തുളസിദളം 4 [ശ്രീക്കുട്ടൻ]

Posted by

ഒരുപാട് നായകളും മറ്റു മൃഗങ്ങളും ആ കുളത്തിൽ വീണ് ചത്തിട്ടുണ്ട്.

കുട്ടികളെല്ലാം അത്ഭുതത്തോടെ ചുറ്റുമുള്ള കാഴ്ചകൾ കണ്ട് നിൽക്കുന്നുണ്ട്, കണ്ണൻ കുട്ടൂസനൊപ്പം അവരെടുത്തുനിന്ന് മാറി കുറച്ചു താഴെക്കിരുന്നു…

കുറച്ചു കഴിഞ്ഞ് കുട്ടികളുടെ ബഹളവും നിലവിളികളും കേട്ട് കണ്ണൻ ഞെട്ടി എഴുന്നേറ്റു മുകളിലേക്കോടി,

അവിടുണ്ടായിരുന്ന കുട്ടികളെല്ലാം പരിഭ്രാന്തരായി താഴെക്കോടി പോകുന്നു

“എന്താ… എന്താ പറ്റിയെ… എല്ലാരുമെന്താ ഓടുന്നെ…”

അവൻ എല്ലാരോടും വിളിച്ചു ചോദിച്ചു, പക്ഷേ ആരും ഒന്നുംപറയാതെ ഓടി, അതിൽ ഒരു കുട്ടിയെ കണ്ണൻ ബലമായി പിടിച്ചു നിർത്തി കാര്യം ചോദിച്ചു

“അവിടെ…അവിടെ… ആ കുളത്തിൽ…”

ആ കുട്ടി പേടിച്ച് പറഞ്ഞിട്ട് അവനെവിട്ട് ഓടിപ്പോയി,

കണ്ണൻ ഒന്ന് ചിന്തിച്ചിട്ട് മുകളിലേക്ക് ഓടിക്കയറി…

നോക്കുമ്പോൾ ആരോ വെള്ളത്തിൽ അകപ്പെട്ടിട്ടുണ്ട് കണ്ണൻ നേരേ അവിടേക്ക് ചെന്നു വെള്ളയിൽ ചുവന്ന പൊട്ടുള്ള ഫ്രോക്ക് ആണ് ധരിച്ചിരിക്കുന്നത്

“കുഞ്ഞി…”

കണ്ണൻ വേവലാതിയോടെ അലറി വിളിച്ചു

കുഞ്ഞി വെള്ളത്തിലേക്ക് താഴ്ന്നും പൊങ്ങിയും കൈകളിട്ടടിച്ചുകൊണ്ടിരിക്കുന്നു, കണ്ണൻ ഞെട്ടിവിറച്ചു അത് നോക്കി നിന്നു

പിന്നീടവൻ മറ്റൊന്നുമാലോചിക്കാതെ വെള്ളത്തിലേക്കെടുത്തുചാടി,

ഒഴുക്കിലൂടെ നീന്തിയതുകൊണ്ട് കണ്ണൻ പെട്ടെന്ന് കുഞ്ഞിക്കരികിലെത്തി വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന കുഞ്ഞിയെ മുടിയിൽ പിടിച്ച് കണ്ണൻ തന്റെ തോളിലേക്കിരുത്തി കുഞ്ഞി ശ്വാസം മുകളിലേക്ക് വലിച്ചു ശക്തിയായി ചുമച്ചു കണ്ണന്റെ തലയിൽ ചുറ്റിപ്പിടിച്ചിരുന്നു,

കണ്ണൻ തിരികെ നീന്താൻ ശ്രമിച്ചെങ്കിലും ഒഴുക്കും കുഞ്ഞിയുടെ ഭാരവും കാരണം അവന് അതിനു കഴിയുന്നുണ്ടായിരുന്നില്ല, നിലവെള്ളം ചവിട്ടി നിന്ന് കണ്ണൻ തളർന്നു തുടങ്ങിയിരുന്നു

കരയിൽ നിന്നും കുരച്ചുകൊണ്ടിരുന്ന കുട്ടൂസൻ പെട്ടെന്ന് എങ്ങോട്ടോ ഓടിപ്പോയി

കുട്ടൂസന്റെ കുര കേട്ട് പാറമടയിൽ പണിചെയ്യുന്നവർ തിരിഞ്ഞു നോക്കി,

കുട്ടൂസൻ അവരെത്തന്നെ നോക്കി കുരക്കുകയും തിരിഞ്ഞോടുകയും ചെയ്യുന്നു, വീണ്ടും അവരടുത്തേക്ക് ചെല്ലുകയും കുരക്കുകയും തിരിഞ്ഞോടുകയും ചെയ്യുന്നു,

അവർ അത് മനസ്സിലാകാതെ അവനെ നോക്കി, നാലഞ്ചു പ്രാവശ്യം അതാവർത്തിച്ചപ്പോൾ കൂട്ടത്തിൽ പ്രായമുള്ള ഒരാൾ അവനടുത്തേക്ക് ചെന്നു,

കുട്ടൂസൻ വീണ്ടും കുരച്ചുകൊണ്ട് പിന്തിരിഞ്ഞു ഓടാൻ തുടങ്ങിപ്പോൾ അയാൾക്കെന്തോ ഉൾപ്രേരണ പോലെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ കൂട്ടി അവന് പിന്നാലെ ചെന്നു,

കുട്ടൂസൻ കുളത്തിനടുത്തേക്ക് ഓടി, അവന് പിന്നാലെ ജോലിക്കാരും,

Leave a Reply

Your email address will not be published. Required fields are marked *