“അമ്മേ…. ”
“ഹ അല്ല മോളോ…. വാവ വാ …”
അമ്മ ഒരു പുഞ്ചിരിയോടെ അവളെ കെട്ടി പിടിച്ചു . അക്ഷര അമ്മയോട് കുശലം ഒക്കെ പറഞ്ഞിട്ട് ഓടി പോയ് കാപ്പി ഉണ്ടാക്കാൻ തുടങ്ങി. കിരൺ പതിയെ കട്ടിലിൽ ഇരുന്നു
“എന്താടാ നിൻറെ മുഖം ഇങ്ങനെ ഇരിക്കുന്നെ?”
അമ്മ അവളെ വിട്ട് അവന്റെ അടുത്തേക്ക് വന്നു “ഏയ് ഒന്നുമില്ലമേ ”
“ഒന്നും ഇല്ലാഞ്ഞിട്ടാണോ മുഖം ഇങ്ങനെ വീർത്ത് ഇരിക്കുന്നെ?”
“അത് അവൻ ഞാനുമായി ഒന്ന് ഉടക്കിയത ”
അക്ഷര പെട്ടെന്ന് വിളിച്ചു പറഞ്ഞു
“ആ അങ്ങനെ വരട്ടെ രണ്ടും കൂടെ ഉടക്കായ … എന്തുവ രണ്ടും എപ്പോഴും അടിയും ബഹളവും തന്നെ ആണല്ലോ ഇക്കണക്കിന് നിങ്ങളെ എന്ത് വിശ്വസിച്ചു ഞാൻ കെട്ടിക്കും ദൈവമേ”
“അയ്യ അതിന് ഇവനെ എനിക്കൊന്നും വേണ്ട ”
അവൾ കാപ്പി യും കുടിച്ചു ഒരു ഗ്ലാസ് അമ്മക്ക് നീട്ടി കൊണ്ട് വന്നു
ആ പറച്ചിലിൽ പെട്ടെന്ന് അവന്റെ മുഖം മാറുന്നത് അവൾ ശ്രദ്ധിച്ചു .
“ആഹാ അപ്പോ അങ്ങനെ ഒക്കെ ആയോ”
അമ്മ അവളുടെ ചെവിക് പിടിച്ചുകൊണ്ട് പറഞ്ഞു
“ഹാ… അമ്മേ ദേ കയ്യിൽ ചൂട് കാപ്പി ആണ് എന്റെ മേത്ത് വീഴും പിന്നെ മരുമകളെ പ്ലാസ്റ്റിക്ക് സർജറി ഒക്കെ ചെയ്യേണ്ടി വരുമേ”
“പോടി അഹങ്കാരി അല്ല നീ എന്താ അവനു കാപ്പി എടുക്കാഞ്ഞത് ??”
“വേണേൽ എടുത്ത് കുട്ടിക്കട്ടെ ഹല്ല പിന്നെ”
കിരൺ അപ്പോഴേക്ക് വീടിന് പുറത്തേക്ക് ഇറങ്ങി നടന്നു.. അക്ഷര അത് കണ്ടു പതിയെ അമ്മയോട് ഓരോ കാര്യം പറഞ്ഞിട്ട് അവന്റെ പുറകെ ഇറങ്ങി
“കിച്ചു എന്നാ ടാ എന്ന പറ്റി ഞാൻ ചുമ്മ പറഞ്ഞതാ”
“ഏയ് അതൊന്നും അല്ലടി എനിക് അവളുടെ കാര്യം ഓർത്തിട്ട ”
“നീ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കുവാ ??? അത് വിട് നീ നാളെ നമുക്ക് അവളോട് തന്നെ ചോദിക്കാമല്ലോ ?? ”
“എനിക്ക് എന്തോ …. ഒരു… എന്തോ ഒരു അപകടം -സംഭവിക്കാൻ പോകുന്ന പോലെ തോന്നുന്നു “