“ജെറി അത് … എന്നാലും എനിക് അങ്ങോട്ട് വിശ്വാസം വരുന്നില്ല ടാ”
“നമുക്ക് സത്യം അറിയാൻ ഒരു വഴിയെ ഉള്ളൂ..”
“എന്ത്??”
“അവളെ കാണണം അവളോട് തന്നെ ചോദിക്കണം”
“എടാ അതിന് അവളെ എങ്ങനെ കാണാൻ ഇനി നാളെ കോളേജിൽ വരുമ്പോൾ അല്ലാതെ??”
“അപ്പോൾ എങ്കിൽ അപ്പോൾ നമുക്ക് അവളെ കണ്ടു എല്ലാം ചോദിക്കണം ”
“നിങ്ങൾ രണ്ടും കൂടെ എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ കേട്ടോ എനിക്ക് ഇതൊക്കെ കേട്ടിട്ട് പേടി ആവുവ”
അക്ഷര അവരെ രണ്ടിനെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു
“നീ പേടിക്കണ്ട ഇപോ വീട്ടിൽ പോവാം ന്നിട്ട് ബാക്കി നാളെ കോളേജിൽ ”
“നമുക്ക് അവളെ ഒന്ന് വിളിച്ഛ് നോക്കികൂടെ ?”
അക്ഷര വണ്ടിയിൽ കയറാൻ പോയപ്പോൾ പറഞ്ഞു
വിളിച്ചു സംസാരിക്കണ്ട കാര്യമല്ല നേരിട്ട് അവളോട് ചോദിക്കണ്ട കാര്യമാണ് നമുക്ക് അവളെ നേരിട്ട് കാണാം നാളെ ആയിക്കോട്ടെ
അവർ വണ്ടി എടുത്ത് വീട് ലക്ഷ്യമാക്കി ഓടിച്ചു
ജെറി അവന്റെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോ ആവഴി ഓടിച്ചു പോയി .. കിരൺ അവനെ വിളിച്ചുകൊള്ളമെന്നു കൈ കാണിച്ചു.
“കിച്ചു നിന്റെ വീട്ടിലേക്ക് പോവാം എനിക്ക് അമ്മയെ കാണണം”
“എന്തിനാ ഇപോ അമ്മയെ കാണുന്നെ”
കിരൺ അവന്റെ വീട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ട് ചോദിച്ചു
“ഏയ് ഒന്നും ഇല്ലടാ ചുമ്മ ഒന്ന് കാണാൻ ആണ്… എന്നാലും എനിക്ക് അങ്ങോട്ട് ഒന്നും വിശ്വാസം വരുന്നില്ല ടാ അവൾ ഒരേ സമയം എങ്ങനെ രണ്ട് സ്‌തലത്ത്??”
“എനിക്കും അത് അറിയില്ല അക്ഷ … നമ്മൾ അവളോട് തന്നെ എല്ലാം ചോദിക്കണം”
“എടാ പക്ഷെ അവൾ പറയുമോ??”
“പറയിക്കണം അതേ നമുക്ക് ഒരു വഴി ഉള്ളൂ..”
“ഹോ ദൈവമേ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്”
വണ്ടി കിരണിന്റെ വീടിന് മുന്നിൽ എത്തി.
വണ്ടി റോഡിൽ പാർക്ക് ചെയ്തിട്ട് അവർ രണ്ടും കൂടെ വീട്ടിലേക്ക് നടന്നു. അക്ഷര അവന്റെ കൈ ൽ കൈ കോർത്ത് പിടിച്ചിരുന്നു. വീട് എത്തിയപ്പോൾ അവൾ അത് വിട്ട് ഓടി അകത്തേക്ക് കയറി