അതും കുടിച്ചു കൊണ്ട് ഞാൻ പത്രം വായിച്ചിരുന്നു. ഒന്ന് ഫ്രഷ് ആയതിനു ശേഷം ഞങ്ങൾ ഡൈനിങ്ങ് റൂമിൽ പോയി ബ്രെക്ഫാസ്റ് കഴിച്ചു, ചേച്ചിയും വല്യമ്മയും അടുക്കളയിൽ പിടിപ്പതു പണിയിൽ ആണ്. ചേച്ചി വല്യമ്മക്കു കൊണ്ട് പോകാനുള്ള ചോറും കറിയുമൊക്കെ പാത്രത്തിൽ ആക്കി വച്ചതിനു ശേഷം ഞങ്ങളുടെ അടുത്ത് വന്നിരുന്നു കഴിക്കാൻ തുടങ്ങി. അപ്പോളേക്കും വല്യച്ചനും കഞ്ഞി കുടിക്കാനെത്തി, പുള്ളി വേഗം കഞ്ഞി കുടിച്ചിട്ട് വല്യമ്മ ഓഫീസിൽ പോകുന്ന കൂട്ടത്തിൽ പാടത്തേക്കു ഇറങ്ങി. പശുവിനെ കെട്ടണം, കാടി വെള്ളം കൊടുക്കണം, തൊഴുതു വൃത്തി ആക്കണം, കശുവണ്ടി പെറുക്കണം എന്നിങ്ങനെ നൂറു പണികൾ ചെയ്യാൻ ഉള്ള ഓർഡർ തന്നിട്ടാണ് വല്യച്ഛൻ പോയത്. എന്റെ മുഖ ഭാവം കണ്ടിട്ട് ചിത്ര ചേച്ചിയും ജിത്തുവും ഇരുന്നു ചിരിക്കുവാണ്, അവർക്കു ഇതൊക്കെ ശീലമാണ്, ഇനി ചെയ്തില്ലെങ്കിൽ വല്യച്ഛന്റെ വക കിട്ടുമെന്ന് എനിക്കും മനസിലായി. ചായ കുടി ഒക്കെ കഴിഞ്ഞു ചിത്ര ചേച്ചി അടുക്കളയിൽ കയറി പാത്രങ്ങൾ ഒക്കെ കഴുകി വെക്കാൻ തുടങ്ങി. ജിത്തു എന്നെയും വിളിച്ചു കൊണ്ട് തൊഴുത്തിലേക്കു നടന്നു. അവൻ അകത്തു കയറി രണ്ടു പശുക്കളെയും ഒരു പശു കുട്ടിയെയും പുറത്തുള്ള തെങ്ങുകളിലായി മാറ്റി കെട്ടി. അതിനു ശേഷം ഞാനും അവനും കൂടി തൊഴുതു ഒക്കെ ക്‌ളീൻ ആക്കാൻ തുടങ്ങി, എന്റെ പണി ചുമ്മാ ഹോസിൽ വെള്ളം അടിച്ചു കൊടുക്കൽ ആണ് കേട്ടോ, ബാക്കി ഒക്കെ അവൻ തന്നെ ചെയ്തു. അപ്പോളേക്കും ചേച്ചിയും അങ്ങോട്ട് വന്നു. ചേച്ചിയും ജിത്തുവും ഓരോ പശുവിനെയും അഴിച്ചു കൊണ്ട് പറമ്പിലേക്ക് നടന്നു. ഞാൻ കിടാവിനെയും അഴിച്ചു കൊണ്ട് അവരുടെ കൂടെ കൂടി, വീടിന്റെ പടിഞ്ഞാറ് ഭാഗത്തു കുറച്ചു പോയി കഴിയുമ്പോൾ ഒഴിഞ്ഞ കൊറേ പറമ്പു ഉണ്ട്, അവിടെ കൊണ്ട് പോയി ഇവറ്റകളെ ഒക്കെ കെട്ടിയിട്ടു ഞങ്ങൾ തിരിച്ചു വന്നു. എന്നെയും ചിത്രേച്ചിയെയും വിളിച്ചു കൊണ്ട് ജിത്തു കശുവണ്ടി പെറുക്കാമെന്നു പറഞ്ഞു വീടിന്റെ കിഴക്കു ഭാഗത്തുള്ള പറമ്പിലേക്ക് നടന്നു. വീടിന്റെ അടുത്തെത്തിയപ്പോൾ ചേച്ചി വീടിന്റെ കതകു ഒക്കെ ചാരിയിട്ടു മതിലിന്റെ ഗെയ്റ്റും അടച്ചു. എന്നിട്ടു ഒരു സഞ്ചിയും മൂന്നു നാല് ബക്കറ്റും എടുത്തു ഞങ്ങൾക്ക് തന്നിട്ട് ഞങ്ങളുടെ കൂടെ കൂടി. കശുവണ്ടി ഒകെ സഞ്ചിയിലും കശുമാങ്ങ ബക്കറ്റിലും ഇടണം, കശുമാങ്ങ പശുക്കൾ തിന്നോളും, അതിനാണ്. കിഴക്കോട്ടു പോകുന്ന വഴി, ചേച്ചി പട്ടി കൂടു തുറന്നു പട്ടിയെയും അഴിച്ചു വിട്ടു. ഞങ്ങൾ നടന്നു നടന്നു പറമ്പിന്റെ ഏറ്റവും അറ്റത്തു എത്തി. എല്ലാ വശവും വേലി കെട്ടി ഷീറ്റ് ഇട്ടു മറച്ചിരിക്കുവാണ് , അല്ലെങ്കിൽ കൊറേ തല തെറിച്ച പിള്ളേർ പറമ്പിൽ കയറി മേയും, കശുവണ്ടി എല്ലാം പെറുക്കി അവന്മാർ കൊണ്ടോകും. അത് കൊണ്ട് നല്ല ഉയരത്തിൽ തന്നെ ഷീറ്റു കൊണ്ട് വേലി മറച്ചിട്ടുണ്ട്. ഇവിടെ ഉള്ള എല്ലാ വീടും അത്യാവശ്യം വലിയ പറമ്പിൽ ആണ്, അത് കൊണ്ട് തൊട്ടടുത്ത് ഒന്നും വീടുമില്ല. ചേച്ചി വന്നു പറമ്പിന്റെ അടുത്തുള്ള ചായ്പ്പിലേക്കു കയറി, കൂടെ ജിത്തുവും. എന്നെയും വിളിച്ചു.
ചേച്ചി: ഡാ സച്ചു, നീ ഇവിടെ നിക്കണം. ആരെങ്കിലും വരുവാണെങ്കിൽ പറയണം കേട്ടോ
ഞാൻ: എന്തിനാ ഏച്ചി?