അത് കേട്ടപ്പോള്‍ അവരുടെ മുഖം സന്തോഷത്താൽ വിടര്‍ന്നു ..
“ആണോ ? സത്യം ?..”
“ആഹ്..ന്നെ “
“എന്നിട്ട് എന്താ എന്റെ കെട്ടിയവൻ എന്നെ നോക്കാത്തെ ? ..”
അവരുടെ വായയിൽ നിന്ന് അത് കേട്ടപ്പോള്‍ ഞാൻ ഞെട്ടി ..
“എഹ് ?”
അവരും പെട്ടെന്ന് ഞെട്ടി ..
“അയ്യോ , സോറി , ഞാൻ അറിയാതെ പറഞ്ഞുപോയത , മോൻ , അത് മറന്നു കള ..”
അവർ ഭയം നിറഞ്ഞ ഭാവത്തോടെ എന്നോട് പറഞ്ഞു ..
“അത് സാരം ഇല്ല ചേച്ചി .. ഡോണ്ട് വറി .. ചേച്ചി ഇത് എങ്ങോട്ട ?”
ഞാൻ അത് കാര്യം ആക്കി എടുക്കാത്തത് കണ്ട അവർ ഒന്ന് നിശ്വാസിച്ചു ..
‘ഒന്ന് സൊസൈറ്റി വരെ , ഈ പാൽ അവിടെ കൊണ്ട് കൊടുക്കണം .. “
“ആഹാ , പശു ഒക്കെ ഉണ്ടോ വീട്ടില്‍ ..”
“ഓഹ് .. രണ്ടെണ്ണം , പിന്നെ കുറച്ച് കോഴികളും .. ജീവികണ്ടെ മോനേ “
“ആഹ് .. അടിപൊളി .. ചേച്ചി ആ പാത്രം ഇങ്ങ് തന്നെ ഞാൻ പിടിക്കാം ..”
ഞാൻ അവരുടെ കയ്യിൽ നിന്ന് ആ പാൽ പാത്രം മേടിച്ചു .. അടപ്പുള്ള ഒരു വലിയ പാത്രം ആയിരുന്നു അത് .. നല്ല കനം ഉണ്ടായിരുന്നു അതിന് ..
‘അയ്യോ വേണ്ട മോനേ ഇങ്ങ് തരൂ .. മോൻ അതൊന്നും ചെയ്യണ്ട ..”
“അഹ് ,, അടങ്ങ് ചേച്ചി , പാത്രം ഞാൻ പിടിച്ച് എന്ന് വച്ചു ഇതിന്റെ മൂടി ഒന്നും ഊരി പൊരുല ..”
ഞാൻ പാത്രം പിടിച്ച് നടക്കാൻ തുടങ്ങി , അവർ എന്റെ ഓപ്പവും ..
“ചേച്ചിയുടെ ഭർത്താവ് എന്താ ചെയ്യുന്നെ ..?”
“കല്ല് പണിയ .. “
അവർ എന്റെ മുഖത്തേക്ക് നോക്കി വിഷാദ ഭാവത്തിൽ പറഞ്ഞു ..
“അയ്യോ എന്ത് പറ്റി ചേച്ചി .. മുഖം എന്താ വല്ലാതെ ..”