ഏതാണ്ട് ഒരു മാസത്തെ പ്രയഗ്നം കൊണ്ട് സുധീഷിനെ പറ്റിയുള്ള കുറേ ഏറെ വിവരങ്ങൾ സംഘടിപ്പിക്കാൻ വരുണിന് കഴിഞ്ഞു…
അതെല്ലാം നന്ദന് വളരെ വിലപ്പെട്ടതാ യിരുന്നു…
അതിൽ ചില വ്യക്തികളോട് സുധീഷ് കൈക്കൂലി വാങ്ങുന്നതിന്റെയും ചിലരോട് വില പേശുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും ഒക്കെയുണ്ടായിരുന്നു…
ഇതൊക്കെ കൈയിൽ കിട്ടിയപ്പോൾ ഇതെങ്ങിനെ ഉപയോഗിക്കണം എന്ന് ആശയ കുഴപ്പത്തിലായി നന്ദൻ…
ഒരു കാര്യം അവനുറപ്പായിരുന്നു ഇതെല്ലാം പുറത്തു വന്നാൽ സുധീഷ് പിന്നെ സർവീസിൽ ഉണ്ടായിരിക്കില്ല..
ഓൺലൈൻ ചാനൽ തുടങ്ങി അതുവഴി ഇതു പുറത്തു വിട്ടാൽ ഇനിയും സമയം എടുക്കും..
മാത്രമല്ല ജോലി ഉറപ്പായത്തോട് കൂടി വരുണിന് അതിലുള്ള താല്പര്യവും കുറഞ്ഞു…
ആദ്യം വരുണിനെ കബനിയിൽ നല്ലൊരു ജോലിയിൽ കയറ്റി അവനെ ഇതിൽ നിന്നും ഒഴിവാക്കി…
പിന്നെ നന്ദൻ ചെയ്തത്.. തന്റെ കൈയിൽ സുധീഷിന് എതിരായിട്ടുള്ള എല്ലാ എവിഡെൻസുകളുടെയും ഓരോ കോപ്പി ഒരു പാർസലായി ഫ്രം അഡ്രസ്സ് വെയ്ക്കാതെ SP ക്ക് അയച്ചു കൊടുത്തു…
രണ്ടു മൂന്ന് ദിവസത്ത്തിനകം SP ഓഫീസിൽ നിന്നും ഉടൻ SP യെ വന്ന് കാണാൻ മെസ്സേജ് സുധീഷിന് കിട്ടി..
ഏതോ കേസിന്റെ കാര്യം ചോദിക്കാൻ വിളിച്ചതായിരിക്കും എന്ന് കരുതിയാ ണ് അയാൾ SP ഓഫീസിൽ എത്തിയ ത്.. പക്ഷേ SP കാണിച്ചു തന്ന രേഖകൾ കണ്ട് സുധീഷ് അന്തം വിട്ടുപോയി…
എടോ…ഞാൻ si ആയി സർവീസിൽ കയറിയതാ… ഇപ്പോൾ അമ്പത്തിരണ്ടാ യി വയസ്സ്… ഞാൻ എസ് ഐ ആയും സി ഐ ആയും എത്രയോ സ്റ്റേഷൻ ഭരിച്ചു.. ഇതിലൊക്കെ വലിയ ചുറ്റിക്കളികളും അഴിമതിയും നടത്തി യിട്ടുണ്ട്… ഇഷ്ടം പോലെ സമ്പാദിച്ചിട്ടു ണ്ട്.. പക്ഷേ ശമ്പളത്തിൽ നിന്നും ഉണ്ടാക്കിയതല്ലാതെ ഒരു പൈസ ഒരുത്തനും കണ്ടു പിടിക്കാൻ പറ്റാത്ത രീതിയിൽ അതൊക്കെ ഇൻവെസ്റ്റ് ചെയ്തിരിക്കുകയാണ്..
താൻ ചെറുപ്പമല്ലേ… ഇക്കാലത്ത് പെണ്ണിന്റെ മുലക്കണ്ണിൽ വരെ ക്യാമറ കാണുമെന്നു മനസിലാക്കാൻ കഴിയണ്ടേ…ആരോപണം ഏതവനും പറഞ്ഞോട്ടെ നമുക്ക് ഒരു മയിരും പറ്റില്ല… പക്ഷേ തെളിവ് അതുണ്ടാകാ ൻ പാടില്ല…
ഇതിപ്പോൾ തന്നെ ഒരു നിമിഷം സർവീസിൽ വെച്ചോണ്ടിരിക്കാനുള്ള വകുപ്പില്ല..! മുഴുവൻ തെളിവുകളല്ലേ..!