ജോബി :വേണ്ടടാ അവൻ ഇപ്പോൾ പഴയ ആൾ അല്ല എവിടെയോ എന്തോ തകരാറു പോലെ
രാഹുൽ :അവൻ പഴയ ആൾ അല്ലെങ്കിൽ എനിക്കെന്താ അവന്റെ എല്ലു ഞാൻ ഇന്ന് ഓടിക്കും
ജോബി :അതല്ലടാ ഇന്നലെ അവൻ ഫുട്ബോൾ വരുന്ന സ്ഥലം എങ്ങനെയാ കൃത്യമായി മനസ്സിലാക്കിയത് എനിക്ക് തോന്നുന്നത് അവൻ എന്തോ കൂടോത്രം ചെയ്യുന്നുണ്ട് എന്നാണ് അതാണ് അവനു ഇത്രയും ധൈര്യം
രാഹുൽ :ഒന്ന് പോടാ അവന്റെ ഒരു കൂടോത്രം
ജോബി :അല്ലാതെ പിന്നെ ഇത് എന്താ അതുകൊണ്ട് നമ്മൾ ഇനി ശ്രദ്ധിക്കണം ആദ്യം നമുക്ക് ഇവന്റെ മാറ്റത്തിനുള്ള കാരണം കണ്ടുപിടിക്കണം
രാഹുൽ :അതെങ്ങനെ
ജോബി :അവന് ഒരു കൂട്ടുകാരൻ ഉണ്ടല്ലോ ജൂണോ അവനെ പൊക്കാം അവനു വല്ലതും അറിയാമായിരിക്കും
രാഹുൽ :ശെരി അങ്ങനെയെങ്കിൽ ആദ്യം അവനെ പോക്കാം പിന്നെ ഇവന്റ കാര്യം നോക്കാം
അല്പസമയത്തിന് ശേഷം ക്ലാസ്സ് റൂം
സുരേഷ് സാർ :അപ്പോൾ ഞാൻ പറഞ്ഞിരുന്നത് പോലെ ഇന്നാണ് അസൈൻമെന്റ് വെക്കാനുള്ള അവസാന ദിവസം എല്ലാവരും കൊണ്ട് വന്നിട്ടുണ്ടല്ലോ അല്ലെ റിയാ നീ കൊണ്ട് വന്നോ
സാർ റിയായോടായി ചോദിച്ചു
റിയ പതിയെ തന്റെ ബാഗിൽ നിന്നും അസൈൻ മെന്റ് എടുത്ത് സാറിനു നേരെ നീട്ടി
സാർ :എഴുതിയോ ഇന്ന് കാക്ക മലന്ന് പറക്കുമല്ലോ
ശേഷം സാർ റിയയിൽ നിന്നും ബാക്കിയുള്ളവരിൽ നിന്നും അസൈൻ മെന്റ് കലക്ഡ് ചെയ്തു
സാർ :അപ്പോൾ ഇനി എഴുതാത്തവർ എഴുനേൽക്ക്
ഇത് കേട്ട് പതിയെ സാം ബെഞ്ചിൽ നിന്ന് എഴുനേറ്റു
സാർ :എന്താ സാം നിനക്ക് പറ്റിയത് നീ എന്താ അസൈൻമെന്റ് എഴുതാത്തത്
സാം :അത് സാർ അത് പിന്നെ
സാർ :എന്താ നിന്റെ ഉദ്ദേഷം ബാക്കി എല്ലാവരും എഴുതി നീ ഒരാൾ മാത്രമാണ് എഴുതാത്തത് എന്തിന് റിയപോലും എഴുതി നിനക്ക് എന്താ പറ്റിയെ ഇന്നലെ നീ സജി സാറിനോട് ചൂടായി എന്ന് കേട്ടല്ലോ നശിക്കാനാണോ നിന്റെ ഉദ്ദേശം എന്തായാലും ഇത്തവണ നിനക്ക് c മാർക്ക് തരേണ്ട എന്നാണ് എന്റെ തീരുമാനം