ഞാൻ പിന്നെ നേരെ ഇരുന്ന് വണ്ടി ഓടിക്കാൻ തുടങ്ങി .. മിഥു തിരഞ്ഞു ഇരുന്ന് അവരോട് വർത്തമാനം പറയാനും ..
ഒരു അര മുക്കാൽ മണിക്കൂർ കൊണ്ട് ടൌണിൽ എത്തി .. ആദ്യം ഞങ്ങൾ നേരെ അമ്മുവിന്റെ കാര്യം റെഡി ആക്കാൻ പോയി .. ഡോകുമെന്റിന്റെ കാര്യം വൈകീട്ടെ റെഡി ആവുളളു ..
സുമി ചേച്ചിയെ (സുബിൻ ൻടെ ചേച്ചി ) വിളിച്ച് നേരത്തെ കാര്യങ്ങള്‍ സംസാരിച്ചത് കൊണ്ട് അവിടത്തെ പണി വേഗം തീര്‍ന്നു .. പിന്നെ പോയി ലോൺ റെഡി ആക്കി .. എമൌണ്ട് അക്കൌണ്ടിലേക്ക് നാളെ ട്രാൻഫർ ആകും എന്ന് മാനേജര്‍ പറഞ്ഞു ..
ലോൺ ശെരി ആയതിന്റെ ചെലവില്‍ എല്ലാവരും കൂടെ ഒരു സിനിമാക്ക് കയറി ഉച്ചയ്ക്ക് ഒരൂ ഫുൾ മട്ടൻ മന്തി കഴിച്ച് ടൌൺ മുഴുവൻ ഒന്ന് കറങ്ങി ..
എഗ്രിമെന്റ് റെഡി ആയി എന്ന് വിളിച്ച് പറഞ്ഞപ്പോൾ അതും വാങ്ങി , തിരിച്ച് വരാൻ നേരം ബീച്ച് കാണാൻ പെണ്ണുങ്ങള്‍ക്ക് പൂതി തോന്നി .. എന്നാൽ ആ പൂതി തീർത്ത് കളയാം എന്ന് പറഞ്ഞ് നേരെ ബീച്ചിലേക്ക് വിട്ടു ..
മിഥു വും അതു വും കടലിൽ തിരകളോട് കൂടെ കളിച്ച് അവരുടെ ലോകത്ത് നിന്നു .. ഞാനും അമ്മുവും ഉമയും അവരുടെ ഇടയിൽ കട്ടുറുമ്പ് ആവണ്ട എന്ന് വച്ച് മാറി ഇരുന്ന് ഉപ്പിലിട്ട മാങ്ങയും , പൈൻആപ്പിളും , നെല്ലിക്കയും , പാപ്പായയും , കാരറ്റും തിന്നു വയറ് കേടാക്കി ..
ഒരു 6 / 6:30 ഒക്കെ ആയപ്പോൾ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു .. മിഥു അതു വിന്റെ കൂടെ ഏറ്റവും പുറകിൽ ഇരുന്നപ്പോള്‍ ഉമ എന്റെ കൂടെ മുൻപിൽ കോ ഡ്രൈവർ സീറ്റില്‍ ഇരുന്നു .. അമ്മു ഞങ്ങളുടെ പുറകിലും .. അവൾ ഏന്തി വലിഞ്ഞു ഞങ്ങളോടെ സമാസരിച്ച് ആണ് ഇരിക്കുന്നത് ..
ടൌൺ കടന്ന് ഞങ്ങൾ നാട്ടിലേക്ക് ഉള്ള റോഡിൽ കടക്കുമ്പോള്‍ ..