ആകെ പ്രാന്ത്… വീട്ടിൽ ‘അമ്മ ഒറ്റക്കാണ്…ശിഖയുടെ അമ്മായി’അമ്മ കുളി മുറിയിൽ വീണിട്ടു ഇപ്പൊ ഒരാഴ്ച തികയുന്നു അവൾക്കു വന്നു നിൽക്കാൻ പറ്റില്ല…
വരുൺ തന്റെ സൂപ്പർവൈസറുടെ അടുത്ത് ചോദിച്ചു..
സർ … എന്നെ ഈ റ്റ്രിനിങ്ങിൽ നിന്ന് എങ്ങനെ എങ്കിലും മാറ്റമോ…
വാട്ട്? ദാറ്റ്സ് ഇമ്പോസ്സിബിൾ വരുൺ… ഇത് എല്ലാവരും അറ്റൻഡ് ചെയ്യണം..
അങ്ങനെ ആണെങ്കിൽ ഓൺലൈൻ ആക്കാൻ നിർവാഹം ഉണ്ടോ…. കൊറോണ സമയം അങ്ങിനെ അല്ലായിരുന്നോ…..
അവൻ വീട്ടിലെ അവസ്ഥ പറഞ്ഞു…
വരുൺ…. ഐ കാണ്ട് ഹെല്പ് യു… നോക്കാം ഞാൻ പക്ഷെ…
ആ പക്ഷെയും കേട്ടാണ് അവൻ വീട്ടിലേക്കു വന്നത്..
ലതയോടു കാര്യം പറഞ്ഞു…
ശിഖയെയും ഒന്ന് അറിയിച്ചു… കേട്ടപാടെ അവൾ പറഞ്ഞു ഒഴിഞ്ഞു..
എടാ എനിക്കി അകെ രണ്ടു കയ്യെ ഉള്ളു… ഇവിടെ തന്നെ ആ തള്ള തൂറിയ വരെ കഴുകി കൊടുക്കണം കയ്യൊന്നു ഒടിഞ്ഞെ ഉള്ള് എന്നാലും എണീക്കാൻ വയ്യാത്ത കളിയാ ..
എനിക്കും മനസിലാവും ചേച്ചി… അവൻ ഫോൺ വച്ച്…
എന്തേലും ചെയ്യണം ഇനി തത്കാലത്തേക്ക് അമ്മയെ ഏതേലും കുടുംബക്കാരുടെ അടുത്ത് വിടാം.. എന്നൊക്കെ ചിന്തിച്ചു അവൻ കിടന്നു…
പിറ്റേന്ന് രാവിലെ അവൻ പോകാം നേരം മുരളി വണ്ടിയിൽ അങ്ങ് വന്നു.. മാമന്റെ ഒരു ചേതക് ആണ് പഴയതു .. താൻ വണ്ടി പഠിച്ച ശകടം…
എന്താ മാമാ… ഇത്ര രാവിലെ…
എടാ നാളെ നിനക്ക് എന്തോ ട്രെയിനിങ് ഉണ്ടെന്നു കേട്ടു ..
ഉവ്വ് മാമാ….. ഇന്ന് ഈവെനിംഗ് ആണ് ട്രെയിൻ ബുക്ക് ചെയ്തത്.. ഓഫീസിൽ ഒന്ന് കയറി അമ്മയെ ആന്റിയുടെ അടുത്ത് ആക്കണം വിചാരിച്ചു ഇരിക്ക്യാ…
മുരളി: ആ എന്ന നീ ഓഫീസിൽ പോയി ധൈര്യമായി ട്രൈനിങ്ങിനു പൊക്കോ…. 3 ദിവസം ഞാൻ ഇവിടെ നിന്നോളാം .. അത് പോരെ…
വരുണിനു എന്തെന്നില്ലാത്ത സന്തോഷം.. ദൈവദൂതനെ പോലെ വന്ന മാമനെ അവൻ ചിരിയിൽ മുക്കി കൊന്നു.. അയാളെ അകത്തൊട്ടിരുത്തി സൽക്കരിച്ചു..
പിന്നെ തനിക്കു കൊണ്ടുപോകാനുള്ള ബാഗ് റെഡി ആക്കി….