ആന്റി ഹീറോ 1 [~empu®an]

Posted by

 

 

അങ്ങനെ ഉച്ചയുറക്കവും കഴിഞ്ഞ് ഒന്ന് ഫ്രഷായ ശേഷം മൊബൈലും പിടിച്ചു പുറത്തു വന്നിരുന്നപ്പോഴാണ്

ദീപുവിന്റെ missed call കണ്ടത്….

ഞാൻ വേഗം തിരിച്ചു വിളിച്ചു…

 

ഹലോ അളിയാ എവിടെ…

 

 

ഞാനും കാർത്തിയും ഗ്രൗണ്ടിൽ ഉണ്ട്….നീയെവിടെ..

 

 

ആഹ്… ദാ ഇപ്പോ വരാം…

 

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത ശേഷം ഞാൻ നേരെ ബൈക്കുമെടുത്ത് ഗ്രൗണ്ടിലേക്ക് വച്ചുപിടിച്ചു….

 

 

എന്തോന്നടെ നീയൊന്നും വീട്ടീപോയില്ലേ…

 

ഗ്രൗണ്ടിൽ എത്തി വണ്ടി സ്റ്റാൻഡിടുന്നതിനിടെ ഞാൻ രണ്ടുപേരോടായി ചോദിച്ചു…

 

 

ഇപ്പൊ വന്നൊള്ളു അളിയാ… അല്ല നീയെന്തെടുക്കായിരുന്നു….

 

 

നല്ലൊരു ഉറക്കം…. അല്ല അതൊക്കെ പോട്ടെ എന്താ പരുപാടി….

 

 

ചെറുതോന്ന് ഇറക്ക്..

 

എന്റെ പൊന്നു കാർത്തി കയ്യില് കാശ് കുന്നുകൂടി കിടക്കല്ലാ.. സത്യായിട്ടും… ഞാൻ വേണേൽ ഒരു 300 രൂപ തരാം ബാക്കി നിങ്ങളിട്ട് ഒരു ഫുള്ള് വാങ്ങീട്ട് വാ…

 

 

മതി 300മതി ബാക്കി ഞങ്ങളിട്ടോളാ….

 

ഞാൻ 300 കൊടുക്കാന്നു പറഞ്ഞതും കാർത്തിയുടെ സന്തോഷം കണ്ട് എനിക്ക് ചിരി വന്നു….

 

 

അതേ 300ഒക്കെ തരാം ടെച്ചിങ് നാരങ്ങ അച്ചാറും കൊണച്ചോണ്ട് ഇങ്ങ് വന്നാ ഒരുത്തനും സാനം അടിക്കില്ല… കേട്ടല്ലോ…

 

 

എന്റെ പൊന്നളിയാ നീ കാശ് താ തിരക്ക് കൂടും…

 

 

മം ന്നാ…. ഡാ ദീപു വരുമ്പോ വിളിക്കോ ഞാൻ പാടത്തോട്ട് പോവാ…

 

 

മം ശെരി…

 

 

അങ്ങനെ അവർ പോയശേഷം ഞാൻ നേരെ ബൈക്കുമെടുത്ത് പാടത്തോട്ട് വിട്ടു…

 

 

കഷ്ടിച്ച് രണ്ടു ബൈക്ക് മാത്രം പോകാവുന്ന അധികം ആൾ സഞ്ചാരമില്ലാത്ത വഴിയായതുകൊണ്ട് ഞാൻ പരമാവധി വേഗതയിലാണ് പോയത്..

 

 

പെട്ടന്നാണ് ഞാൻ പ്രതീക്ഷിക്കാതെ രമ്യ ചേച്ചി എന്റെ മുന്നിൽ വന്നു പെട്ടത്…. ഒരു നിമിഷം ഇടിച്ചു എന്ന് തന്നെ ഞാൻ വിചാരിച്ചു… പക്ഷെ എന്തോ ഭാഗ്യത്തിന് ചേച്ചി പെട്ടന്ന് സൈഡിലോട്ട് മാറി…

Leave a Reply

Your email address will not be published. Required fields are marked *