എഴുപതുകളിലെ പദ്മവസന്തം [Poker Haji]

Posted by

‘അതു ഈ പുരയുടെ പണിക്കു മേടിച്ചതാണു’
‘എന്നിട്ട്’
‘അദ്ദേഹം എത്ര തന്നെ സ്വരൂപിച്ചു വെച്ചാലും അത്രയും തുക ഉണ്ടാകാന്‍ കഴിയില്ല.’
അവള്‍ വേദനാ പൂര്‍വ്വം ഒന്നു നിശ്വസിച്ചതിനു ശേഷം വീണ്ടും തുടര്‍ന്നു
‘ഇവിടെ രണ്ടുമൂന്നു പശുക്കളുണ്ടു ഞങ്ങളു പോലും എടുക്കാതെ പാലു വിറ്റു മുതലാക്കിയിട്ടും അതിന്റെ കൂടെഅദ്ദേഹത്തിന്റെ ശമ്പളം കൊണ്ടു ചേര്‍ത്തു വെച്ചിട്ടും മുഴുവന്‍ ഇതുവരെ കൊടുക്കന്‍ കഴിഞ്ഞിട്ടില്ല.തിരുമേനി ഇപ്പൊ കിടപ്പിലായ സ്ഥിതിക്കു ഇനി ഞങ്ങളുടെ പേരിലും കേസു കൊടുക്കില്ലെ.കോടതിയും പോലീസുമൊക്കെ ആയിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം നശിക്കും .’
ഹരികൃഷ്ണന്‍ കുറച്ചു നേരത്തേക്കു ഒന്നും പറഞ്ഞില്ല.അത്രയും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ പെട്ടന്നയാള്‍ക്കു കഴിഞ്ഞില്ല
‘എത്രയുണ്ടു തുക’
‘അയ്യായിരം രൂപാ.അതില്‍ തന്നെ നാനൂറു രൂപ ഇത്രേം കാലം കൊണ്ടുകൊടുത്തു തീര്‍ത്തിട്ടുണ്ടു ബാക്കിയുള്ളതിനു സാവധാനം വേണം തന്നു തീര്‍ത്തോളാം ഞങ്ങളുടെ പേരില്‍ കേസൊന്നും എടുക്കരുതെന്നുള്ള അപേക്ഷ മാത്രമാണു’
‘വായ്പ തുക ഇത്രയൊക്കെ ഉണ്ടായിട്ടും അച്ചന്‍ ഇതിനെപറ്റിയൊന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലൊ’
‘പറഞ്ഞിരിക്കാനിടയില്ല’
ഒരുതരം വേദനയും വികാരവും കലര്‍ന്ന മന്ദസ്മിതത്തോടെ അവള്‍ പറഞ്ഞു.
‘എന്തു കൊണ്ടു ‘
അകാംഷ മൂത്ത ഹരികൃഷ്ണന്‍ അവളുടെ മുത്തേക്കു നോക്കിയപ്പോള്‍ അതിനു മറുപടിയായി അതെ മന്ദസ്മിതം തന്നെ ഒന്നു കൂടി ആവര്‍ത്തിച്ചു.തന്റെ അച്ചന്‍ തിരുമേനിയെ പറ്റി നന്നായി അറിയാവുന്നതു കൊണ്ടു തന്നെ ഹരിക്രിഷ്ണന്‍ കൂടുതല്‍ ഉല്‍കണ്ഠാകുലനായി
അച്ചനെന്തു കൊണ്ടാണു ഇതു പറയാതിരുന്നതു.എന്തു കൊണ്ടാണു അച്ചന്‍ കിടപ്പിലായപ്പോള്‍ ഉടനെ തന്നെ വ്യവഹാരപ്പെട്ടു കേസാവുമെന്നു വിചാരിക്കാന്‍ എന്താ കാരണം
‘അദ്ദേഹത്തിന്റെ സ്വഭാവം എനിക്കു നന്നായി അറിയാം അതു കൊണ്ടു തന്നെ പറയൂ തുറന്നു പറയൂ.അച്ചനായതു കൊണ്ടു അച്ചന്റെ തെറ്റുകളൊന്നും ന്യായീകരിക്കുന്ന ആളല്ല ഞാന്‍’
‘അതു ഞാനൊ അദ്ദേഹമൊ കിടപ്പിലായാല്‍ ബാക്കിയുള്ള തുക ഉടനെ തന്നെ ഉണ്ടാക്കേണ്ടി വരുമെന്നു എനിക്കറിയാമായിരുന്നു’
‘എന്തു കൊണ്ടു’
പിന്നീടു പ്രയോജനം ഒന്നുമില്ലാത്തതു കൊണ്ടു.
പദ്മാവതി നെടുതായി ഒന്നു നിശ്വസിച്ചു.കുറച്ചു നേരം ചിന്തയിലാണ്ട ഹരികൃഷ്ണന്‍ പെട്ടന്നു തുറന്നു ചോദിച്ചു
‘അച്ചന്‍ ഇവിടെ വരുമായിരുന്നു അല്ലെ’

Leave a Reply

Your email address will not be published. Required fields are marked *