“ സുലു മോൾക്ക് കുറേ പറയാൻ ഉണ്ട് എന്ന് എനിക്ക് അറിയാം…എനിക്കും ഉണ്ട്…പക്ഷെ.. ഇപ്പോ പറയണ്ട… നല്ലോണം ആലോചിച്ചിട്ട് പറഞ്ഞാൽ മതി.. പിന്നെ വായയിൽ വേദന വച്ച് സംസാരിച്ചാൽ എനിക്ക് ഒന്നും മനസ്സിലാവില്ല.. Soo….”
അതും പറഞ്ഞ് ഞാൻ ചെറിയമ്മയുടെ കൈ മാറ്റി അടിച്ച സ്ഥലത്ത് ഉമ്മ വച്ചു….ചെറിയമ്മ കഷ്ടപ്പെട്ട് ചിരിച്ചു കൊണ്ട് എന്നെ നോക്കി…
ഞാൻ തിരിഞ്ഞ് നടന്ന് അമ്മയുടെ അടുത്തെത്തി…
“ നല്ലോണം കൊടുത്തല്ലേ…”
അമ്മ തിരിഞ്ഞ് നോക്കാതെ എന്നോട് ചോദിച്ചു…
“ഏയ് അത്രയ്ക്ക് ഒന്നും ഇല്ല…ചെറുതായിട്ട്.. “
“ മ്മ്മ്…”
അമ്മ ഒന്ന് ചിരിച്ചു കൊണ്ട് മൂളി…
ഞാൻ മെല്ലെ അമ്മമ്മയുടെ അടുത്തേക്ക് വിട്ടു…
കുറച്ച് നേരം അമ്മമ്മയോട് കഥയും പറഞ്ഞു കാല് തഴുകി കൊടുത്തു…
“ കിട്ടിയ ഇടത്ത് നല്ലത് പോലെ ഐസ് വച്ചോ.. ഇല്ലെങ്കിൽ തിണർത്ത് വരും… എന്റെ മോൻ ആയത് കൊണ്ട് പറയുവല്ല,, അവന്റേന്ന് ഒന്ന് കിട്ടിയ ഇരിപ്പത…പിന്നെ ഇപ്പൊ തല്ലിയത് തല്ലി.. ഇനി എന്റെ മോനെ നീ വേദനിപ്പിച്ചാൽ പെങ്ങൾ ആണെന്ന് ഞാൻ ഓർക്കില്ല അവന്റെന്നും കിട്ടും എന്റെന്നും കിട്ടും …മനസ്സിലായല്ലോ. ആഹ്.. “
അമ്മമ്മയുടെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ മാസ്സ് ഡയലോഗ് കേട്ട് എനിക്ക് രോമാഞ്ചിഫിക്കേഷൻ ഉണ്ടായി….പക്ഷെ ചെറിയമ്മയുടെ കാര്യം ആലോചിച്ചപ്പോൾ പാവം തോന്നി…ചെറുതായി പവർ കൂടി പോയോ എന്ന് സംശയം…
തല്ലണ്ടായിരുന്നോ??…എന്താണ് നിങ്ങളുടെ അഭിപ്രായം ഗുയ്സ് .. കമന്റ് ബോക്സിൽ അറിയിക്കു…😜👍🏻
.
ചായ കുടി കഴിഞ്ഞ് ഞാൻ അക്ഷയ്നെ വിളിച്ചു ജോലി കാര്യം അന്വേഷിച്ചു…അവൻ ചോദിച്ചിട്ട് വിളിക്കാം ന്ന് പറഞ്ഞു…
പിന്നെ മിഥുനെ വിളിച്ചു കടയുടെ കാര്യങ്ങൾ സംസാരിച്ചു…
.
ഉച്ചയ്ക്ക്..
അച്ഛനെ എയർപോർട്ടിൽ കൊണ്ടാക്കാൻ ഞാനും അമ്മച്ചനും ഇറങ്ങി..
അമ്മമ്മയ്ക്ക് കാലിന് വയ്യാത്തത് കൊണ്ട് അമ്മയും ചെറിയമ്മയും വന്നില്ല അപ്പൊ ഉമയും ഇല്ല എന്ന് പറഞ്ഞു…
എയർപോർട്ടിൽ…
അച്ഛന് 3 മണിക്കാണ് ഫ്ലൈറ്റ്, ഞങ്ങൾ 1 മണി ആകുമ്പോളേക്കും അവിടെ എത്തി…
കുറേ നേരം അവിടെ പോസ്റ്റടിച്ചിരുന്നു…