അവളുടെ ശബ്‌ദം മാറുന്നത് കിരൺ ശ്രദ്ധിച്ചു… അമ്മയുടെ മുഖവും.
“അന്ന് ആ പെണ്കുട്ടിയിൽ ഉണ്ടായ കുഞ്ഞായിരുന്നു ഐശ്വര്യ.. അതായത് എന്റെ ചേച്ചി അല്ല ഞങ്ങളുടെ ചേച്ചി…
അന്ന് അയാളെ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ കുത്തുവാക്കും കളിയാക്കലും എല്ലാം സഹിച് വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ട് വരെ ആ അമ്മ അവളെ വളർത്തി അവസാനം കൊച്ചിനെ വളർത്താൻ വേറെ വഴി ഇല്ലാതെ വന്നപ്പോ അവളെ ഒരു അനാഥാലയത്തിൽ ആക്കി തുണി മില്ലിൽ പണിക്ക് പോയി… അവിടെ വച്ചു ഒരു നല്ല മനുഷ്യന് മുന്നിൽ തന്റെ ജീവിതം മുഴുവൻ പറഞ്ഞപ്പോൾ അയാൾ അവളെയും ആ കുഞ്ഞിനെയും ഏറ്റെടുത്തു കൂടെ കൂട്ടി… അവരിൽ പിന്നീട് ഉണ്ടായ ഇരട്ട കുഞ്ഞുങ്ങൾ ആണ് ഞങ്ങൾ അമ്മയെക്കാൾ ഉപരി ഞങ്ങളുടെ കാര്യങ്ങൾ എല്ലാം നോക്കി ഞങ്ങളെ വളർത്തിയത് ഞങ്ങളുടെ ചേച്ചിയായിരുന്നു… ഞങ്ങൾ പഠിക്കുന്ന സമയം ഒരിക്കൽ അമ്മയിൽ നിന്ന് പഴേ കാര്യങ്ങൾ എല്ലാം അറിഞ്ഞു അച്ചനെ കാണാൻ വേണ്ടി കേരളത്തിലേക്ക് വന്നതാണ് ഞങ്ങളുടെ ചേച്ചി പിന്നീട് തിരികെ വന്നിട്ടില്ല ഒരുപാട് അന്വേഷിച്ചു എങ്കിൽ കൂടെ അയാൾ ഇപ്പോൾ നിക്കുന്ന പോസിഷൻ സ്വാധീനം എല്ലാം കൊണ്ട് ഒന്നും അറിയാൻ സാധിച്ചില്ല.. പിന്നീട് എപ്പോഴോ അറിഞ്ഞു പിതാവിനെ അന്വേഷിച്ചു വന്ന മോളെ അയാൾ കൊന്നു കളഞ്ഞു ന്ന്… അന്ന്…. അന്ന് വീണതാണ് ഞങ്ങളുടെ അമ്മ പിന്നീട് ആ കിടപ്പിൽ നിന്ന് എണീറ്റിട്ടില്ല.. അന്ന് മുതൽ ഞങ്ങൾ തുടങ്ങിയ കളി ആയിരുന്നു അയാളെ കുറിച്ചു കൂടുതൽ അന്വേഷിച്ചു വന്നപ്പോൾ ആണ് അനു അമ്മയുടെ കാര്യം അറിഞ്ഞത് ആ സിമ്പതി എന്റെ കൂടപിറപ്പിന് ഇവനോട് ഇഷ്ടം ഉണ്ടാക്കി എന്നാൽ അതിനിടക്ക് ഇവളെ അയ്യാളുടെ മോൻ കെട്ടാൻ പോകുന്ന പെണ്ണിനോട് ഇഷ്ടം ആയി. അത് തകർക്കാൻ പല വഴിക്ക് ഞങ്ങൾ ശ്രമിച്ചു എങ്കിൽ കൂടെ ഒന്നും നടന്നില്ല പല ദിവസവും ഞങ്ങൾ മാറി മാറിയാണ് കോളേജിൽ വന്നിരുന്നത്. ഒടുവിൽ നല്ലൊരു അവസരം ഒത്തു വന്നപ്പോൾ ഹരിയെയും ഇവരെ രണ്ടു പേരെയും ഞങ്ങൾക് ഒരുമിച്ചു കിട്ടിയതാണ് എന്നാൽ ഇവന്റെ അവളോടുള്ള സ്നേഹം കണ്ടപ്പോ അവളെ വെറുതെ വിട്ടു എന്റെ പെങ്ങൾ… ഈ കോളേജിൽ ഐശ്വര്യ എന്ന പേരിൽ ഒരു സീറ്റ് ഒപ്പിച്ചു ഇങ്ങോട്ടുള്ള ഞങ്ങളുടെ മാറ്റം തൊട്ട് അയാളെ ഞങ്ങൾ ഫോളോ ചെയ്യുന്നുണ്ട് .. എന്നാൽ ഇപ്പോൾ അയാൾ എന്തൊക്കെയോ മൻസിലാക്കിയിട്ടുണ്ട് ഇവന്റെയും അക്ഷരയുടെയും ഒക്കെ ജീവൻ അപകടത്തിൽ ആണ് .. എന്റെ പ്രതികാരം ഞാൻ തീർക്കും അതിന് മുൻപ് ഇവനോട് അവന്റെ സ്വന്തം അമ്മയെ കൊന്നു കളഞ്ഞ ആളോട് നിനക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടോ ന്ന് ചോദിക്കാനാണ് ഞാൻ ഇപ്പോൾ വന്നത്.”