ഒരു ഉത്തരം കിട്ടാതെ അയാൾ കുഴഞ്ഞു ..
“പോകാം അച്ഛാ ..”
അമ്മുവിൻടെ സംസാരം ആണ് അയാളെ ആലോചനയിൽ നിന്ന് ഉണർത്തിയത് .. അവൾ വന്ന് കാറിൽ കയറിയത് ഒന്നും അയാൾ അറിഞ്ഞുരുന്നില്ല ..
“അച്ചന് ഈ ഇടയായി ഭയങ്കര ആലോചന ആണല്ലോ ..?”
മൂടികെട്ടി നിൽകുന്ന പോലുള്ള അന്തരീക്ഷം തണുപ്പിക്കാൻ എന്നവണ്ണം അമ്മു സംസാരിച്ചു ..
മകളുടെ ഒന്നും സംഭവിക്കാത്തത് പോലെ ഉള്ള പെരുമാറ്റം അയാളെ ഉളച്ചു , ഉള്ളിൽ സംശയങ്ങളുടെ വിത്തുകൾ മുളച്ചു ..
“ഒന്നും ഇല്ല മോളേ ..”
അയാൾ അതിന് തൃപ്തികരമല്ലാത്ത ഒരു മറുപടി പറഞ്ഞു ..
അച്ഛന്റെ മനസ്സ് ഇവിടെ ഒന്നും അല്ല എന്ന് മനസ്സിലായ അവൾ പിന്നെ ഒന്നും പറയാതെ പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു ..
.
പാർട്ടി നടക്കുന്ന ആ വലിയ കോൺവെൻഷൻ സെന്ററിന്റെ മുൻപിൽ കാർ നിർത്തി അയാൾ പുറത്തിറങ്ങി താക്കോല് സെക്യൂരിറ്റിയെ ഏല്പിച്ചു ..
അമ്മു അയാളുടെ കൂടെ തന്നെ ഇറങ്ങി ഓടി പോയി അച്ഛന്റെ കൈയുടെ ഉളിലൂടെ കോർത്ത് പിടിച്ച് നിന്നു ..
തന്നെ നോക്കുന്ന അച്ഛനെ അവൾ കണ്ണടച്ച് കാണിച്ചു , എന്നിട്ട് ഒരുമിച്ച് നടക്കാൻ തുടങ്ങി ..
.
അവരെ അറിയുന്ന പലരും ആ കാഴ്ച്ച കണ്ട് അത് പ്രീതിയും അശോകും ആണെന്ന് തെറ്റിദരിച്ചു ..
ചിലർ അത് അവരോട് പറയുകയും ചെയ്തു ..
അത് കേൾകുമ്പോള് അയാളുടെ ഉള്ളിൽ ദേഷ്യവും അസ്വസ്ഥതയും ആണെങ്കില് അമ്മുവിന്റെ ഉള്ളിൽ സന്തോഷം ആയിരുന്നു ..
അയാൾ ഫ്രണ്ടസിനെ കാണാൻ എന്ന വ്യാജേന അമമുവിനെ അവിടെ ഉള്ള പെണ്കുട്ടികളുടെ കൂടെ വിട്ട് അയാൾ ഒരു കോർണറില് ഉള്ള ഓപ്പൺ ബാറിലേക്ക് നടന്നു ..
ഒരു ലാർജ്ജ് വിസ്കി നീറ്റ് അയാൾ അവിടെ നിൽകുന്ന അട്ടെൻടറോട് പറഞ്ഞു ..
അത് വാങ്ങി കുടിക്കും നേരം അയാളുടെ അടുത്ത് പലരും വന്ന് സംസാരിച്ചു .. ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റാതെ അയാൾ പാലർക്കും ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞ് അതികം സംസാരത്തിലേക്ക് നീട്ടാൻ സമ്മതിച്ചില്ല .. എങ്ങനെ എങ്കിലും ഇവിടെ നിന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു അയാൾക്ക് ..