ഇതൊക്ക ആണെകിലും ബാബുവിനെ കല്യാണം കഴിപ്പിക്കാം എന്ന ആലോചന തുടങ്ങി പക്ഷെ ഇവരുടെ ഈ തള്ളയുടെ സ്വഭാവം അറിയാവുന്ന അയൽക്കാർ അവരുമായി സംസാരിക്കുമ്പോൾ പെൺ വീട്ടുകാർ വേണ്ട എന്ന് വക്കുക ആണ് പതിവ് അങ്ങനെ ബാബുവിന് വയസു മുപ്പത്തിനാല് കഴിഞ്ഞു.പക്ഷെ ചന്ദ്രൻ അയാൾക്ക് മകൻ കല്യാണം കഴിക്കുന്നതിനു തീരെ യോജിപ്പില്ല. അതിന്റെ കാര്യം അയാൾ പറഞ്ഞില്ല അവനു ഇത്രയായിട്ടു.പക്വത വന്നില്ല എന്നാണ് അയാൾ ഭാര്യയുടെ അടുത്ത് പറഞ്ഞത്. അറുപത് കഴിഞ്ഞ ചന്ദ്രൻ ആരോഗ്യവാൻ ആണ് അസുഖം ഒന്നുമില്ല. എന്നാൽ പാറുവമ്മ അങ്ങനെ അല്ലെ കണ്ണിന് കുഴപ്പം, ചെവി കേൾവിക്കുറവ് എന്നിങ്ങനെ അസുഖം ഉണ്ട് എന്നിങ്ങനെ കാരണം പറഞ്ഞു അവസാനം അയാളെ കൊണ്ട് സമ്മതിപ്പിച്ചു. തന്റെ വധു സുന്ദരിയാകണം എന്നാണ് ബാബുവിന്റെ നിർബന്ധം. കല്യാണ ആലോചന എല്ലാം മുടങ്ങി പോയപ്പോൾ ചന്ദ്രന്റെ അകന്ന ഒരു ബന്ധു വഴി ഒരാലോചന വന്നു. എല്ലാവരുന്ന സ്ത്രീധനം ചോദിച്ചു അങ്ങനെ കോമേഴ്‌സ് ബിരുദംദാരി ആയ പെൺകുട്ടി. പാവപെട്ട കുടുംബം ആണ് അവസാനം ആലോചന ഒത്തു വന്നു. ചന്ദ്രനെ അറിയാവുന്ന ബന്ധു അത് നടത്തുവാൻ ശ്രമിച്ചു അങ്ങനെ നടന്നു.
അങ്ങനെ മുപ്പത്തിനാലു കാരൻ ആയ ബാബുവിന്റെ ജീവിതത്തിൽ സ്വപ്ന എന്ന ഇരുപതിമൂന്ന് വയസുകാരി പെൺകുട്ടി വലതുകാൽ വച്ചു കയറി. ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് വട്ട് ആണോ എന്ന് വരെ അയൽക്കാർ രഹസ്യമായി അടക്കം പറഞ്ഞു പാവം അതിന്റെ വിധി എന്നവർ പറഞ്ഞു. പാറുവമ്മ അതിനെ പപ്പും തോലും പൊളിക്കും എന്നുവരെ ആളുകൾ രഹസ്യമായി പറഞ്ഞു.
ബാബുന്റെ പെങ്ങൾ ജലജക്ക് തന്റെ പുതിയ നാത്തൂൻ ആൾ തന്നെക്കാൾ അതി സുന്ദരി ആയതുകൊണ്ട് അസൂയ അവളിൽ നിറഞ്ഞു കവിഞ്ഞു.
ആദ്യ രാത്രിയിൽ നാത്തൂനേ ഒരുക്കി സെറ്റ് സാരി ഉടുപ്പിച്ചു അസൂയയുടെ അങ്ങേ അറ്റത്തിൽ കൂടെ ആണെകിലും ആങ്ങളയോടുള്ള സ്നേഹത്തിൽ മണിയറയിലാക്കി. പഴയ വലിയ വീട് ആണ് സാമാന്യം നല്ല വലിപ്പം ഉണ്ട് ബാബുവിന്റെ മുറിക്ക് വലിയ അലമാരയും പെട്ടിയും എല്ലാം ആ മുറിയിൽ ഉണ്ടായിരുന്നു . ഭിത്തി അലമാരി ഒക്കെ ഉണ്ട് മുറിയിൽ