ബംഗ്ലാവിലെ പെണ്ണുങ്ങള്‍ [Reloaded] [Master]

Posted by

“നിങ്ങള് വല്ലോം കഴിച്ചോ” മറിയാമ്മച്ചേടത്തി ചോദിച്ചു.

“ഇല്ല..ഇവിടെ വന്നു കഴിക്കാം എന്ന് കരുതി”

“എന്നാ ഇരി..”

അമ്മയും എന്റെ സമീപം വേറൊരു കസേരയില്‍ ഇരുന്നു. ചേടത്തി ഇഡ്ഡലിയും സാമ്പാറും വിളമ്പി. ഒപ്പം പുഴുങ്ങിയ നേന്ത്രപ്പഴവും മുട്ടയും ഉണ്ടായിരുന്നു. നല്ല മൃദുവായ സ്വാദുള്ള ഇഡ്ഡലിയും സാമ്പാറും എനിക്ക് നന്നേ പിടിച്ചു. പത്തു പന്ത്രണ്ട് എണ്ണം ഞാന്‍ സുഖമായി കഴിച്ചു.

“ആണ്‍കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം തിന്നാന്‍..ആ മുട്ടേം പഴോം കൂടി തിന്നു മോനെ” എന്റെ ആഹാരം കഴിക്കല്‍ കണ്ടു സന്തോഷമായ മറിയാമ്മ ചേടത്തി പറഞ്ഞു. ഞാന്‍ രണ്ടു മുട്ടകളും ഒരു നേന്ത്രപ്പഴവും കൂടി കഴിച്ചു.

“മൊതലാളീം കെട്ട്യോളും ഇവിടില്ല. രണ്ടും കൂടി ദുബായ്ക്ക് പോയിരിക്കുവാ..അടുത്ത ആഴ്ച്ചേ വരൂ..” തള്ള ഞങ്ങള്‍ക്ക് ചായ പകര്‍ന്നു കൊണ്ട് പറഞ്ഞു.

“സണ്ണിക്കുഞ്ഞ് ഉണ്ടോ?” അമ്മ ചോദിച്ചു.

“ഇല്ല..അവനും പുറത്താണ്..ബാക്കി എല്ലാം ഇവിടെത്തന്നെ ഉണ്ട്..”

“ങാ..നിനക്ക് കിട്ടാനുള്ള പണം മുതലാളി തിരികെ വരുമ്പോള്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്..അത്യാവശ്യം വല്ലോം ഉണ്ടേല്‍ നിഷക്കൊച്ചിനോട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു”

“സാരമില്ല ചേടത്തി..മുതലാളി വരുമ്പോള്‍ മതി..ശമ്പളം നേരത്തെ തന്നെ തന്നിരുന്നു…”

ഞാന്‍ ആഹാരം കഴിച്ചിട്ടു കൈ കഴുകി പുറത്തിറങ്ങി. അമ്മ എന്നോടും തള്ളയോടും യാത്ര പറഞ്ഞു പോയി.

നിറഞ്ഞ വയര്‍ തടവി ഞാന്‍ വിശാലമായ പറമ്പിലേക്ക് നോക്കി. ഒട്ടുമിക്ക കൃഷികളും അവിടെയുണ്ട്. പച്ചക്കറികള്‍, മീന്‍കുളം, കോഴി, താറാവ് തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട മിക്ക ആഹാര സാധനങ്ങളും അവിടെ കൃഷി ചെയ്യുന്നുണ്ടായിരുന്നു. തെങ്ങുകളില്‍ കുലകുലയായി കിടക്കുന്ന തേങ്ങകള്‍ കാണാന്‍ നല്ല ഭംഗി തോന്നി. ധാരാളം കിളികള്‍ അവിടുത്തെ ഫല വൃക്ഷങ്ങളില്‍ വന്നിരുന്നു കലപില കൂട്ടുന്നുണ്ടായിരുന്നു.

പറമ്പിന്റെ കിഴക്കായി മരത്തിന്റെ ചില്ലകള്‍ വെട്ടുന്ന പാക്കരന്‍ ചേട്ടനെ ഞാന്‍ കണ്ടു. മെല്ലെ ഞാന്‍ അങ്ങോട്ട്‌ ചെന്നു.

“ചേട്ടോ..സുഖമാണോ” ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“സുഖിക്കാന്‍ പോകുന്നത് നീ അല്യോ..ഇവിടെ വെയിലത്ത്‌ കിടന്നു മെടയുന്ന എനിക്ക് ഇനി എന്തോ സുഖം കിട്ടാനാടാ…”

“അതെന്താ ചേട്ടാ ആക്കി ഒരു സംസാരം..”

“നിനക്ക് അകത്തെ പണി അല്യോ..അതിന്റെ ഒരു സുഖം ഓര്‍ത്ത് പറഞ്ഞതാടാ..” അയാളുടെ മുഖത്തെ വികടഭാവം ഞാന്‍ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *