” ആ ഇനി അതിന്റെ കൂടെ കുറവ് ഉള്ളൂ എനിക്ക്” അവൻ അതും പറഞ്ഞു അവളെ മറികടന്നു അകത്തേക്ക് നടന്നു
“ഓഹോ…. ആ കുറവ് ന്ന അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ മോൻ കേട്ടോ”.
അവൾ അവന്റെ പുറകെ കേറി
“എന്തുവാടി രണ്ടും കൂടെ ഏത് നേരവും വഴക്ക് ആണോ??? വന്നേ രണ്ടും ഞാൻ നല്ല കപ്പ പുഴുങ്ങി വച്ചിട്ടുണ്ട് ”
“അത് പിന്നെ അമ്മേടെ മോന് ഇപോ എന്നെ കല്യാണം കഴിക്കണ്ട ന്ന്”
“ഓഹോ അവൻ അങ്ങനെ പറഞ്ഞോ സാരമില്ല നമുക്ക് വേറെആളെ നോകാം നിനക്ക് മോളെ..”.
“ആ ന്ന അതാവും നല്ലത് ”
അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കപ്പ തിന്നാൻ ഇരുന്നു .
…………………………………………………………………
രാജശേഖരന്റെ ഫാക്ടറി ക്ക് അടുത്തുള്ള ഗസ്റ്റ് ഹൗസിൽ ഇരിക്കുകയാണ് പ്രതാപനും രാജശേഖരനും “പ്രതാപ ഞാൻ ഇപോ പറയാൻ പോകുന്നത് നീ ബഹളം ഒന്നും ഉണ്ടാക്കാതെ കേൾക്കണം” രാജശേഖരന്റെ പറച്ചിൽ കേട്ട് വായിലേക്ക് കൊണ്ടുപോയ മദ്യ ഗ്ലാസ് പകുതി വഴി നിർത്തി പ്രതാപൻ അയാളെ നോക്കി
“നിന്റെ മോൾക്ക് എന്റെ മോന്റെ മരണത്തിൽ എന്തോ പങ്കുണ്ട്”
“രാജാ….”
പ്രതാപൻ വിലക്ക് പോലെ വിളിച്ചു.
“ഇതാണ് ഞാൻ പറഞ്ഞത് നീ സംനയം പാലിക്കണം ന്ന്… എടാ അവൾക്ക് നേരിട്ട് പങ്ക് ഉണ്ട് എന്നല്ല … നീ അന്ന് ആശുപത്രിയിൽ കണ്ട അവൻ…”
“ആ….ആര്…?”
“ഓഹോ നീ അന്ന് പറഞത് ഓർക്കുന്നില്ലേ…”
“എടാ അവൻ…. അവളുടെ കൂടെ കോളജിൽ പഠിക്കുന്നത് ആണെന്ന് മാത്രമേ എനിക്ക് അറിയൂ അല്ലാതെ അവർ??”.
” ഓ പിന്നെ കോളേജിൽ പഠിക്കുന്നു ന്നു കരുതി അവനു ഒരു സ്കൂട്ടർ വാങ്ങി കൊടുക്കുക, ഇടക്ക് ഇടക്ക് അവന്റെ വീട്ടിൽ പോവുക, അവനെ ആശുപത്രിയിൽ ആക്കുക കൂട്ട് ഇരിക്കുക, ഒരുമിച്ചു ടൂർ പോവുക ഇതൊക്കെ ചുമ്മ വെറുമൊരു കോളേജ് ക്ലാസ്സ് മേറ്റ് മാത്രം ആയതു കൊണ്ട് ആണല്ലോ ല്ലേ?? ”
രാജശേഖരൻ പറയുന്നത് അന്തം വിട്ട് കെട്ടിരിക്കുകയാണ് പ്രതാപൻ