വിനയന് അത് മതിയായിരുന്നു.അവളുടെ സെന്റിമെന്റ്സ് വിടർന്നു വികസിച്ച് പുഷ്പിക്കാൻ പാകത്തിലുള്ള കത്തുകൾ തയ്യാറാക്കി അവൾ അവനു കൊടുത്തു കൊണ്ടേയിരുന്നു.നാലഞ്ച് ദിവസം കൊണ്ട് തന്നെ മാനസികമായി വല്ലാത്ത ഒരടുപ്പം അവളിലുണ്ടാക്കാൻ അവനു കഴിഞ്ഞു.
അവധിക്കാലം കഴിയാൻ മൂന്നു ദിവസമേ ബാക്കിയുള്ളു.അന്ന് അവരുടെ വീടിൽ നിന്ന് അല്പം അകലെയുള്ള ഒരു ശിവക്ഷേത്രത്തിൽ ഗിരിജയുടെ പേരിൽ ഒരു വഴിപാട് കഴിക്കാനുണ്ട്. വൈകുന്നേരം അവർ കുടുംബ സമേതം അമ്പലത്തിൽ പോകും. പോകുമ്പോൾ വിനയന്റെ അമ്മയെയും വിളിച്ചു.
“വിനയാ നീ കൂടി പോരുന്നോ?” ‘അമ്മ ചോദിച്ചു.
“ആ ,വരാം ”
അവർ ഒന്നിച്ച അമ്പലത്തിൽ പോയി .വഴിപാടിനുള്ള പണമെല്ലാം ഏല്പിച്ചു.
“ഇനി നാളെ പുലർച്ചെ നക്ഷത്രക്കാരി വരണം. പ്രസാദവും അപ്പോൾ വാങ്ങാം.” ശാന്തിക്കാരൻ പറഞ്ഞു. നക്ഷത്രക്കാരി ഗിരിജയാണ്.പുലർച്ചെ അഞ്ചു മണി .പോകാൻ ഒരു ഓട്ടോ റിക്ഷ ഏർപ്പാടാക്കാനും ഗിരിജാക്കൊപ്പം വിനയനും പോകാനും തീരുമാനമായി.
രാവിലെ അഞ്ചു മണിക്ക് തന്നെ അവർ യാത്രയായി.പുളിയിലക്കര മുണ്ടും വേഷ്ടിയുമാണ് ഗിരിജയുടെ വേഷം . ശാലീനയായ ഗ്രാമീണ സുന്ദരി. അമ്പലത്തിൽ കുറച്ചു നേരം ചടങ്ങുകളുണ്ട്. ഓട്ടോക്കാരനെ പറഞ്ഞു വിട്ടു . കർമങ്ങൾ കഴിഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞേ പ്രസാദം കിട്ടു . അവിടെ അഗ്രശാലയിൽ ഇരുന്നോളാന്‍ ശാന്തിക്കാരൻ പറഞ്ഞു. നേരം വെളുത്തു വരുന്നതേയുള്ളു. നല്ലതണുപ്പ്.
അമ്പലത്തോട് ചേർന്ന് ഒരു സർപ്പകാവുണ്ട്. അത് സാധാരണ കാവല്ല .ഒരു കൊച്ചു കാട് തന്നെ . സർപ്പക്കാവെന്നേ പേരേയുള്ളു. സർപ്പങ്ങളെ അങ്ങിനെ കാണാറില്ല. അവിടെ നിന്ന് കിളികളുടെ കളകളാരവം ഉയരുന്നു.
“ഒരു മണിക്കൂർ സമയമുണ്ടല്ലോ? നമുക്ക് കാവൊന്നു കണ്ടു വരം.”
“പാമ്പുകൾ ഉണ്ടാവുമോ?”
“ഏയ്.നമുക്ക് ശ്രദ്ധിച്ചു നടക്കാം.”
രണ്ടു പേരും കവിനുള്ളിലേക്കു കയറി.
“നല്ല തണുപ്പുണ്ടല്ലേോ?” അവൾ ചോദിച്ചു.
“നിനക്ക് വല്ലാതെ കുളിരുന്നോ?”
“ഉം” അവൾക്കു ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
“എന്നാൽ എന്നോട് ചേർന്ന് നടന്നോ” തോളിലൂടെ കയ്യിട്ട് അവൻ അവളെ തന്നോട് ചേർത്ത് നിർത്തി . അവളവനോട് പറ്റിയമർന്നു നടന്നു.അവർ ഏതാണ്ട് കാടിന്റെ മധ്യഭാഗത്തെത്തി. അവിടെ വലിയ മരങ്ങളുണ്ട്. അവൻ ചുറ്റും നോക്കി . എങ്ങും വിജനമാണ് ഒരാളും തങ്ങളെ കാണില്ല.