അകൗണ്ടിങ്ങിനൊക്കെ അവിടെ നല്ല സ്കോപ്പില്ലെ അനുപേട്ടാ മായ അനൂപിനോടായി ചോദിച്ചു..
സ്കോപ്പൊക്കെ ഉണ്ട്..
എന്നാ പിന്നെ നീ അതെടുത്തോടാ..
ആ നോക്കട്ടെ അവൻ കൈയ്യിലുള്ള ചായ മോന്തി കൊണ്ട് പറഞ്ഞു.
ചായ കുടിച്ചു കഴിഞ്ഞു അനൂപ് പുറത്തേക്ക് പോയി..
ആ തക്കത്തിന് അപ്പു ടിവിയും തുറന്നു ഇരിക്കാൻ തുടങ്ങി. പരീക്ഷ ആയതുകൊണ്ട് ഏട്ടനും അച്ഛനും കൂടി അവന് ടി വി കാണുന്നതിൽ വിലക്കേർപെടുത്തിയിരുന്നു.
ഡാ ഒന്നിങ്ങ് വന്നേ മായ അവനെ വിളിച്ചു
എന്താ ..
ഇങ്ങ് വാ.. എന്താന്ന് അറിഞ്ഞാലേ നീ വരുള്ളോ ?
ഓഹ് ഈ മായേച്ചി ഒന്ന് ടി .വി കാണാനും സമ്മതിക്കൂല .. എന്നും പറഞ്ഞോണ്ട് അവൻ കോണി കയറി അവൾക്കു അടുത്തേക്ക് ചെന്നു.
എന്താ ??
കുന്തം എന്നും പറഞ്ഞ് മായ അവന്റെ കൈയ്യിൽ കയറി പിടിച്ചു അവളുടെ റൂമിലേക്ക് കയറി..
എന്നിട്ട് അലമാര തുറന്നു അതിൽ നിന്നും ഒരു കവറെടുത്ത് അവനു നേരെ നീട്ടി
ഇതൊന്ന് ഇട്ട് നോക്കിയേ..
ഇതെന്താ ?
ഓട്ടയില്ലാത്ത ജെട്ടി അവൾ അവനെ കളിയാക്കി..
അവൻ ആ കവർ വാങ്ങി തുറന്നു നോക്കി ഒരു നീല ഷർട്ടും ജീൻസ് പാന്റും
ഇതെന്തിനാ അവൻ ചോദിച്ചു
എല്ലാർക്കും വാങ്ങിയപ്പോൾ നിനക്കും വാങ്ങി എന്തേ ഇഷ്ടായില്ലേ..
അല്ല ചേട്ടൻ വല്ല ഓണത്തിനും വിഷുനുമൊക്കെയേ ഇങ്ങനെ വാങ്ങാറുള്ളു അതോണ്ട് ചോദിച്ചതാ..
അതിന് ഇത് നിന്റെ ചോട്ടൻ വാങ്ങിയതല്ല ഈ ചേച്ചി വാങ്ങിയതാ അവൾ സ്വല്പം അഭിമാനത്തോടെ പറഞ്ഞു.
ആണോ .. താങ്ക്യൂ ചേച്ചി..
ആ താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ നീ അത് ആദ്യമൊന്ന് ഇട്ട് നോക്ക്.
അവൻ ആ കവറുമെടുത്ത് ഡോറിനടുത്തേക്ക് നടന്നു
സാറിതെവിടെ പോകുന്നു
ഇട്ടു നോക്കാൻ എന്റെ റൂമിൽ