തുളസിദളം 4 [ശ്രീക്കുട്ടൻ]

Posted by

“എല്ലാരും വാ അകത്തേക്ക് കയറാം…”

രാജേന്ദ്രൻ അവരെ ക്ഷണിച്ചകത്തേക്ക് കൊണ്ടുപോയി,

അകത്തേക്ക് പോകുമ്പോഴും വൃന്ദ തിരിഞ്ഞ് രുദ്രിനെ നോക്കുന്നുണ്ടായിരുന്നു, രുദ്ര് ആ വലിയ കണ്ണുകളെയും…

അകത്തെത്തി മറ്റുള്ളവർക്ക് ദേവടത്തുള്ളോരെയെല്ലാം പരിചയപ്പെടുത്തിക്കൊടുത്തു, വൃന്ദയെ രുദ്രിന് പരിചയപ്പെടുത്തുമ്പോൾ വൃന്ദയുടെ മുഖം അവനെനോക്കാൻ വയ്യാത്തവണ്ണം കുനിഞ്ഞുപോയി…

ശില്പയുടെ കൂട്ടുകാരികളും മറ്റും നിൽക്കുമ്പോൾ നിവേദ്യ വലിയൊരു കണ്ടുപിടുത്തം നടത്തിയപോലെ വിളിച്ചു പറഞ്ഞു

“യുറേക്കാ…”

അവിടുണ്ടയിരുന്ന എല്ലാവരും അവളെ നോക്കി അവൾ ജാള്യതയോടെ തലതാഴ്ത്തി

“എന്താടി കെടന്ന് കൂവുന്നേ…?? “

ശില്പ അവളോട് ചോദിച്ചു.

“ഈ വന്നിരിക്കുന്നവരാരാണെന്നറിഞ്ഞാ നിങ്ങളും ഞെട്ടും…”

നിവേദ്യ ആവേശത്തോടെ പറഞ്ഞു

“ആരാ… വല്ല തീവ്രവാദികളോമറ്റോ ആണോ…?”

കവിത ചോദിച്ചു

“ഇത് രുദ്ര് വിശ്വനാഥ്… IIM അഹമ്മദാബാദിലെ MBA റാങ്ക് ഹോൾഡർ… ആ റാങ്ക് ഇന്നുവരെ ആരും ബ്രേക്ക് ചെയ്തിട്ടില്ല… പഠിത്തം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ഒരു കമ്പനി സ്റ്റാർട്ട് ചെയ്തു, വളരെക്കുറച്ച് സമയംകൊണ്ട് അത് one of the most top companies in India ആയി മാറി, പിന്നീട് എന്തോ കാരണത്താൽ ആ കമ്പനി വിട്ടു…”

അതുകേട്ട് എല്ലാരും ഞെട്ടി,

“നിന്നോടിതാര് പറഞ്ഞു…??”

കവിത അവളോട് ചോദിച്ചു

“ഗൂഗിൾലെൻസിൽ ഒരു ഫോട്ടോ എടുത്ത് search ചെയ്തതാ ഇൻസ്റ്റ id കിട്ടാൻ… അങ്ങനെ മനസ്സിലായതാ…”

അവൾ മൊബൈൽ ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു…

“നിന്നെ സമ്മതിക്കണം… ഹൈ ടെക് പിടക്കോഴി…”

ശിൽപ പറഞ്ഞത് കേട്ട് കാവ്യ ചൂളി നിന്നു, അപ്പോഴേക്കും പുറത്തുനിന്നും ചെറുക്കനും കൂട്ടരുമെത്തിയെന്ന് ആരോ വിളിച്ചു പറഞ്ഞു,

എല്ലാവരും തിരക്കിട്ട് പുറത്തേക്ക് നടന്നു നളിനി സീതലക്ഷ്മിയുടെ അടുത്തെത്തി

“ഏട്ടത്തി വാ…”

സീതാലക്ഷ്മിയുടെ കൈയിൽ പിടിച്ചുകൊണ്ട് നളിനി പുറത്തേക്കിറങ്ങി

രാജേന്ദ്രൻ വിശ്വനാഥനെയും മാധവനെയും കുട്ടി പുറത്തേക്ക് നടന്നു, അവിടെ നോക്കി നിൽക്കുകയായിരുന്ന രുദ്രിനെയും ഭൈരവിനെയും കുഞ്ഞിയെയും കണ്ട നളിനി അവരുടെ അടുത്ത് വന്നു

“വരൂ മക്കളെ… പന്തലിലേക്ക്…”

നളിനി പുഞ്ചിരിച്ചു പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി,

അവരും പന്തലിലേക്ക് നടന്നു,

നന്ദനും ബന്ധുക്കളുമല്ലാം പന്തലിൽ വന്നു, നളിനി അവർക്കെല്ലാം ഉത്സാഹത്തോടെ വിശ്വനാഥനേയും സീതാലക്ഷ്മിയേയും പരിചയപ്പെടുത്തി…

Leave a Reply

Your email address will not be published. Required fields are marked *