മറ്റു മാധ്യമങ്ങളിൽ കിട്ടാത്ത.. അവർക്കാർക്കും കിട്ടാത്ത വർത്തകൾ ആയിരിക്കണം വരണ്ടത്..
അതിനു പറ്റിയ കുറച്ച് ആൾക്കാരെ കൂടെ കൂട്ടണം… സഹായത്തിന് ഞാൻ പുറകിൽ ഉണ്ടാകും…
സാറിന് എന്താണ് ഇതിൽ ഇത്ര ഇന്ററസ്റ്റ്..?
അത്…ഉണ്ട്… ഇന്ററസ്റ്റ് ഉണ്ട്… കുറച്ചു പെഴ്സണലായ കാര്യമാണ്..
സാർ ഓൺലൈൻ ന്യൂസ് ചാനൽ എന്നൊക്കെ പറഞ്ഞാൽ അൽപ്പം മുടക്ക് മുതൽ വേണ്ടിവരും… ഒരു അവറേജ് ക്യാമറക്കുപോലും ലക്ഷങ്ങൾ ആണ് വില…
വരുൺ അതോർത്ത് ടെൻഷൻ ആകേണ്ട… ഞാൻ നോക്കിക്കൊള്ളാം
അത് കേട്ടതോടെ വരുണിന്റെ മുഖം തെളിഞ്ഞു…
അതുകണ്ട് നന്ദൻ പാറഞ്ഞു..
ഇതൊക്കെ നടക്കണമെങ്കിൽ ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യണം..
അത് എന്താസാർ…
ഞാൻ ഒരാളെ കാണിച്ചു തരും… അയാളെ പിന്തുടരണം.. രഹസ്യമായി..!
അയാൾ ഒരു എസ് ഐ ആണ്.. അയാൾ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടങ്കിൽ ആ വിവരം നമ്മൾ ശേഖരിക്കണം..
വിത്ത് എവിഡൻസ്..
എല്ലാ ത്തിനും തെളിവ് വേണം.. ഓഡിയോ ആയിട്ടോ വിഡിയോ ആയിട്ടോ ഒക്കെയാകാം.. കാരണം അയാൾ പോലീസ് ഓഫീസർ ആണ്.. തളിവില്ലാതെ അയാളെ കുടുക്കാൻ നോക്കിയാൽ നമ്മൾ പരാജയപ്പെടും..
സാറിന് അയാളോട് എന്തെങ്കിലും…!!
ഉണ്ട് വരുൺ.. എനിക്ക് പകയുണ്ട്.. കാരണം ചോദിക്കരുത്…
ഇക്കാര്യം നടത്താൻ വരുൺ എന്റെ കൂടേ നിന്നാൽ കമ്പനിയിൽ നല്ലൊരു ജോലി ഞാൻ ഉറപ്പ് നല്കുന്നു…
ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ്.. മുപ്പതിൽ കൂടുതൽ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയാണ്… ഇതിൽ കയറിപ്പറ്റിയാ ൽ നിനക്ക് സ്വപ്നം കാണാൻ കഴിയാത്ത ശമ്പളവും ആനുകൂല്യങ്ങ ളും ലഭിക്കും…
ധൃതി വേണ്ട.. ശരിക്ക് ആലോചിച്ചിട്ട് നാളെ പറഞ്ഞാലും മതി…
യെസ് ആണെങ്കിലും നോ ആണെങ്കി ലും നമ്മൾ മാത്രമേ അറിയാവൂ…
ഒക്കെ സാർ.. നാളെ ഞാൻ വെകുന്നേരം സാറിനെ കാണാം…!
വരുൺ ഇവിടെ വന്നാൽ മതി.. ഞാൻ ഇങ്ങോട്ട് വരാം…
പിരിയാൻ നേരം നന്ദൻ വരുണിന്റെ കൈയിൽ കുറച്ച് പണം കൊടുത്തു..
അയ്യോ സാർ.. ഇതൊന്നും..
ഇരിക്കട്ടെ… ടൈറ്റ് ആണന്നല്ലേ പറഞ്ഞത്.. പണം ഇല്ലാതെ ഒന്നും നടക്കില്ലെടോ..
വരുണിന് കൂടുതൽ ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു… പിറ്റേ ദിവസം തന്നെ നന്ദനോട് അവൻ യെസ് പാറഞ്ഞു…