പേഴ്‌സണൽ കേസ് [Danmee]

Posted by

 

മാധ്യമപ്രവർത്തകരുടെ  ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ നിത്യ മുന്നോട്ട് നടന്നു. നിത്യക്ക് വഴി ഒരുക്കികൊണ്ട് ജയനും.

 

നിത്യ  വില്ലേജ് ഓഫീസിൽ കയറുമ്പോൾ   വില്ലേജ് ഓഫീസറുടെ ബോഡി അയാളുടെ കസേരയിൽ തുന്നിപിടിപ്പിച്ച നിലയിൽ ആയിരുന്നു. അവൾ  ആ മുറി  മൊത്തം ഒന്ന് കണ്ണോടിച്ചു.  എന്തോ മനസിലായത് പോലെ  അവൾ ഒന്ന് ചിരിച്ചു എന്നിട്ട് ഒരു പൊലീസുകാരനോട് ചോദിച്ചു.

 

” ഇയാളുടെ  വീട് എവിടെ  ആണ്‌ ”

 

” ഇവിടെന്ന് ഒരു  അഞ്ചു കിലോമീറ്റർ ഉണ്ട് മേഡം  ”

 

നിത്യ  വില്ലേജ് ഓഫീസാറുടെ  വീട്ടിൽ തെളിവെടുപ്പ് നടത്തുമ്പോൾ. അവളുടെ  ഫോൺ  റിങ് ചെയ്‌തു.

 

” ഹലോ”

 

” യെസ്  സർ   ”

 

” ഞാൻ  ഉടനെ  വരാം  സർ ”

 

കൾ കട്ട്‌ ചെയ്‌തു  നിത്യ  അവിടെനിന്നും  പുറത്ത് ഇറങ്ങി.

 

” ജയ  കമ്മിഷ്ണർ ഓഫീസിലേക്ക്  വീടു ”

 

ജയൻ  വണ്ടി മുന്നോട്ട് എടുത്തു.

 

നിത്യ കമ്മീഷണർ ഓഫീസിൽ എത്തുമ്പോൾ കമ്മീഷണർ ആകെ ദേഷ്യത്തിൽ ആയിരുന്നു.

 

” നിത്യ   എനിക്ക്  മുകളിൽ നിന്ന് നല്ല പ്രെഷർ ഉണ്ട്‌…..  ഒരാഴ്ചക്ക് മുൻപ് കില്ലറിനെ കണ്ട് പിടിച്ചില്ലെങ്കിൽ  കേസ്  സി.ബി.ഐക്ക്  കൈമാറേണ്ടി വരും ”

 

Leave a Reply

Your email address will not be published. Required fields are marked *