” വരാം”
” എന്നാ രാവിലെ പത്തു മണിക്ക് വന്നേക്കാം ……പിന്നെ ഈ നമ്പറിൽ വിളിക്കരുതട്ടോ ഉമ്മാന്റെ ഫോണാ ”
എന്നിലാകെ ആശയകുഴപ്പം …..
സനയും ജാസ്മിനും രണ്ടുപേരേം എന്നിക്ക് ഇഷ്ടമാണ് എന്നാൽ സനയുമായ് കൂടുതൽ ബന്ധം വന്നു എങ്കിലും ജാസ്മിനോട് ഒരു പ്രത്യേക താൽപര്യം ഉള്ളിൽ ഉണ്ടുതാനും
ഞാൻ സനയെ വിളിച്ചു. അവൾ
ചിരിയോടെ എന്നോട് പറഞ്ഞു
” അവൾ എന്നെ വിളിച്ച് നിന്റെ നംബർ ചോദിച്ചപ്പോ തന്നെ എനിക്ക് തോന്നിമോനെ അവൾക്ക് നിന്നെ കാണാതിരിക്കാൻ വയ്യെന്ന്”
” ഡീ അപ്പോ നിനക്ക് കുഴപ്പമില്ലെ”
“എനിക്കെന്ത് കുഴപ്പം നമ്മൾ ഫ്രെണ്ടല്ലേടാ അതിനു മാറ്റം വരാതിരുന്നാ മതി നിങ്ങള്
പ്രേമിച്ചോ ” എനിക്ക് സനയെ ശരിക്കും മനസ്സിലാകുന്നില്ല സാധാരണ ഞാൻ കരുതിയിരുന്ന പെൺകുട്ടികളിൽ നിന്നെല്ലാം വളരെ വെത്യസ്തമായിരുന്നു സനയുടെ രീതികളും പെരുമാറ്റവും
അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നാളെ സംഭവിക്കാൻ പോകുന്നതെന്താവും എന്നതു മാത്രമായിരുന്നു ചിന്ത മാമൻ പോയത് എനിക്ക് കുറേ നേട്ടങ്ങൾ ഉണ്ടാക്കി അതിൽ ഒന്ന് എനിക്കീ മുറി കിട്ടി, പിന്നെ മാമന്റെ ബൈക്ക്
നാളെ അതിൽ പോകാനാണ് പ്ലാൻ
അച്ഛച്ചൻ പാതി സമ്മതം മൂളി വച്ചിട്ടുണ്ട്. എന്റെ ഡ്രെവിങ്ങ് ഓക്കെയാണേലും ലൈസൻസാണ് പുള്ളിക്ക് പേടി. പിറ്റേന്ന് ഞാൻ സോപ്പിട്ട് ബൈക്കെടുത്തു അച്ഛച്ചൻ അഞ്ഞൂറു രൂപയും തന്നു . അതിന്
ഞാൻ ബേക്കറിയിൽ നിന്ന് കുറച്ച് പലഹാരങ്ങളും നാല് ഡയറി മിൽക്കും വാങ്ങി അപ്പോ സന വിളിച്ചു ” ഡാ നീ എത്താറായോ ഉമ്മ ഇറങ്ങാൻ നിൽക്കുവാ”
” ഞാൻ വന്നുകൊണ്ടിരിക്കുവാ പത്തു മിനിറ്റ്”
റൂട്ട് വലിയ ബുദ്ധിമുട്ടില്ലാതെ കൃത്യമായെത്തി റോഡരികിൽ തന്നെ വലിയ മതിലും ഗൈറ്റും ഉള്ള
ഒരു ഇരുനില വീടായിരുന്നു
കാർപോർച്ചിൽ ഒരു ചുമന്ന “Swift ” കാറും ഒരു “Yamaha Ray ” സ്കൂട്ടറുമുണ്ടായിരുന്നു സിറ്റൗട്ടിൽ സനയും ജാസ്മിനും നിറഞ്ഞ ചിരിയുമായ് നിൽകുന്നുണ്ട് ഞാൻ ബൈക്ക് പോർച്ചിൽ ഒതുക്കി വച്ച് കവറുമെടുത്ത് അകത്തേക്ക് കയറി
സനയുടെ ഉമ്മ അൽപ്പം തടിച്ചതെങ്കിലും സുന്ദരിയായിരുന്നു
സൈന സനയേക്കാൾ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു മുഖത്തിനു ചേരുന്ന ഒരു കണ്ണടയും
” ഹായ് വരുൺ സനയയെപ്പോഴും പറയും മോനെ കുറിച്ച് അതാ കണ്ടിട്ടു പോകാമെന്നു കരുതി ഞാൻനിന്നെ മോനകത്തേക്കിരിക് വെള്ളം എടുത്തു വച്ചിട്ടുണ്ട് ……