ഞാൻ എല്ലാവരെയും നോക്കി .. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല ..
‘ഇനി കാറ്റ് വന്ന് എങ്ങാനും അടഞ്ഞതാണോ ?🤔🤔..’
ഞാൻ ആലോചിച്ചു കൊണ്ടിരുന്നു ..
‘ഒരു എത്തും പിടിയും കിട്ടുന്നില്ലയാലോ എന്റെ ശിവനെ ..എന്തായാലും ഒരു പണി വരാൻ ചാൻസ് ഉണ്ട് .. മഹ് ..വരുന്നിടത്ത് വച്ച് നോക്കാം .. ’
ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്ത് മനസ്സിനെ ശാന്തം ആക്കി ..
“അഹ് .. എന്നാൽ ഞാൻ പോയി പാക്ക് ചെയ്യട്ടെ ..”
അതും പറഞ്ഞ് അച്ഛൻ റൂമിലേക്ക് പോയി ..
അമ്മ അച്ഛനെ പിന്നാലെ റൂമിലേക്ക് പോയി ..
ഞാൻ എല്ലാവരെയും ഒന്നുകൂടെ ഒന്ന് നോക്കി ..
നോട്ടം ചെറിയമ്മയിൽ എത്തിനിന്നു .. ഞാൻ നോക്കുന്നത് കണ്ട് ചെറിയമ്മ എന്നെ നോക്കി ചിരിച്ചു .. അത് കണ്ട് ഞാൻ കാണാത്ത പോലെ മുഖം തിരിച്ച് കളഞ്ഞു (ചുമ്മാ ജാട 😏😏😏.. )
ഞാൻ ഉമയെയും കൂട്ടി മുകളിലേക്ക് നടന്നു ..
റൂമിലെത്തി വാതിലടച്ച് ഞാൻ നെഞ്ചത്ത് കൈ വച്ച് ഒന്ന് നന്നായി ശ്വാസം വലിച്ച് വിട്ടു ..
എന്റെ കോപ്രായങ്ങൾ കണ്ട് ഉമ എന്നെ നോക്കി ചിരിച്ചു ..
“എന്താടി നായിന്റെ മോളേ ചിരികണത് .. നിന്റെ അച്ഛൻ പെറ്റൊ ?..”
അവളുടെ കിണി കണ്ടിട്ട് എനിക്ക് വലിഞ്ഞ് കയറി ..
ഓടി ചെന്ന് അവളെ എടുത്ത് കട്ടിലിലേക്ക് വലിച്ചിട്ട് അവളുടെ വയറിന് കുറുകെ കയറി ഇരുന്നു ..
അവളുടെ കൈ രണ്ടും കൂട്ടിപിടിച്ച് തലയ്ക്കുമുകളിലേക്ക് നീട്ടി വച്ചു…
മറു കൈ കൊണ്ട് അവളുടെ കവിൾ കൂട്ടി പിടിച്ചു..
എന്റെ പ്രവർത്തിയിൽ ആദ്യം ഞെട്ടിയ അവൾ പിന്നെ ചിരിച്ചു…
കുത്തിപിടിച്ചപ്പോൾ കൂർത്ത വന്ന അവളുടെ ചുണ്ടുകൾ ഞാൻ കവർന്നു….
ചുണ്ടുകൾ തമ്മിൽ ഒരു യുദ്ധത്തിനോടുവിൽ ഞാൻ മാറി കിടന്നു ..
ഉമ എന്റെ നെഞ്ചിലേക്ക് കയറി കിടന്നു .. ഞാൻ അവളെ ചൂറ്റിപ്പിടിച്ച് എന്നിലേക്ക് അമർത്തി ..
എന്റെ മനസ്സിലെ ആദി ബലൂണിൽ നിന്ന് കാറ്റ് ഒഴിഞ്ഞുപോകുന്നത് പോലെ എനിക്ക് തോന്നി ..