഹമ്.. വിശ്വസിക്കാൻ പാടാണ് വീണ : അതെന്താ? ഞാൻ : അല്ലാ ഇത്രയും ഗ്ലാമർ വെച്ചട്ട് കാമുകൻ ഇല്ലെന്ന് പറയുമ്പോ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ് വീണ : താൻ വിശ്വസിക്കേണ്ട ഹമ്.. തനിക്കോ? ഞാൻ : എന്ത്? വീണ : കാമുകി ഞാൻ : ഉണ്ടല്ലോ ഒരു പത്തു പതിനാലെണ്ണം കാണും വീണ : ഓഹോ എവിടെയൊക്കെയാ ഞാൻ : എല്ലാ ജില്ലയിലും ഓരോന്ന് വീതം വീണ : ഒന്ന് പോടോ ഞാൻ : അല്ല പിന്നെ..ഹമ് താൻ വല്ലതും കഴിച്ചോ? വീണ : ഇല്ല രാവിലെ ഇറങ്ങിയതാ ഞാൻ : മം..
അടുത്ത് കണ്ട റെസ്റ്റോറന്റിലേക്ക് വണ്ടി കേറ്റി
വീണ : എന്താ ഇവിടെ ഞാൻ : തന്റെ ചെലവല്ലേ വീണ : പിന്നെ ദേ എന്റെയിൽ ക്യാഷ് ഒന്നുമില്ലാട്ടോ ഞാൻ : താൻ ഇറങ്ങ് ഞാൻ കൊടുത്തോളം വീട്ടിൽ ചെന്നട്ട് തന്നാൽ മതി വീണ : ഹമ്..
റെസ്റ്റോറന്റിൽ കയറി ബിരിയാണിയും കഴിച്ച് ഓരോ പൈനാപ്പിൾ ജ്യൂസും കുടിച്ച് രണ്ട് ഐസ്ക്രീമും വാങ്ങി കാറിനുള്ളിൽ കയറി. ഐസ്ക്രീം കഴിക്കുന്നതിനിടയിൽ ഞാൻ അവളെ തന്നെ നോക്കിയിരുന്നു