ബാംഗ്ലൂർ ഡേയ്‌സ്
Banglore Days | Author : Harry Potter
എന്റെ അച്ചായത്തിമാർ എന്ന എന്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിയ സ്നേഹത്തിന് ഒരുപാട് ഒരുപാട് നന്ദി. Climax ഭാഗം വേഗത കൂട്ടി എഴുതിയതിലുള്ള നിങ്ങളുടെ നീരസം ഞാൻ മനസ്സിലാക്കുന്നു. അതിന് ഒരിക്കൽക്കൂടി ഞാൻ ക്ഷമ ചോദിക്കുന്നു. അന്നെനിക്ക് മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു.ഞാനിതാ പുതിയൊരു കഥയുമായി വരികയാണ്. നിങ്ങൾക്ക് ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ അന്ന് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു, വലിയ എഴുത്തുകാരൻ അല്ല അതിനാൽ കാവ്യഭംഗി ഒക്കെ കുറഞ്ഞാൽ ക്ഷമിക്കുക 🤧. അപ്പോൾ ഇനി കഥയിലേക്ക്.
സമയം ഉച്ചയക്ക് 12:50
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം.
“ക്നിം ക്നിം യാത്രക്കാരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ :7346 തിരുവനന്തപുരം സെൻട്രേലിൽ നിന്ന് ബാംഗ്ലൂർ പോകുന്ന ബാംഗ്ലൂർ എക്സ്പ്രെസ് ഒന്നാമത്തെ പ്ലാറ്റ്ഫോംമിൽ നിന്ന് ഉടൻ യാത്ര തിരിക്കുന്നതാണ്…”
റെയിൽവേ അന്നൗൻസ്മെന്റ് ആണ്.
“അളിയ എന്നാൽ നീ വിട്ടോ.. വണ്ടി ഇപ്പോൾ എടുക്കും ” ട്രെയിനിലെ വിൻഡോ സീറ്റിലൂടെ ഞാൻ പുറത്ത് നിന്ന മഹേഷിനോടായി പറഞ്ഞു..
“ഓടാ…വണ്ടി എടുത്തിട്ട് പോകാം…”
പറഞ്ഞു തീർന്നില്ല. അതിന് മുന്പേ വണ്ടി ഓടി തുടങ്ങി.
മഹേഷ് :- ഓക്കേ ട.. ചെന്നിട്ട് വിളിക്ക്.
ഞാൻ :-ഓക്കേ.. ബൈ..
മെല്ലെ മെല്ലെ ട്രെയിൻ അതിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തിരിച്ചു. ബാംഗ്ലൂരിലേക്ക്.
അഹ്.. അപ്പോളിനി എന്നെ പരിചയപ്പെടുത്താം. ശിവ പ്രസാദ്. അതാണെന്റെ പേര്. ശിവ എന്നാണ് വിളിക്കുന്നത്. 25 വയസ്സ്.തിരുവനന്തപുരം ജില്ലയിൽ ജനനം, വളർന്നതും ഇവിടെ തന്നെ. അച്ഛൻ, അമ്മ, അനിയത്തി, മുത്തശ്ശി എന്നിവർ അടങ്ങിയ സന്തുഷ്ട കുടുംബം.
ഇനി എന്റെ ശരീരത്തെ പറ്റി പറയാം, അതാണല്ലേ അടുത്ത സ്റ്റെപ്. സിമ്പിൾ ആയി പറഞ്ഞാൽ തമിഴിലെ അർജുൻ ദാസ് നെ പോലിരിക്കും. ശബ്ദം അത്രക്ക് ഇല്ല കേട്ടോ. അത്യാവശ്യത്തിനു മാസ്സ് & ഫിറ്റ് ആയ ബോഡി. പിന്നെ സിക്സ് പാക്ക് ഒന്നുമില്ല. ഒരു 4 പാക്ക് കാണും.അല്പം മുടിയും താടിയും ഒക്കെ വളർത്തിയിറ്റുണ്ട്.