ഞാൻ ആദിയേട്ടന് ഒരു തമ്പ്സ്-അപ്പ് കാണിച്ച് തിരിച്ച് നടന്നു .. തിരിയുന്നതിനിടെ സുരേഷിനെ നോക്കി ഒന്ന് നന്നായി പുച്ഛിക്കാൻ മറന്നില്ല .. അയാൾ ആണെങ്കിൽ എന്നെ ഇപ്പോ തിന്ന് കളയും എന്ന പോലെ നോക്കുന്നുണ്ട് ..
.
കാറിൽ കയറാൻ തുടങ്ങുമ്പോൾ കണ്ടു ഉമയും അമ്മുവും ഭയങ്കര ചർച്ച .. ഞാൻ കയറിയപ്പോൾ അവർ നിർത്തി ..
“എന്തായി ചേട്ടാ .. ?“ ഉമ സംശയവും ഭീതിയും കലർന്ന രീതിയിൽ ചോദിച്ചു ..
ഞാൻ ഉമയെ നോക്കി അത് കഴിഞ്ഞ് തിരിഞ്ഞ് അമ്മുവിനെ നോക്കി ..
“അയാൾ ആണ് അല്ലേ തന്റെ ex ഭർത്താവ് .. “
ഞാൻ ചോദിച്ചത് കേട്ട് അമ്മു കണ്ണ് മിഴിച്ച് എന്നെ ‘ഇവന് ഇത് എങ്ങനെ മനസ്സിലായി ‘ എന്ന രീതിയിൽ നോക്കി ..
“എനിക്ക് എങ്ങനെ മനസ്സിലായി എന്നായിരിക്കും ചിന്തിക്കുന്നത് .. “
അമ്മു അതിന് യന്ത്രികമായി ‘അതേ‘ എന്ന രീതിയിൽ തല ഇളക്കി ..
“ജസ്റ്റ് കോമൺസെൻസ് ..”
അതും പറഞ്ഞ് തിരിഞ്ഞ് ഞാൻ വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തു ..
“ചേട്ടൻ മെമ്മറിസ് കളിക്കാതെ കാര്യം പറ .. എന്താ ണ്ടായെ ..?”
ചോദിച്ച ഉമയെ നോക്കി ഞാൻ കണ്ണിറുക്കി എന്നിട്ട് തിരിഞ്ഞ് ആദിയേട്ടാന് ഒരു സലാം പറഞ്ഞ് അവരെ കടന്ന് കുതിച്ചു ..
“ദേ ഏട്ടാന്ന് വിളിച്ച നാവ് കൊണ്ട് എന്നെ വേറെ ഒന്നും വിളിപ്പിക്കരുത് .. മര്യാദക്ക് പറഞ്ഞോ ..”
ഉമ എന്റെ കയ്യിൽ നുള്ളി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു ..
“പറഞ്ഞിലേല് നീ എന്ത് ചെയ്യുമെടി കുരുട്ടടക്കെ ..?”
“ആഹാ .. അത്രയ്ക്ക് ആയോ .. എടാ .. കാട്ട്കോഴി .. നീ പറഞ്ഞിലേല് നിന്റെ എല്ലാ വീരസൂര പരാക്രമണങ്ങളും ഇവിടെ പാട്ടാകും ..”
ഞെട്ടി .. ഞെട്ടി .. ഞാൻ ഞെട്ടി ..
‘ഈ പൂറിമോളെകൊണ്ട് ഞാൻ തോറ്റ് ..’
ഞാൻ മനസ്സിൽ അവളെ നന്നായി സ്മരിച്ച് കൊണ്ട് തിരിഞ്ഞ് അവളെ നോക്കി നന്നായി ഇളിച്ചു ..