വണ്ടിയിൽ കയറിയ പാടെ ബാക്കിൽ ഇരുന്ന് മൂവർ സഘം കലപില തുടങ്ങി ..
റിയർ മിറൊറിൽ കൂടെ ഞാൻ ഇടയ്ക്ക് അമ്മുവിനെ നോക്കും .. ചിരിക്കുമ്പോൾ അവളുടെ പാൽ പുഞ്ചിരിയും തുടുക്കുന്ന കവിളും വിടരുന്ന കണ്ണും എല്ലാം ഞാൻ നോക്കി ആസ്വദിച്ചു .. അവളുടെ ഓരോ ഭാവങ്ങളും ഞാൻ എന്റെ മനസിലേക്ക് ആവാഹിച്ചു .. എനിക്ക് പോലും മനസ്സിലാവുന്നില്ലയിരുന്നു എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് .. അവൾ എന്നെ വല്ലാതെ ആകാർഷിക്കുന്നത് പോലെ .. എന്തോ ഒരു തരം മാജിക് ഫീലിങ് .. ഞാൻ റോഡിൽ നോകുന്നതിലും കൂടുതൽ അവളെ ആണ് നോക്കിയിരുന്നത് ..
പെട്ടെന്ന് മിഥു മിറർ തിരിച്ച് അവന്റെ കാമുകിയെ വായ നോക്കാൻ തുടങ്ങി ..
എനിക്ക് ദേഷ്യം വന്നു .. മനുഷ്യൻ നല്ല മൂഡിൽ ആയി വരുകയായിരുന്നു (ആ മൂഡ് അല്ല കേട്ടോ ഉദേശിച്ചത് ഇത് നല്ല ബ്യുട്ടീഫുൾ ആയിട്ടുള്ള പ്രണയം എന്ന മൂഡ് ആണ് )
“മിറർ നേരെ ആക്കട പന്നി ..”
“നീ മുന്നോട്ടല്ലേ ഓടിക്കുന്നേ അപ്പോ മുന്നോട്ട് നോക്കി ഒടിക്ക് , പിന്നോട്ട് എന്തിനാ നോക്കുന്നേ .”
അവൻ മിററിൽ നല്ല അന്തസ്സായി അതുവിനെ വായ നോക്കി കൊണ്ട് പറഞ്ഞു ..
ഞാൻ വേഗം മിറർ നേരെ ആക്കി അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി .. അവൻ അതേ പോലെ തന്നെ മിറർ തിരിച്ച് എന്നോട് നേരെ നോക്കി ഓടിക്കാൻ കൈ കൊണ്ട് ആക്ഷൻ ഇട്ടു ..
പിന്നെ ഞങ്ങൾ രണ്ടും മിററിൽ പിടിവലി ആയി ..
പിന്നിൽ നിന്ന് ഒച്ച ഒന്നും കേൾക്കാതായപ്പോൾ ഞങ്ങൾ രണ്ട് പേരും തിരിഞ്ഞ് നോക്കി , അപ്പോൾ അവർ ഞങ്ങളുടെ ഈ പ്രഹസനം കണ്ട് അന്തം വിട്ട് ഇരിക്കുകയാണ് ..
ഞാൻ അവരെ നോക്കി ഒന്ന് നന്നായി ഇളിച്ചു കാണിച്ചു .. അത് കണ്ട് അവര് ആർത്ത് ചിരിക്കാൻ തുടങ്ങി , ആ ചിരി ഞങ്ങളിലേക്കും പകർന്നു ..