എന്റെ മാവും പൂക്കുമ്പോൾ 4 [R K]

Posted by

ഞാൻ : അതെന്താ അപ്പൊ ഡിഗ്രി?

സന്ദീപ് : ഓ ഡിഗ്രി കൊണ്ട് വലിയ കാര്യം ഒന്നുമില്ലെന്നാ അച്ഛൻ പറയുന്നേ മൂന്ന് കൊല്ലം കൊണ്ട് ഐ ടി ഐ എടുത്ത് അച്ഛന്റെ കൂടെ ഗൾഫിലേക്ക് കൊണ്ടോവാനാ പ്ലാൻ

ഞാൻ : മം

സന്തോഷ്‌ : അതാ ഇപ്പൊ നല്ലത് ഡിഗ്രി വേണമെങ്കിൽ പിന്നെയും നോക്കാലോ ഇതാവുമ്പോ ഒരു ജോലി കൈയിൽ ഇരിക്കല്ലേ

ഞാൻ : അപ്പൊ ക്ലാസ്സൊക്കെ തുടങ്ങി കാണില്ലേ

സന്ദീപ് : നാല് മാസം ആയി അത് വലിയ സീൻ ഇല്ല

രതീഷ് : എന്നാ പോണേ അപ്പൊ

സന്ദീപ് : അടുത്ത വെള്ളിയാഴ്ച ക്രിസ്തുമസ് അല്ലെ അത് കഴിഞ്ഞ് ശനിയാഴ്ച്ച ഞാൻ ചെന്നൈയിലേക്കും അച്ഛൻ ദുബായിലേക്കും പോവും

രതീഷ് : അപ്പൊ ആന്റിയും ചേച്ചിയും ഒറ്റക്കാവില്ലേ

 

അടുക്കളയിൽ നിന്നും ചായയുമായി വന്ന

 

സുധ : അതെന്താടാ അപ്പൊ നിങ്ങളൊക്കെ ഇവിടെയില്ലേ

രതീഷ് : ആ..

സുധ : എന്താ അജു ശെരിയല്ലേ

ഞാൻ : ആ അതെ ആന്റി

സന്ദീപ് : ഞാൻ ഇടക്ക് വരോല്ല

സന്തോഷ്‌ : അങ്ങനെ ഇടക്ക് നീ വരാൻ നിക്കണ്ട ഒഴപ്പാതെ മര്യാദക്ക് അവിടെ നിന്ന് പഠിച്ചോ

 

ചായകുടിച്ചു കൊണ്ടിരിക്കുന്ന നേരം സുധാന്റി കുറച്ചു ചോക്ലേറ്റ് കൊണ്ട് വന്ന് തന്നു

 

സുധ : ഊട്ടിയിലെയാ

 

അത് മേടിച്ച് പോക്കറ്റിൽ ഇട്ടു സന്ധ്യചേച്ചി അപ്പോഴും മൊബൈൽ കുത്തികൊണ്ട് ഇരിക്കുവാണ്

 

സന്ദീപ് : ഡാ അജു ഞാൻ കമ്പ്യൂട്ടർ കൊണ്ട് പോവുന്നില്ല നിനക്ക് ഗെയിം കളിക്കണെങ്കിൽ വീട്ടിൽ കൊണ്ട് പൊക്കോ.

 

മൊബൈലിൽ നിന്ന് കണ്ണ് മാറ്റി

 

സന്ധ്യ : അയ്യടാ അപ്പൊ എനിക്ക് കളിക്കണ്ടേ

സന്ദീപ് : അതിനു നിനക്ക് അച്ഛൻ ലാപ്പ് മേടിച്ച് തന്നില്ലേ. നീ കൊണ്ടുപൊക്കോട അവളെങ്ങനെ പറയും

 

സന്ദീപ് ദേഷ്യപ്പെട്ടു

 

ഞാൻ : നിങ്ങള് വഴക്കിടണ്ട

സുധ : അജു നീ കാര്യമാക്കണ്ട അവള് വെറുതെ പറയുന്നതാ

Leave a Reply

Your email address will not be published. Required fields are marked *