ഞാൻ ആണെങ്കിൽ ‘ഇപ്പോ തലകറങ്ങി വീഴും എന്ന രീതിയിലാണ് നടത്തം’ ..
എങ്ങനെയൊക്കെയോ ഞാനും ഉമയും അച്ഛന് ഓപ്പോസിറ്റ് ഉള്ള കസേരകളിൽ ഇരുന്നു ..ഇരുന്ന് കഴിഞ്ഞ് ഞാൻ അവിടെ നിൽക്കുന്ന എല്ലാവരെയും നോക്കി അമ്മ മുഖം കുനിഞ്ഞാണ് നിൽക്കുന്നത് , ചെറിയമ്മ എന്നെയും ഉമയെയും മാറി മാറി നോക്കുന്നുണ്ട് , അമ്മമ്മ താടിക്ക് കൈ കൊടുത്ത് കൊണ്ട് നിലക്കുകയാണ് , അമ്മച്ചന്റെയും അച്ഛൻടെയും മുഖത്ത് ഗൌരവം ..
‘തീർന്നടാ നീ തീർന്ന് .’ എന്റെ മനസ്സ് എനിക്കിട്ട് പണിയാൻ തുടങ്ങി ..
എന്റെ തുടയിൽ വച്ച അവളുടെ കൈ ഞാൻ എന്റെ കൈ കൊണ്ട് കോർത്ത് പിടിച്ചു ..
“എന്താ .. ച്ചാ ..”
മുഖത്തെ പേടിഭാവം മാറ്റാൻ ഞാൻ എന്റെ കഴിവിന്റെ പരമാവദി ശ്രമിച്ചകോണ്ടിരുന്നു .. എന്റെ ശ്രമം വിജയിച്ചോ എന്ന് ഭാഗവാന് മാത്രം അറിയാം 😟😟..
“എന്നെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു , ഒരു ഇംപാർട്ടൻറ് ജോബ് ഉണ്ട് എന്നോട് പെട്ടെന്ന് ചെല്ലാൻ പറഞ്ഞു .. അതുകൊണ്ട് എനിക്ക് നാളെ പോകണം .. നിന്റെ അമ്മയോട് ചോദിച്ചപ്പോൾ അവൾ വരുന്നില്ലന്ന് പറഞ്ഞു .. എന്താ നിങ്ങളുടെ തീരുമാനം ?..”
അച്ഛൻ അത് ചോദിച്ചപ്പോൾ ഉദയനാണ് താരത്തിൽ ശ്രീനിവാസൻ എക്സ്പ്രെഷൻ ഇട്ട പോലെ ആയി എന്റെ മുഖം .. ചിരിക്കണോ കരയണോ എന്ന് അറിയാതെ ഞാൻ ഉമയെ നോക്കി…
അവളും എന്റെ അതെ അവസ്ഥയിൽ ആണെന്ന് അവളുടെ മുഖഭാവം വിളിച്ചുപറഞ്ഞു…
“നീ ഒന്നും പറഞ്ഞില്ല ..”
ഞാൻ ഒന്നും മിണ്ടാത്തത് കണ്ട് അച്ഛൻ ചോദിച്ചു ..
“ആഹ് .. ഞാൻ വരുന്നില്ല അച്ഛാ .. ഇവിടെ തന്നെ എന്തെങ്കിലും ജോബ് നോക്കി അങ്ങനെ അങ്ങ് പോകാൻ ആണ് പ്ലാന് .. എന്റെ ഒരു ഫ്രണ്ട് സൈബർ പാർക്കിൽ ഉണ്ട് .. അവനോട് പറഞ്ഞാൽ എന്തെങ്കിലും കിട്ടാതിരിക്കില്ല ..”
ഞാൻ മുഖത്ത് നല്ലവണ്ണം ദയനീയത വാരി വിതറി കൊണ്ട് പറഞ്ഞു ..
“അഹ് .. അപ്പോ നീയോ ..?”