വില്‍ക്കപ്പെട്ട കനികള്‍ 2 [ജംഗിള്‍ ബോയ്‌സ്]

Posted by

വിനയന്‍: നമ്മുടെ രാമനമ്മാവന്‍ ഇന്ന് കടയില്‍ വന്നു.

അങ്ങോട്ട് വന്നുകൊണ്ട് ഗൗരിയമ്മ: ഹോ അവന്‍ വന്നിരുന്നോ.. എന്ത് പറഞ്ഞു.

വിനോദേട്ടന്‍: കുറച്ച് ദിവസം ഇവിടെ വന്ന് നില്‍ക്കണമെന്ന് പറഞ്ഞു.

ഇതുകേട്ട് അംബികയും അനിതയും മുഖാമുഖം ഞെട്ടലോടെ നോക്കി.

ഗൗരിയമ്മ: അവന് അത് നിങ്ങളോട് ചോദിക്കേണ്ട കാര്യമില്ല്ല്ലോ..? അവന് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് നില്‍ക്കാം…

വിനയന്‍: നാളെ വരാമെന്നാ പറഞ്ഞത്…

ഇത് കേട്ട് അനിത അംബികയെ നോക്കി. അംബികയുടെ ആ ഞെട്ടല്‍ ശരിക്കും അനിത കണ്ടു.

ഗൗരിയമ്മ: വരട്ടെ.. അവന് എപ്പോള്‍ വേണമെങ്കിലും വരാം.. എത്ര കാലമാണെങ്കിലും നില്‍ക്കാം… നിങ്ങളെ അച്ഛന്‍ ഉള്ളപ്പോള്‍ അവനെ ഇങ്ങോട്ട് എത്ര വിളിച്ചു. അപ്പോളൊന്നും അവന്‍ വന്ന് നിന്നതേയില്ല.. ഇപ്പോളെങ്കിലും കുറച്ച് ദിവസം ഇവിടെ വരാന്‍ സമ്മതിച്ചല്ലോ..

വിനയനും വിനോദും ഭക്ഷണം കഴിച്ച് പോയി. അതിന് ശേഷം അംബികയും അനിതയും ഗൗരിയമ്മയും ഭക്ഷണം കഴിച്ചു.

പാത്രം കഴുകവെ അംബികയുടെ മൗനമായ മുഖം കണ്ട് അനിത: എന്താ ചേച്ചി പറ്റിയത്..? അമ്മാവന്‍ വരുന്നതുകൊണ്ടാണോ..?

പാത്രം കഴുകികൊണ്ട് അംബിക: അതെ അനിതേ.. അയാള് എന്തിനാ ഇപ്പോള്‍ ഇങ്ങോട്ട് വരുന്നത്..?

അവിടേക്ക് വന്നുകൊണ്ട് ഗൗരിയമ്മ: മോളെ, അംബികേ, അനിതേ.. നാളെ രാമന്‍ വരുമ്പോളേക്കും വീടൊക്കെ വൃത്തിയാക്കിയിടണം. നല്ല ഭക്ഷണം ഉണ്ടാക്കണം.. അവന് കിടക്കാന്‍ മുകളില്‍ മുറി വൃത്തിയാക്കണം.

അംബിക: ശരിയമ്മേ…

അനിത: അമ്മാവന്‍ മുകളിലാണോ കിടക്കണത്..

ഗൗരിയമ്മ: ഇവിടെ നാല് മുറിയല്ലേ ഉള്ളൂ. താഴെ വിനയനും അംബികയും മുകളില്‍ നീയും വിനോദും മാത്രമല്ലേ ഉള്ളൂ… ഒരു മുറി ഒഴിവില്ലേ.. അത് അവന്‍ കിടന്നോട്ടെ…

എന്ന് പറഞ്ഞു പോവുന്ന ഗൗരിയമ്മ.

അനിത: ഹോ അപ്പോള്‍ ഞങ്ങള്‍ക്കാണ് ശല്യം..

വേഗം പാത്രം കഴുകി അനിതയും അംബികയും അവരുടെ ഭര്‍ത്താക്കന്മാരുടെ മുറിയിലേക്ക് പോയി. മുറിയിലേക്ക് ചെന്ന് വാതിലടയ്ച്ച അംബിക കണക്ക് നോക്കി എഴുതുന്ന വിനയനോടായി അംബിക: അമ്മാവന്‍ നാളെ തന്നെ വരോ..?

വിനയന്‍: അതെ വരുമെന്നാ പറഞ്ഞത്.. നീയും അനിതയും നന്നായി ഭക്ഷണം ഉണ്ടാക്കികൊടുക്കണം.. കാരണം നിനക്കറിയാലോ.. നമ്മുടെ കട രണ്ടും അമ്മാവന്റെ പേരിലാ.. ഈ കാലമത്രയായിട്ടും ഒരു രൂപ പോലും വാടക വാങ്ങിയിട്ടില്ല. അച്ഛന്‍ കട നടത്തുന്ന സമയം മമുതലേ അമ്മാവന്‍ കാശ് വാങ്ങാറില്ല. കൊടുക്കാനാണെങ്കില്‍ ലക്ഷങ്ങള്‍ കാണും… പിന്നെ അമ്മാവന്റെ മക്കളെ പറ്റി അറിയാലോ.. ചില്ലി കാശ് ആര്‍ക്കും കൊടുക്കാന്‍ സമ്മതിക്കില്ല. ഈ കട നമ്മുക്ക് തരാമെന്ന് അച്ഛന്റെ കാലത്ത് പറഞ്ഞതാ.. പക്ഷെ ഇപ്പോള്‍ മക്കള് സമ്മതിക്കുമെന്ന് തോന്നുന്നില്ല.. അമ്മാവന്റെ കാലം കഴിഞ്ഞാല്‍ ആ കട അവര് ഒഴിപ്പിക്കുമായിരിക്കും.. അല്ലെങ്കില്‍ ഭീമമായ തുക വാടക കൊടുത്ത് കച്ചവടം ചെയ്യേണ്ടിവരും. വാടക കൊടുക്കുമ്പോള്‍ ഈ കാലമത്രയുമുള്ള വാടക ചോദിക്കും.. ഏതായാലും അമ്മാവനെ നമുക്ക് സത്ക്കരിക്കാം. ബാക്കിയൊക്കെ അമ്മാവന്‍ തീരുമാനിക്കട്ടെ.. സമയം കിട്ടുമ്പോള്‍ കടയുടെ കാര്യം പറയണം.. ആ കട നഷ്ടപ്പെടാ എന്ന് വെച്ചാല്‍ അതില്‍ കൂടുതല്‍ നഷ്ടം വേറെയില്ല… നിനക്കറിയാലെ എന്റെ അച്ഛന്‍ ആ കടയില്‍ കച്ചവടം ചെയ്ത് ഉണ്ടാക്കിയതാ നമ്മുടെ ഈ വീടും പുരയിടവും ആറര ഏക്കറോളം വരുന്ന സ്ഥലവും. ഉള്ളതൊന്നും നഷ്ടപ്പെടുത്താന്‍ വയ്യ. പ്രത്യേകിച്ച് ആ കട.. നീ വാ നമുക്ക് കിടക്കാം.

Leave a Reply

Your email address will not be published. Required fields are marked *