നല്ല ചെറുപ്പക്കാരൻ… ഇല ക്ട്രോണിക്സിൽ ഡിപ്ലോമയുണ്ട്..
മലേഷ്യയിൽ ഒരു. ഒരു കമ്പനിയിൽ വർക്ക് ചെയ്ത എക്സ്പിരിയസ് ഉണ്ട്
ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ്.. ക്യാമറയും മറ്റു സംവിധാനങ്ങളും ഒരുക്കുവാനുള്ള പണമില്ലാത്തതുകൊ ണ്ട് അതിങ്ങനെ നീണ്ട് പോകുന്നു…
മിടുക്കമ്മാരെ ജോലിക്കാരക്കുന്നതിൽ താല്പര്യമുള്ള ആളാണ് ഞങ്ങളുടെ ഏരിയ മാനേജർ.. ഞാൻ റിക്കൊസ്റ്റ് ചെയ്‌താൽ വരുണിന് ഈ കമ്പനിയി ൽ ജോലി ഉറപ്പാണ്…
വരുണുമായി സംസാരിക്കുമ്പോൾ പെട്ടന്നൊരു ചിന്ത തലചോറിൽ കൂടി മിന്നൽ പോലെ പോയി നന്ദന്…
ഒന്നു പറഞ്ഞുനോക്കാം…
വരുൺ.. നിനക്ക് ഇവിടെ നല്ലൊരു ജോലി ഞാൻ ശരിയാക്കാം… നിന്റെ ചാനലിന് വേണ്ടുന്ന മെറ്റീരിയൽസ് എല്ലാം സംഘടിപ്പിക്കാം.. പക്ഷേ ഒരു വ്യവസ്ഥയുണ്ട്…
എന്താ സാർ… അത് ഇന്ന് വൈകുന്നേരം വിശദമായി ഞാൻ പറയാം… അഞ്ചു മണിക്ക് ശേഷം ഓഫീസിൽ നിന്ന് ഞാൻ ഇറങ്ങും അപ്പോൾ ഗൈറ്റിൽ കണ്ടാൽ മതി…
Ok സാർ.. അപ്പോൾ വൈകുന്നേരം കാണാം..
വരുൺ പോയി കഴിഞ്ഞാണ് അവനെ എന്റെ പ്രശ്നം സോൾവ് ചെയ്യാൻ എങ്ങിനെ ഉപയോഗിക്കാം എന്ന് ഞാൻ ആലോചിക്കാൻ തുടങ്ങിയത്..
അന്ന് വൈകും നേരം ഗൈറ്റിൽ കാത്തുനിന്ന വരുണിനെയും കാറിൽ കയറ്റി ടൗണിന്റെ ഔട്ടറിൽ വിജനമായ ഒരിടത്തു പോയി കാർ നിർത്തി…
ഞാൻ എന്താണ് പറയാൻ പോകുന്ന ത് എന്ന ആകാംഷ വരുണിന്റെ മുഖ ത്തുണ്ട്…
വരുൺ. ഈ യുടൂബ് ചാനലൊക്കെ ക്ലച്ചു പിടിക്കുമെന്നുള്ള വിശ്വാസം തനിക്കുണ്ടോ… ഏത് കാറ്റഗറിയിലുള്ള പരിപാടികളാണ് അതിൽ കൂടി അവതരിപ്പി ക്കാൻ ഉദ്ദേശിക്കുന്നത്…
സാർ… ഇതിന്റെ സാങ്കേതിക വശങ്ങളിൽ ഞാൻ എക്സ്പെർട്ടാണ് ഉള്ളടക്കത്തെ പറ്റി ഇതുവരെ കാര്യമായി ചിന്തിച്ചിട്ടില്ല.. കൂടുതൽ കാഴ്ചക്കാരും സബ്സ്ക്രൈബെഴ്‌സും ഉണ്ടായാലേ സംഭവം വിജയിക്കൂ..
അപ്പോൾ നന്ദൻ പാറഞ്ഞു..
വരുൺ യു ടൂബ് ചാനലുകൾ പതിനാ യിരക്കണക്കിനുണ്ട്.. അതിനിടയിൽ പോയി വിജയിക്കണമെങ്കിൽ അത്രയ്ക്ക് ജനത്തെ ആകർഷിക്കു ന്ന പരിപാടികൾ വേണം..
സാറിന്റെ അഭിപ്രായം എന്താണ്..?
ഒരു ഓൺലൈൻ വർത്താ ചാനൽ..!
തുടക്കം തന്നെ ശ്രദ്ധിക്കപ്പെടുന്ന മാറ്റാർക്കും കിട്ടാത്ത ഒരു വർത്തയും കൊണ്ടായിരിക്കണം…