കുടുംബപുരാണം 7 [Killmonger]

Posted by

“ഒന്നും ഇല്ല മോനേ , ഒക്കെ ഓരോ വിഷമങ്ങൾ ആലോചിച്ചതാ ..”

“അഹ് .. ഈ വിഷമങ്ങൾ ഉണ്ടല്ലോ ചേച്ചി , ഇത് ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കരുത് , ആരോടെങ്കിലും പറയണം ..  ഇല്ലെങ്കില് ഉണ്ടല്ലോ അത് ഉള്ളിൽ കിടന്ന് വീർത്ത് വീർത്ത്  വലുതായി പൊട്ടും , അത് ചിലപ്പോള് നമുക്ക് താങ്ങാൻ പറ്റി എന്ന് വരില്ല .. അങ്ങനെ വരുമ്പോൾ ആണ് ആളുകൾ ആത്മഹത്യ ഒക്കെ ചെയ്യുന്നത് .. “

അത് കേട്ട് അവർ പേടിച്ചു ..

“അയ്യോ ആണോ .. ഞാൻ ഇതൊക്കെ ആരോട് പറയാനാ മോനേ ..”

“ഇപ്പോ ഇവിടെ ഞാൻ ഇല്ലേ .. എന്നോട് പറഞ്ഞോ .. “

അവർ അത് കേട്ട് ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി ..

“അത് മോനേ .. ഞാൻ എങ്ങനെയാ ?..”

അവർക്കു പറയാൻ ഒരു മടി പോലെ ..

“എനിക്ക് മനസ്സിൽ ആവും .. ചേച്ചിക്ക് എന്നെ വിശ്വാസ കുറവ് , സ്വാഭാവികം .. ബട്ട് .. എന്നെങ്കിലും ചേച്ചിക്ക് എന്നെ വിശ്വസിക്കാം എന്ന് തോന്നുമ്പോൾ എന്നോട് പറയാം , ഞാൻ നല്ലൊരു കേൾവിക്കാരൻ ആയിട്ട് കൂടെ ഉണ്ടാവും ..”

അത് പറഞ്ഞു ഞാൻ അവരുടെ തോളിൽ മെല്ലെ തട്ടി ..

കവല എത്തും വരെ ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല ..

കവലയിൽ ..

സൊസൈറ്റിയുടെ മുൻപിൽ ആരെയും കാണുന്നില്ല , സൊസൈറ്റി ആണേല് തുറന്നിട്ടും ഇല്ലായിരുന്നു ..

‘അല്ല ചേച്ചി , ഇതു തുറന്നിട്ടില്ലലോ , ഇവിടെ ആണേൽ ആരെയും കാണുന്നുമില്ല .. പാൽ എന്ത് ചെയ്യും “

അവർ എന്റെ കയ്യിൽ നിന്ന് പാത്രം വാങ്ങി ..

“ഈ സമയത്ത് സൊസൈറ്റി തുറക്കില്ല , തുറക്കാൻ ഒരു 6 മണി ആവും .. “

“എഹ് .? അത് വരെ എന്ത് ചെയ്യും ?”

“ഒന്നും ചെയ്യാൻ ഇല്ല , പാത്രം ഇവിടെ വെക്കും “

Leave a Reply

Your email address will not be published. Required fields are marked *