കുടുംബപുരാണം 9 [Killmonger]

Posted by

ടൈം ആയപ്പോ അച്ഛൻ അകത്തേക്ക് നടന്നു…

കുറച്ച് നേരം അച്ഛന് റ്റാറ്റാ കൊടുത്ത് നിന്നു…

അച്ഛൻ അകത്തേക്ക് മറഞ്ഞപ്പോൾ വേഗം പോയി വണ്ടി എടുത്തു…എത്ര നേരംവെച്ച പോസ്റ്റ്‌ അടിച്ചിരിക്ക…

.

“അമ്മച്ചാ… ഇനി എന്താ പരുപാടി.. “

ഞാൻ വണ്ടി ഓടിക്കുന്നതിനിടെ അമ്മച്ചനോട് ചോദിച്ചു…

“ഇനി എന്ത് പരുപാടി.. നേരെ വീട്ടിലേക്ക്… ഒന്ന് പോയി മയങ്ങണം…എത്ര നേരമാ അവിടെ വെറുതെ നിന്നത് …”

“അങ്ങനെ ആണെങ്കിൽ നമുക്ക് ആ എഗ്രിമെന്റ് സൈൻ ചെയ്താലോ…അമ്മച്ചന്റെ ആ വകീൽ ഫ്രണ്ടിനെ പോയി കാണാം…മിഥുനെയും വിളിക്കാം…”

“എന്നാൽ പിന്നെ അങ്ങനെ ആട്ടെ…”

അമ്മച്ചൻ അത് പറഞ്ഞ് സീറ്റിലേക്ക് ചാരി കണ്ണടച്ച് ഇരുന്നു…

ഞാൻ ഫോൺ എടുത്ത് മിഥുനെ വിളിച്ചു.. ലൗഡ്സ്പീക്കറിൽ ഇട്ടു…

“എന്താടാ നായിന്റെ മോനെ വിളിച്ചേ…”

ഫോൺ എടുത്തപാടെ അവൻ ചോദിച്ചു…

“ തെറി വിളിക്കല്ലേ മൈരേ.. അമ്മച്ചൻ ഉണ്ട് കൂടെ..”

പറഞ്ഞകഴിഞ്ഞാണ് ഞാൻ എന്താ പറഞ്ഞത് എന്ന് എനിക്ക് കത്തിയത്…

ഞാൻ ഇളിച്ചുകൊണ്ട് 😁😁😁 അമ്മച്ചാനെ നോക്കി…

“അടിപൊളി.. “

അമ്മച്ചൻ വെള്ളിമൂങ്ങയിലെ ബിജുമേനോൻ പറയുന്നത് പോലെ എന്നെ ആക്കികൊണ്ട് പറഞ്ഞു..

“ആണോ ശ്ശേ..സോറി.. നീ വിളിച്ച കാര്യം പറ…”

അവൻ ചമ്മിക്കൊണ്ട് എന്നോട് ചോദിച്ചു…

“ എടാ നിന്റെ കയ്യിൽ ഉള്ള ആ റെന്റിന്റെ ഡോക്യൂമെന്റസ് എടുത്ത് നിന്റെ അച്ഛന്റെ കടയുടെ മുൻപിൽ നിക്ക്.. ഞങ്ങൾ ഇപ്പൊ അങ്ങ് എത്തും .. നമുക്ക് ഇന്ന് തന്നെ അത് സൈൻ ചെയ്ത് സെറ്റ് ആക്കാം…”

“ ഒക്കെ.. “

അവൻ ഫോൺ വച്ചു…

ഒരു രണ്ട് മണിക്കൂർ കൊണ്ട് ഞങ്ങൾ നാട്ടിൽ എത്തി…

മിഥുനെ കൂട്ടി വക്കീലിന്റെ അടുത്തേക്ക് വിട്ടു.. അമ്മച്ചൻ വഴി പറഞ്ഞു തന്നു…

ഒരു ഇരു നില വീടിന്റെ മുൻപിൽ വണ്ടി നിർത്തി…

ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി…

വീടിന്റെ ചുമരിൽ തൂക്കിയ ബോർഡിൽ,,’Adv. Dhamodharan P.K, BA , LLB എന്ന് എഴുതിയിട്ടുണ്ട്…

അമ്മച്ചന് ഞങ്ങളെ വിശ്വസം ഇല്ലാത്തത് കൊണ്ടല്ല വക്കീലിനെ കാണുന്നത്.. ഞാൻ പറഞ്ഞിട്ട…ഒരു ബിസിനസ് ആവുമ്പോൾ അതിന് ഒരു മുറ ഒക്കെ ണ്ടല്ലോ…ഇതാകുമ്പോൾ ഭാവിയിൽ ഒരു പ്രശ്നം ഉണ്ടാകുകയും ഇല്ല…ഏത്..

Leave a Reply

Your email address will not be published. Required fields are marked *