ശ്യാമ അവളോട് സ്നേത്തോടെ പറഞ്ഞു.
“അമ്മേ ഞാൻ… എനിക്ക് നന്ദേട്ടനോട്… അത്…”
വൃന്ദ എന്തെക്കെയോ പറയാനായി തുടങ്ങിയെങ്കിലും ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല,
“മോളൊന്നും പറയാൻ നിൽക്കണ്ട ബാക്കി കാര്യങ്ങൾ മുതിർന്നവർ സംസാരിക്കാം…”
ശ്യാമ അവളുടെ മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു,
വൃന്ദ നന്ദനെ ഒന്ന് നോക്കിയിട്ട് അടുക്കളിയിലേക്ക് പോയി,നന്ദൻ പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി
ഇതെല്ലാം കണ്ട് ശില്പയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവൾ എഴുന്നേറ്റ് അകത്തേക്ക് പോയി.
ശ്യാമ നളിനിയുടെ നേർക്ക് തിരിഞ്ഞു
“അപ്പൊ.. ഞങ്ങളിറങ്ങട്ടെ ചേച്ചി… രാജേട്ടൻ വരുമ്പോ പറയൂ… എന്നിട്ട് നിങ്ങൾ വീട്ടിലേക്ക് വരൂ… ഒന്ന് വിളിച്ചു പറഞ്ഞിട്ട് വന്നാ അത്രേം സന്തോഷം…”
ശ്യാമ സന്തോഷത്തോടെ പറഞ്ഞു.
“ശരി ശ്യാമേ… അങ്ങനെ ആയിക്കോട്ടെ…”
നളിനി അവരെ യാത്രയാക്കി തിരിയുമ്പോൾ അടുക്കളയിൽ പത്രങ്ങൾ വീഴുന്ന ഒച്ചയും ശില്പയുടെ അലർച്ചയും കേട്ട് നളിനി ധൃതിയിൽ അടുക്കളയിലേക്ക് ചെന്നു,
ചെല്ലുമ്പോൾ താഴെ വീണുകിടക്കുന്ന വൃന്ദയെ മുടിക്കുത്തിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിക്കുന്ന ശില്പയെ ആണ് കണ്ടത്, വൃന്ദയുടെ കവിളിൽ വിരൽപ്പാട് ചുവന്നു കിടക്കുന്നു, വൃന്ദ വേദനയോടെ നിലവിളിക്കുന്നുണ്ട്,
“നെനക്ക് വ്യവിചരിക്കാൻ കുടുംബത്തീപ്പേറന്നെ ആണുങ്ങളെ കിട്ടിയോള് അല്ലേടി…”
ദേഷ്യംകൊണ്ട് ചുവന്ന മുഖത്തോടെ ശില്പ അവളുടെ മുടിയിൽ പിടിച്ചു വലിച്ചെറിഞ്ഞു, വൃന്ദ അടുക്കളയുടെ മൂലയിൽ വന്നുവീണു, വീണ്ടും അവളെടുത്തേക്ക് പാഞ്ഞു,
പെട്ടെന്ന് പുറകിൽനിന്നും കിട്ടിയ ഒരു അടിയിൽ ശില്പ നടുവ് വളച്ചു, ശില്പ പെട്ടെന്ന് വേദനകൊണ്ട് നിലവിളിച്ചു, തിരിഞ്ഞു നോക്കുമ്പോൾ കയ്യിലൊരു വിറകുകഷണവുമായി ദേഷ്യത്തോടെ കണ്ണൻ വീണ്ടുമവളെ തല്ലാനായി മുന്നോട്ടടുത്തു, ശില്പ ഒരുനിമിഷം ഭയന്ന് പുറകോട്ട് മലർന്നു വീണു,
അപ്പോഴേക്കും പുറത്തുനിന്നു ഓടിവന്ന ലത കണ്ണനെ പിടിച്ചുനിർത്തി…
“വിടെന്നെ…എന്റെ ഉണ്ണിയേച്ചിയെ തൊട്ടാ കൊല്ലും നിന്നേ…”
കണ്ണൻ ലതയുടെ കയ്യിൽ നിന്നും കുതറിക്കൊണ്ട് പറഞ്ഞു,
“മോനേ…കണ്ണാ…”
വൃന്ദ നിലത്തുനിന്നെഴുന്നേറ്റ് അവന്റെ കയ്യിൽ നിന്നും വിറകുകഷണം വാങ്ങിയെറിഞ്ഞിട്ട് അവനെ ചുറ്റിപിടിച്ചു…
അതുകണ്ട ശില്പ നിലത്തുനിന്നെഴുന്നേറ്റ് കണ്ണനെ വൃന്ദയുടെ കയ്യിൽനിന്നും വലിച്ചെടുത്ത് പുറകോട്ട് തള്ളി,
“നീയെന്നെ തല്ലി അല്ലേടാ…”
ശില്പ വീണ്ടും അവനോട് അടുത്തു, പെട്ടെന്ന് അവിടെയെത്തിയ നളിനി അവളെ പിന്നിൽനിന്നും പിടിച്ചുനിർത്തി,