വീട്ടിലേക്കു കടുവ വിശേഷങ്ങൾ എല്ലാം വിളിച്ചു പറഞ്ഞിരുന്നു, അച്ഛനും അങ്കിലും കുറച്ചു ഉപദേശങ്ങൾ ഒക്കെ തന്നെങ്കിലും അപ്പൂപ്പൻ കൊച്ചി രാജാവിലെ ജഗതിയുടെ റോൾ ആയിരുന്നു അപ്പൂപ്പൻ പഴയ കാല യുദ്ധമുറകൾ കൂടെ പഠിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു
ക്ലാസ്സിലും കോളേജിലും പിന്നെ ഞങ്ങൾ അത്യാവശ്യം ഫേമസ് ആയി.. കുറെ ചരക്കുകൾ ക്ലാസ്സിൽ ഉണ്ടെങ്കിലും എലി തന്നെ ആയിരുന്നു ക്വീൻ… എന്റെ കാര്യം പറയണ്ടല്ലോ
പക്ഷെ ഒറ്റ ഒരെണ്ണത്തിനെ പോലും എലി എന്റെ അടുത്തേക്ക് പഠിപ്പിച്ചില്ല.. ഇടയ്ക്കു ഒന്ന് രണ്ടു തവണ റോബിന്റെ ഗ്യാങ്ങുമായി ഏറ്റു മുട്ടലിന്റെ വക്ക് വരെ എത്തിയെങ്കിലും ചീറ്റി പോയി… കടുവയുടെ സപ്പോർട്ടിൽ ഞങ്ങൾ ഒരു പരിസ്ഥിതി ക്ലബ് രൂപീകരിച്ചു.. അതിന്റെ മുന്നോടി ആയി റോബിന്റെയും കൂട്ടരുടെയും സാമ്രാജ്യം ഞങ്ങൾ വെട്ടി തെളിച്ചു.. അവിടെ പൂ ചെടികളും, പച്ച കറികളും നട്ടു, അവിടം ഞങ്ങൾ വേലി കെട്ടി ഒരു ബോർഡും വച്ചു “ഏദൻ തോട്ടം ” ആദ്യം ഞങ്ങൾ ഒരു ഇരുപതു പേരായിരുന്നു ഉണ്ടായിരുന്നത് ഞങ്ങൾ നാലു പേരടങ്ങുന്ന 5 ഗ്രൂപ്പുകൾ ആയി തരം തിരിഞ്ഞു, ഓരോ ഗ്രൂപ്പും ഓരോ ആഴ്ചയും ഏദൻതോട്ടം പരിപാലിക്കണം, കടുവ ഞങ്ങൾക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു തന്നു, വെള്ളം നനക്കാൻ മോട്ടോർ, വളങ്ങൾ എല്ലാം കടുവ തന്നെ മുൻകൈ എടുത്തു ചെയ്തു തന്നു…
സത്യം പറഞ്ഞാൽ പതുക്കെ പതുക്കെ ഞങ്ങൾ അവിടം ശരിക്കും ഒരു ഏദൻതോട്ടം ആക്കി മാറ്റി കഴിഞ്ഞിരുന്നു, പലരും മാവിൻ തൈകളും പ്ലാവിൻ തൈകളും എന്ന് വേണ്ട എല്ലാ തരത്തിലുള്ള മരങ്ങളും എത്തി തുടങ്ങി.. പതുക്കെ ഏദൻതോട്ടം ക്യാമ്പസ്സിൽ ഫേമസ് ആയി സ്റ്റുഡന്റസ് കൂടുതൽ വന്നു തുടങ്ങി.ആദ്യം ഒക്കെ നല്ല ബുദ്ധിമുട്ടു തന്നെ ആയിരുന്നു , പക്ഷെ പിന്നീട് ഞങ്ങൾ അത് ആസ്വദിച്ച് തുടങ്ങി .. ക്യാംപസ് ശുദ്ധീകരിക്കുന്നതിനും റോബിനും ഗാങിനും ഒരു പണി എന്ന നിലയിലും ആണ് ഞങ്ങൾ ഈ പരിപാടി തുടങ്ങിയത് എങ്കിലും എല്ലാ സ്റുഡന്റ്സിന്റെയും പിന്തുണയും സഹകരണവും ഞങ്ങൾക്ക് ലഭിച്ചു . റോബിൻറെയും കൂട്ടരുടെയും എതിർ പാർട്ടിക്കാരായ SFK യുടെ പിന്തുണ കൂടെ കിട്ടിയതോടെ ഞങ്ങൾ ശരിക്കും പണി തുടങ്ങി , രതീഷേട്ടൻ ആയിരുന്നു SFK യുടെ നേതാവ് , ഒരു പാട് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ആളായിരുന്നു , കയ്യിൽ ക്യാഷ് ഉണ്ടായിട്ടൊന്നും അല്ല , പിരിവെടുത്താണ് നടത്തുന്നത് , നമ്മൾ അതിനെ ബക്കറ്റ് പിരിവു എന്നൊക്കെ പറയും എന്തൊക്കെ പറഞ്ഞാലും വിശക്കുന്നവനു ഒരു പൊതി ചോറ് കൊടുക്കുന്നത് വലിയ ഒരു കാര്യം തന്നെ ആണ്