“”ഈ ദോഷങ്ങളുമായി പെണ്ണും കെട്ടാൻ പോയാൽ നമ്മുടെ കുടുംബത്തിൽ ഇനിയും ഒരു മരണം സുനിശ്ചിതം,””
“”അതൊക്കെ, ഓരോ അന്ത വിശ്വാസങ്ങളല്ലേ…. ചേട്ടായി. ക്രിസ്ത്യാനികൾക്ക് എന്തോന്ന് ജാതകം…!!””
“”ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങളുടെ അമ്മച്ചി, പണ്ടത്തെ ലക്ഷ്മി നായർ ആയിരുന്നല്ലോ… , ഒരു സുപ്രഭാദത്തിൽ തെരേസ ആയത് കൊണ്ട് ഉള്ളിലുള്ള വിശ്വാസവും അന്തവിശ്വാസവും വിട്ടുപോകുവോ…??””
“”അതുകൊണ്ടാണ് പറഞ്ഞത് നിന്റെ കാര്യം നല്ലത് പോലെ കഴിഞ്ഞാൽ പിന്നെ എനിക്ക് സമയം പോലെ കല്യാണം വേണോ വേണ്ടയോ എന്ന് ആലോചിക്കാം.””
“”അനുജത്തി വീട്ടിൽ പുര നിറഞ്ഞു നിൽക്കുമ്പോ, അവൻ പെണ്ണും കെട്ടി അവളെയും കൊണ്ട് കടന്നു കളഞ്ഞു… സുഖമായി ജീവിക്കുന്നു എന്ന് നാട്ടാര് പരദൂഷണം പറഞ്ഞ് നടക്കും.””
“”എന്നാ പിന്നെ… എന്നെ കെട്ടിക്കോ…””
“”ങേ… എന്ത്… നീ എന്താ പറഞ്ഞെ…???””
“”എന്നെ കെട്ടിക്കോന്ന്…!!!””
“”എടീ… ദീപു…??””
“”മ്മ്മ്… എന്നെ കെട്ടാൻ കൊള്ളില്ലന്നുണ്ടോ…?? ഞാൻ കാര്യവായിട്ട് പറഞ്ഞതാ…!!””
“”അത്…. പക്ഷെ…!!””
“”മ്മ്… ഞാൻ, ആദ്യം ഒന്ന് കെട്ടിയതു കൊണ്ടാണോ..?? അതോ എന്നെ വേറെ ഒരുത്തൻ ഉപയോഗിച്ചു കഴിഞ്ഞത് കൊണ്ടോ…??””
എയ്… ദീപു… എന്തൊക്കെയാ നീ ഈ പറയുന്നത്… എഴുതാപ്പുറം വായ്ക്കരുത് കേട്ടോ… ഞാൻ ആ ഉദ്ദേശത്തിൽ പറഞ്ഞതല്ല…!””
“”ഞാൻ ഒരു ചൊവ്വ ദോഷക്കാരിയാണല്ലോ അത് ഉദ്ദേശിച്ചാ ഞാനും ചോദിച്ചേ..”” അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
“”എടീ… മണ്ടൂസേ… സ്വന്തം പെങ്ങളെ ആരെങ്കിലും കെട്ടുമോ…???””
“”സ്വന്തം പെങ്ങളാണോ, അല്ലയോന്ന് നിങ്ങൾക്കറിയാല്ലോ… പിന്നെന്താ…??
“”നാട്ടാരുടെ കണ്ണിൽ നീ എന്റെ പെങ്ങളാണ്… അപ്പൊ അങ്ങനെ കെട്ടിയാൽ നാട്ടാര് വേറെ വല്ലതും പറഞ്ഞുണ്ടാക്കും…!!””
“”നാട്ടാരോട് പോവാൻ പറ… അവരൊന്നുമല്ലല്ലോ എനിക്ക് നേരാനേരം അന്നം കൊണ്ടുത്തരുന്നത്…!?””
“”എന്നെ കെട്ടിയാൽ എന്താ പ്രശ്നം…””
“”നാട്ടുകാരുടെയും, കുടുംബക്കാരുടെയും മുന്നിൽ എങ്ങനെ ജീവിക്കും??””
“”അവരാണോ എനിക്ക് മാസാമാസം ചിലവിന് കൊണ്ടു തരുന്നത്…??
ഒക്കെ പോട്ടെ… ഞാൻ അവിടെ ഒറ്റപ്പെട്ടപ്പോൾ, ദീനമായി കിടന്നപ്പോ, എനിക്ക് കൂട്ടായി, നാട്ടാരോ, കുടുംബക്കാരോ ആരെങ്കിലും ഒരാളെങ്കിലും തിരിഞ്ഞു നോക്കിയോ..??””
“”എന്നാലും അവരുടെയൊക്കെ മുന്നിൽ നമ്മൾ ഭാര്യമാഭർത്താക്കന്മാർ എന്നൊക്ക പറയുമ്പോ..!!”” ഞാൻ അതിന്റെ ആശങ്ക പ്രകടിപ്പിച്ചു.