നിത്യ അവൾ കഴിഞ്ഞ മാസങ്ങളിൽ സഞ്ചരിച്ച വഴികളിലൂടെ വീണ്ടും സഞ്ചരിച്ചു. ഇതിനിടക്ക് അവർ മൂന്ന് പേരുടെയും ഡി എൻ എ സാമ്പിൾ സംഘടിപ്പിക്കാൻ ശ്രെമിച്ചു.
ഡിംഗ് ഡോങ്
ഡിംഗ് ഡോങ്
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് നിത്യ ഉറക്കം ഉണർന്നത്. അവൾ മുഖം കഴുകി വന്ന് വാതിൽ തുറന്നു. പുറത്ത് ജയൻ ആയിരുന്നു.
” ഗുഡ് മോർണിംഗ് മേഡം ………… ഫോൺ ഓഫ് ആണോ ഞാൻ ഒരുപാട് വിളിച്ചു “
” അഹ് ഇന്നലെ ഒരുപാട് ലേറ്റ് ആയ വന്നത് ഓഫ് ആയി കാണും “
” എന്തായി മേഡം “
” എനിക്ക് സംശയം ഉള്ളവരുടെ ഡി.എൻ.എ സാമ്പിൾ എടുത്ത് ടെസ്റ്റ്‌ന് അയച്ചിട്ടുണ്ട് റിപ്പോർട്ട് വരട്ടെ “
“മ്മ് …… പിന്നെ മേഡം ഞാൻ വന്നത്….. കമ്മീഷ്ണർ വിളിച്ചിട്ടുണ്ടായിരുന്നു…. മേഡത്തിനെ ഓഫീസിലോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് “
” മ്മ് ജയൻ വണ്ടി റെഡി ആക്കി നിർത്തിക്കോ ഞാൻ ധാ വരുന്നു”
ജയനോട് പറഞ്ഞ ശേഷം നിത്യ അകത്തേക്ക് പോയി റെഡി ആയി. കുളി കഴിഞ്ഞ് അവളുടെ ഇഷ്ട്ട വേഷമായ ജിൻസും ഷർട്ടും എടുത്തു ബെഡിൽ ഇട്ടു. പക്ഷെ ജിൻസ് വലിച്ചു കയറ്റി കഴിഞ്ഞാണ് തന്റെ വയറിന്റെ വളർച്ച അവൾ ശ്രെദ്ധിച്ചത്. അവൾ ബെൽറ്റ് ഒരു ഹോൾ തഴ്ത്തി സെറ്റ് ചെയ്യാൻ നോക്കി . പക്ഷെ അവളുടെ വയറിനുള്ളിലെ ജീവന്റെ തുടിപ്പ് അവൾക്ക് അറിയാൻ സാധിച്ചു. അവൾ അവളുടെ വയറിൽ ഒന്ന് തടവിയ ശേഷം . പാന്റ് ഊരി മറ്റി. കഴിഞ്ഞ വർഷം ഓണാഘോഷത്തിന്റെ ഭാഗമായി അവൾ ഒരു സ്കൂളിൽ പോയിരുന്നു അന്ന് ഉടുത്ത സെറ്റ് സാരി അവളുടെ ശ്രെദ്ധയിൽ പെട്ടു വേറെ ഡ്രസ്സ് ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ അത് എടുത്തു അണിഞ്ഞു.
പുറത്തേക്ക് വന്ന നിത്യയെ വാ പൊളിച്ചു നോക്കി നിൽക്കുകയാണ് ജയൻ .
” വണ്ടി എടുക്കു ജയ “
നിത്യ കറിൽ കേറി ഡോർ അടച്ചപ്പോൾ ആണ് ജയൻ മായാലോകത്തു നിന്നും തിരിച്ചു വന്നത്.
കമ്മീഷ്ണർ ഓഫീസിൽ ഉള്ളവരും അവളെ വാ പൊളിച്ചു നോക്കി നിന്നു.
കമ്മീഷ്ണർ ഓഫീസിനുള്ളിൽ സാജനും വേണുഗോപാലും ജോഷിയും ഉണ്ടായിരുന്നു. അവരെ കണ്ടതും അവളുടെ മുഖം മറി അവൾ അത് പുറത്ത് കാണിക്കാതെ കമ്മീഷണർക്ക് മുൻപിൽ ചെന്നു സല്യൂട് അടിച്ചു.
” നിത്യ നമ്മുടെ കയ്യിൽ പ്രതി ഉണ്ട്…. പക്ഷെ അയാൾ ആണ് ഈ കൊലകൾ എല്ലാം ചെയ്‍തത് എന്ന് തെളിയിക്കാൻ തക്ക തെളിവ് ഒന്നും കിട്ടിയിട്ടില്ല…. അയാളെ ചോദ്യം ചെയ്തിട്ട് വലിയ കാര്യം ഒന്നും ഉണ്ടായില്ല…. ഈ അവസ്ഥയിൽ ഈ കേസ് ക്ലോസ് ചെയ്യാൻ സാധിക്കില്ല “
” സാർ മറ്റ് വിക്ടിംസിന്റെ ബന്ധുക്കൾ പ്രതിയെ മുൻപ് കണ്ടിട്ടുണ്ടോ എന്ന് അനേഷിക്കണം…… കൊലപാതകങ്ങൾക്ക് മുൻപ് അവരുടെ തെറ്റ് തിരുത്താൻ അയാൾ അവസരം കൊടുത്തിരുന്നല്ലോ….. ബ്ലാക്ക് മൈലിങ് നടത്തുന്ന സമയത്ത് അവരെ നിരന്തരം ബന്ധ പെടണമല്ലോ…… രവികുമാറിനെ എന്ത് പറഞ്ഞാണ് അയാൾ ബ്ലാക്‌മെയ്ൽ ചെയ്തിരുന്നത്? “