ഞങ്ങൾ രണ്ടാളും തലയാട്ടി.അപ്പോഴേക്കും സുധചേച്ചി സ്കോഷുമായി വന്നു.
സുധ : അജു നിന്റെ പനിയൊക്കെ മാറിയോ
ഞാൻ രതീഷിനെ ഒന്നു കലിപ്പിച്ചു നോക്കി.അവൻ കണ്ണുകൊണ്ട് ഞാൻ പറഞ്ഞട്ടില്ലെന്ന് ആഗ്യം കാണിച്ചു
ഞാൻ : മാറി ആന്റി
സ്കോഷ് കുടിച്ചുകൊണ്ടിരിക്കുന്ന സമയം
സന്ദീപ് : വാടാ റൂമിൽ പോവാം.അച്ഛൻ നിങ്ങൾക്ക് കുറച്ചു സാധങ്ങൾ തന്നട്ടുണ്ട് സന്തോഷ് : ആ നിങ്ങളങ്ങോട്ട് ചെല്ല്.
ഞങ്ങൾ ഗ്ലാസ്സുമായി മുകളിലെ അവന്റെ റൂമിലേക്ക് പോയി.മുകളിൽ ചെന്നതും കമ്പ്യൂട്ടർ കണ്ടു.
രതീഷ് : ഇതാണല്ലേ നിന്റെ കമ്പ്യൂട്ടർ കൊള്ളാലോ സന്ദീപ് : ഓ ഇപ്പോഴാ എന്റെ ആയത് ഇത്രേം നാള് അവളുടെ മുറിയിലായിരുന്നു ഞാൻ : അതെന്താ സന്ധ്യചേച്ചി വേറെ മേടിച്ചോ സന്ദീപ് : അച്ഛൻ ഒരു ലാപ്ടോപ് കൊണ്ടന്നു കൊടുത്തിട്ടുണ്ട് ഓഹ് ഇനി അതിന്റെ അഹങ്കാരം കാണേണ്ടി വരും. രതീഷ് : നിന്റെയൊക്കെ ഒരു ഭാഗ്യം ഞാൻ : അല്ല നിനക്കൊന്നും തന്നില്ലേ ?
സന്ദീപ് അലമാരയിൽ നിന്നും ഒരു ബോക്സ് എടുത്തു തുറന്നു
ഞാൻ : ടച്ച് ഫോണാ! രതീഷ് : അടിപൊളി
സന്ദീപ് വേറെ രണ്ട് കവർ എടുത്ത് ഞങ്ങൾക്ക് രണ്ടുപേർക്കും തന്നു.വേഗം സ്കോഷ് ഒറ്റവലിക്ക് കുടിച്ച് കവറുമേടിച്ചു തുറന്നു.കുറേ ചോക്ലേറ്റും രണ്ട് അത്തറും.പിന്നെ സന്ദീപ് ഒരു വാച്ച് എനിക്ക് തന്നു.
സന്ദീപ് : അച്ഛൻ എനിക്ക് തന്നതാ നീ വെച്ചോ രതീഷ് : അപ്പൊ എനിക്കാ സന്ദീപ് : നിനക്കെന്തിനാ നിനക്ക് സമയം നോക്കാനറിയോ
എന്നും പറഞ്ഞപ്പോ ഞങ്ങള് രണ്ടുപേരും ചിരിച്ചു
രതീഷ് : ഓ അപ്പൊ ഞാൻ മൂന്നാംകുടിയാ
രതീഷ് സങ്കടം കാണിച്ചിരുന്നു.സന്ദീപ് ഒരു കൂളിംഗ് ഗ്ലാസ് അവനെടുത്തു കൊടുത്തു.വേഗം അത് മേടിച്ചു മുഖത്തു വെച്ചു
രതീഷ് : ആ ഇപ്പൊ കളറായി. ഞാൻ : ആ ഇനി പാടത്തു വെക്കാം രതീഷ് : പോടാ.. ഞാൻ : അല്ലടാ ആ സ്കൂട്ടി ആരുടെയാ ? സന്ദീപ് : അത് നിന്നെ പൊക്കാൻ ഒരാളു വന്നട്ടുണ്ട് ആ ആളിന്റെയാ രതീഷ് : അതാര് ? സന്ദീപ് : വാ കാണിച്ചു തരാം