വീട്ടിലുള്ള സമയം മിക്കപ്പോഴും മിന്നുവുമൊത്ത് അടിപിടിയാണ് പതിവ് , ഓരോന്ന് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടും, എന്നും ഞങ്ങള്ക് അമ്മയുടെ അടുത്തിന്ന് അടിയും വഴക്കും കേൾക്കൽ ഒരു പതിവായി, എന്തോ ‘അമ്മ ചീത്ത പറഞ്ഞാലേ ഞങ്ങളുടെ വഴക്ക് ഉം തല്ലും നിർത്താറുള്ളു,, എന്ത്ഒക്കെ ആണേലും എനിക്ക് ഒരുപാടിഷ്ട്ടാട്ടോ ന്റെ മാളൂനെ . ‘അമ്മ ഇപ്പോഴും അവളെയാ കൂടുതൽ ചീത്ത പറയാറ്.. എന്തോ അവളെ ചീത്ത പറയുന്നത് കേൾക്കുമ്പോ ന്റെ സാറെ….. ഒരു കുളിരാ… കാര്യം അവൾ ഡിഗ്രി രണ്ടാം വര്ഷം ആണേലും പിള്ളേരുടെ മനസ്സാ,,, മാത്രവുമല്ല പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലും.
അമ്മയും അച്ഛനും നല്ല ഫ്രണ്ട്‌ലി ആയിട്ടാ വീട്ടിൽ ഞങ്ങളോട് സംസാരിക്കാറുള്ളത് , എല്ലാത്തിനും നല്ല ഫ്രീഡം , എനിക്ക് പുറത്ത് പോവുന്നതിനോ , ട്രിപ്പ് പോവുന്നതിനോ അമ്മയോ അച്ഛനോ എന്നെ ഇതുവരെ മുടക്കീട്ടില്ല. എന്നുവെച്ചു അലമ്പൊ കുരുത്തക്കേടോ കാണിക്കാൻ പാടില്ലെന്ന് പറഞ് വാണിംഗ് തന്നിട്ടേ ഞങ്ങളെ പുറത്ത് പറഞ്ഞയക്കു. ഞങ്ങളുടെ സന്തോഷമാണ് അവര്ക് വലുതെന്ന് അമ്മേം അച്ഛനും എപ്പോഴും പറയും ,
അങ്ങിനെ നല്ല സന്തോഷവും സമാധാനവും ഒക്കെ ആയി നല്ല രീതിയിൽ ലൈഫ് ഒക്കെ ഇങ്ങിനെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുവാർന്ന്.
ഒരുദിവസം ഞാൻ ഭക്ഷണമൊക്കെ കഴിച്ചു ലിവിങ് റൂമിൽ ഇരുന്ന് മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുമ്പോ അച്ഛൻ ആരോടോ വളരെ സന്തോഷത്തിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട് , ഞാൻ അത് അത്ര കാര്യമാക്കിയില്ല , കുറച്ച കഴിഞ്ഞു ഞാൻ എന്റെ റൂമിലേക്കു തിരികെ പോയി.
മൊബൈൽ ചാർജിനു വെച്ചിട്ട് ബാത്‌റൂമിൽ ഒക്കെ ഒന്ന് പോയി തിരിച്ചു കട്ടിലിലേക് കിടന്നു, എന്നും കിടക്കാൻ ഒരുപാട് ലേറ്റ് ആവാറുണ്ട്, വേറെ പ്രത്ത്യേകിച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് ലേറ്റ് ആയി ആണ് എഴുനേൽക്കാറ്. വീണ്ടും ഞാൻ ഫോൺ എടുത്ത് ചുമ്മാ ഇങ്ങിനെ ഇൻസ്റ്റായും വഹട്സപ്പും ഫേസ്ബുക് ഒക്കെ നോക്കിക്കൊണ്ടിരിക്കുവാർന്ന്, അല്പ്പം കഴിഞ്ഞു എനിക്ക് ഒരു വോയിസ്മെസ്സേജ് വന്നു വാട്സാപ്പിൽ നിന്ന്, അയച്ചത് ഷോപ്പിൽ വർക്ക് ചെയ്യുന്ന ആന്റണി ചേട്ടൻ ആയിരുന്നു,
ചേട്ടൻ :- മോനെ ദീപു ഞാൻ ഒരു കാര്യം പറയാൻ വേണ്ടി മെസ്സേജ് അയക്കുകയാ, മോനെ എനിക്ക് കുറച്ചു കാശിനു അത്യാവശ്യം ഉണ്ടായിരുന്നു , ഞാൻ മോന്റെ ചെറിയച്ചനോട് ചോദിച്ചായിരുന്നു, ഇപ്പോ ഉണ്ടാവില്ലെന്ന ചെറിയച്ഛൻ പറഞ്ഞത് , അച്ഛനോട് ചോദിക്കാൻ ഒരു മടി, മോന് ബുദ്ധിമുട്ടാവില്ലൻകിൽ എനിക്ക് അമ്പതിനായിരം രൂപ തരാൻ കഴിയുമോ? 15 ദിവസത്തിനുള്ളിൽ മോന് ഞാൻ അത് തിരിച്ചു തന്നോളാം.