ഏണിപ്പടികൾ 2 [ലോഹിതൻ]

Posted by

കുട്ടി ക്കാനം ഇറക്കം തുടങ്ങിയപ്പോൾ തന്നെ ബ്രെക്കിലെന്തോ പ്രശ്നം ഉണ്ടന്ന് പിലിപ്പിന് തോന്നി…

വണ്ടി നിർത്തി നോക്കണം എന്ന് തോന്നിയെങ്കിലും വയറ്റിൽ കിടന്ന ചാരായം അതിനൊന്നും സമ്മതിച്ചില്ല..

അന്ന് വൈകുന്നേരം ഏലപ്പറ സിറ്റിയിൽ ആ വാർത്ത എത്തി… പിലിപ്പിന്റെ ജീപ്പ് കുട്ടിക്കാനം മൂന്നാം വളവിൽ നിന്നും കൊക്ക യിലേക്ക് മറിഞ്ഞു…

ഇരുന്നൂറോളം അടി താഴ്ചയുള്ള കൊക്കയിലാണ് ജീപ്പ് വീണു കിടക്കുന്നത്.. ഓടിക്കൂടിയ നാട്ടുകാരും പോലീസും മണിക്കൂറുകൾ പരിശ്രമിച്ചാണ് ജീപ്പ് കിടന്ന കൊക്കയി ൽ ഇറങ്ങിയത്..

അപ്പോഴേക്കും പിലിപ്പിന്റെ ജീവൻ പോയിരുന്നു… പിലിപ്പ് ചാരായം കുടിച്ചു പൂസ്സായി വണ്ടി ഓടിച്ചതാണ് അപകട കാരണം എന്ന് ഫയലിൽ എഴുതി വെച്ച് പോലീസ് കേസ് ക്ളോസ് ചെയ്തു.. നാട്ടുകാർക്കും അതേ അഭിപ്രായം തന്നെ ആയിരുന്നു…

പിലിപ്പിന്റെ അടക്കിന് ആരൊക്കെ വരുന്നുണ്ട് അതിൽ ആരൊക്കെയാണ് ബന്ധുക്കൾ എന്നൊക്കെ സണ്ണി ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അത്ര അടുപ്പമുള്ള ആരെയും അവന് കാണാൻ കഴിഞ്ഞില്ല.. നാട്ടുകാരും ഇടവക ക്കാരും ആണ്‌ അവിടെ കൂടിയവരെല്ലാം…

ചിരിക്കുന്ന മുഖഭാവത്തോടെയുള്ള പിലിപ്പിന്റെ ഫോട്ടോയിൽ നോക്കി ദുഃഖത്തോടെ ആലീസും നിമ്മിയും ജോസ്മോനും മൂന്നാലു ദിവസം ഇരു ന്നു…

പരീക്ഷ അടുത്തത് കൊണ്ട് അഞ്ചാം ദിവസം ജോസ്മോൻ സ്കൂളിൽ പോയി…

അന്നുതന്നെ സണ്ണി അണ്ണാച്ചിയെ വിളിച്ചു പറഞ്ഞു.. നാളെ വരണം.. നാളെ മുതൽ കട തുറക്കണം…

കട തുറക്കുന്നതിനെ പറ്റിയൊന്നും അവൻ അലീസിനോട് ഒന്നും ചോദിച്ചി ല്ല…

അവൻ എല്ലാം സ്വയം ചെയ്യുന്നത് കണ്ട് അലീസിന് സന്തോഷമായി..

സണ്ണിച്ചനെ കർത്താവ് കൊണ്ടുവന്നു തന്നതാണെന്ന് അവൾ കരുതി..

ഇല്ലങ്കിൽ താൻ ഒറ്റയ്ക്ക് എന്തു ചെയ്യും തനിക്കോ മക്കൾക്കോ ഈ കട നടത്തിക്കൊണ്ട് പോകാനുള്ള പ്രാപ്തി ഇല്ലന്ന് ആലീസിനറിയാം…

കട വീണ്ടും തുറന്നു മൂന്നാം ദിവസം സണ്ണി അണ്ണാച്ചിയോട് പറഞ്ഞു..

അണ്ണാച്ചീ… നമുക്ക് പൊറോട്ട പണി അറിയാവുന്ന ഒരാൾ വേണം.. അണ്ണാച്ചിക്ക് ആരെങ്കിലും പരിചയ ത്തിൽ ഉണ്ടോ…

ഞാൻ എപ്പോഴും അവരോട് പറയും തമ്പി.. ഒരു പൊറോട്ടാ മാസ്റ്ററെ നിർത്താമെന്ന്.. അവരു താൻ സമ്മതിക്ക മാട്ടെ.. പൊറാട്ടയും ബീഫും ഇരുന്താൽ വ്യാപാരം റൊമ്പ ജസ്തി ആയിടും.. തോട്ടത്തിൽ വേല പാക്കിറ എല്ലാ പശങ്ങളും ഇങ്കെ താൻ സാപ്പിട വരും…

Leave a Reply

Your email address will not be published. Required fields are marked *